വഴിപാടുകൾ എന്തിനു കഴിക്കണം

ക്ഷേത്രവിശ്വാസികൾ അറിഞ്ഞിരിക്കേണ്ടവ.

--------------------------------------------------------------------

1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?= മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
= ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
= മാനസിക സുഖം

9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
= മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
= അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
= വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
= ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
= കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
= പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
= ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
= കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
= രോഗശാന്തി

20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
= ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
= ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
=മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
= ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
= സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
= ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
= സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
= സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
= ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
= വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം

31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
= ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
= നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
= ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
= ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
= ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
= ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
= താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
= ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
=ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
= പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
= കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
= രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
= ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
= തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
= മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
= മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
= നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
= ധനധാന്യ വര്‍ദ്ധന

49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
= രോഗശാന്തി, അഭീഷ്ടശാന്തി.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

അയ്യപ്പന്‍ വിളക്ക്

പൊതു വിജ്ഞാനം

101 ശരണ നാമങ്ങൾ

നാള്‍മരം മുറിക്കല്‍

ച്യവന മഹർഷി