ഒരു നിമിഷം
അയ്യപ്പന് വിളക്ക്
അയ്യപ്പന് വിളക്ക്▪ ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും അയ്യപ്പന്റെ പ്രതിരൂപങ്ങളും. അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പന് വിളക്കിന്. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും, പുലിപ്പാല് തേടിയുള്ള യാത്രയും, വാപുരനുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ജനങ്ങളിലെക്കെത്തിക്കുന്ന ഒരു ആചാര കലയാണ് അയ്യപ്പന് വിളക്ക്. അയ്യപ്പന് വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതില്‍ തന്നെ കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള് നല്കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല് വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക...
101 ശരണ നാമങ്ങൾ
ശരണം അയ്യപ്പാ... 101 ശരണ നാമങ്ങൾ... 1. സ്വാമിയേ ശരണമയ്യപ്പ 2. ഹരിഹര സുതനേ ശരണമയ്യപ്പ 3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ 4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ 5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ 6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ 7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ 8. ആപത് ബാന്ധവനേ ശരണമയ്യപ്പ 9. അനാഥരക്ഷകനേ ശരണമയ്യപ്പ 10. എന്കും നിറൈന്തവനേ ശരണമയ്യപ്പ 11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ 12. എന്കള് കുലദൈവമേ ശരണമയ്യപ്പ 13. ഏകാന്ത വാസനേ ശരണമയ്യപ്പ 14. എരുമേലി ശാസ്താവേ ശരണമയ്യപ്പ 15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ 16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ 17. അണിയും തുളസി മണിയേ ശരണമയ്യപ്പ 18. അഭയം തരുവോനെ ശരണമയ്യപ്പ 19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ 20. ആനന്ദരൂപനേ ശരണമയ്യപ്പ 21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ 22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ 23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ 24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ 25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ 26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ 27. കലിയുഗ വരദനേ ശരണമയ്യപ്പ 28. കണ് കണ്‍ടദൈവമേ ശരണമയ്യപ്പ. 29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ 30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ...
കാവുകൾ സംരക്ഷിക്കപ്പെടണം
കാവുകള്‍ മലയാളിയുടെ ജീവിതത്തില്‍ കാവുകള്‍ക്ക് പ്രതേക സ്ഥാനമുണ്ട്. കേവലം പടര്‍ന്ന പച്ചപ്പ് മാത്രമല്ല. വിശ്വാസത്തീന്റെതായ ഒരു തലം ഈ കാവുകളെ ചുറ്റി സംരക്ഷിക്കുന്നതായി കാണാം. കാവുകള്‍ അതത് നാട്ടുകാരുടെ മാനസികവും ശാരീരികവുമായ കേള്ശങ്ങള് അകറ്റി ആത്മധൈര്യവും സദാചാരബോധവും വളര്‍ത്തി ധാര്‍മ്മിക ജീവിതം നയിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ഒന്നും കൂടിയാണ്. ഗുളികന് കാവ്, ചാമുണ്ഡിക്കാവ്, മുച്ചിലോട്ട് കാവ്, ഇങ്ങനെ ഏതെങ്കിലും ഒരു പ്രധാന ദേവതയുടെ ആരൂഡമെന്ന പേരിലാണ് ഓരോ കാവും അറിയപ്പെടുന്നതെങ്കിലും ആ ദേവതയോടോപ്പം അനേകം തെയ്യങ്ങളും കാവില്‍ കുടികൊള്ളുന്നുണ്ടാവും. കാവുകള്‍ ഓരോന്നും ഓരോ ജാതി സമൂഹത്തിന്റെതാണ് എങ്കിലും ഗ്രാമത്തിലെ നാനാജാതികളുടെയും കൂട്ടായ്മ തെയ്യാട്ട വേളയിലും വിശേഷാവസരങ്ങളിളും കാണാവുന്നതാണ്. കാവുകളുടെ പ്രധാന ഉത്സവം കളിയാട്ടമാണ്. എല്ലാ കാവുകളിലും ആണ്ടോടാണ്ട് കൂടുമ്പോള്‍ കളിയാട്ടം നടക്കാറില്ല. ചില കാവുകളില്‍ ഈരാണ്ടിലോരിക്കലും മറ്റ് ചിലയിടങ്ങളില്‍ മൂവാണ്ടിലോരിക്കലും നടത്തുമ്പോള്‍ പത്തോ പന്ത്രണ്ടോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ കഴിക്കുന്ന കളിയാട്ടത്തെ പെരുങ്കളിയാട്ടം എന്ന് പറയുന...
മഹാവിഷ്ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും
മഹാവിഷ്ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും *അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്ഠത്തില് ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്തുഭം.* *പണ്ട് പാല്ക്കടല് കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം.* *ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്ണുവിനെ ഏവര്‍ക്കുമറിയാം.* *വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ് ശ്രീവത്സം.* *ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്.* *പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു.* *മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി.* *അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്ക്ക് വനമാല എന്നും പേരുണ്ട്.* *പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.* *പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്.* *ഇത് വെളുത്ത നിറത്തിലുള്ളതാണ്.* *ഈ ശംഖിന്റെ സ്പര്‍ശനശക്തികൊണ്ടുതന്നെ മനുഷ്യന് ജ്ഞാനിയായിത്തീരുന്നു.* *പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന് ധരിക്കുന്നു.* *മഹാവിഷ്ണുവിന്റെ വില്ലിന്റെ പ...
കുരുക്ഷേത്രയുദ്ധം
കുരുക്ഷേത്രയുദ്ധം കൃത്യമായ കാലഘട്ടം ലഭ്യമല്ല (ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ ഫലം: പാണ്ഡവ വിജയം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി പാണ്ഡവർ ॐ➖➖➖➖ॐ➖➖➖➖ॐ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ കൗരവർ ॐ➖➖➖➖ॐ➖➖➖➖ॐ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം പാണ്ഡവ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 7അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) കൗരവർ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) അക്ഷൗഹിണികൾ ॐ➖➖➖➖ॐ➖➖➖➖ॐ ❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. ❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) ❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) ❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ