പോസ്റ്റുകള്‍

ഓഗസ്റ്റ് 6, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാരതഖണ്ഡം

ഇമേജ്
                                                                               എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും (ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെ കുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ). പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും  വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? // മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്...

ക്ഷേത്രാചാരം

ഇമേജ്
എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം? *താന്ത്രികവിധി*: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. *ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം*. "കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌" . "ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം" . "ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌". "ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌". "ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌". "അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌". "ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല". "ക്ഷേത്ര...

Sree Nellikka thiruthi Kazhakam

ഇമേജ്
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം ◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆◆ ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. ജാതിവ്യവസ്ഥയും‌ നാട്ടു രാജാക്കൻ‌മാരുടെ ആധിപത്യവും‌ നിലനിന്നിരുന്ന കാലത്ത്‌ ഭരണനി‌ർ‌വ്വഹണത്തിന്റെ ഭാഗമായി ജാതിക്കൂട്ടങ്ങളുടെ ഇടയിലാണ്‌ കഴകങ്ങൾ‌ രൂപം‌ കൊണ്ടത്‌. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകത്തിനുണ്ടായിരുന്നത്. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ‌ ഒരു സമുദായം‌ കെട്ടുറപ്പോടെ നിലനിന്നു പോന്നു. വടക്കേ മലബാറിൽ ഓരോ സമുദായത്തിനും കഴകങ്ങൾ രൂപംകൊണ്ടതിനെപറ്റിയും അതാത് ജാതിസമൂഹത്തിൽ അവയുടെ സ്ഥാനത്തെപ്പറ്റിയും മുന്നേയുള്ള ലേഖനങ്ങളിൽ ഞങ്ങൾ പരാമർശിച്ചിട്ടുണ്ട്. അത്യുത്തര കേരളത്തിലെ തീയരുടെ 4 കഴകങ്ങളിൽ ഏറ്റവും വടക്കേയറ്റത്തുള്ള  ഉദുമ ശ്രീ പാലക്കുന്ന്  കഴകം ഭഗവതി ക്ഷേത്രം  തീയരുടെ കഴകങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്തുള്ള നെല്ലിക്കാത്തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്രത്തെപ്പറ്റിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ചെറുവത്തൂ...