മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും
മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്‌തുഭം. പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. *വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ് ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്. പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. *മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ് വൈജയന്തി.* *അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്.* *പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.* *പാഞ്ചജന്യമാണ് വിഷ്‌ണുവിന്റെ ശംഖ്.* *ഇത് വെളുത്ത നിറത്തിലുള്ളതാണ്.* *ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തികൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു.* *പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. *മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര് ശാര്‍ങ്‌ഗമെന്നാണ്.* *വൈഷ്‌ണവച...