കര്‍ക്കിടകവാവ് 2019 അറിയേണ്ടതെല്ലാം .....

കര്‍ക്കിടകവാവ് 1194 കര്‍ക്കിടകം 15,ബുധനാഴ്ച (2019 ജൂലായ് 31) ഈ വർഷം കർക്കിടകത്തിൽ കറുത്തവാവ് രണ്ട് ദിവസങ്ങളിലായി വരുന്നുണ്ട്. ആകയാൽ ആദ്യദിവസത്തെ തിഥി അല്ലെങ്കിൽ നക്ഷത്രം ശ്രാദ്ധകർമ്മങ്ങൾക്ക് എടുക്കേണ്ടതെന്നതിൻപ്രകാരം ആദ്യദിവസമാണ് ഈ വർഷം കർക്കിടകവാവിന് എടുത്തിട്ടുള്ളത്. കര്‍ക്കിടകവാവ് ബലികര്‍മ്മം: ----------- ഹിന്ദു ജനിച്ചാലും പിന്നെ മരിച്ചാലും 16 കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. അവ ഏതൊക്കെയെന്ന് ലളിതമായി ഇവിടെ പ്രതിപാദിച്ചു കൊണ്ട് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ദിവസത്തെക്കുറിച്ച് എഴുതാം. വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, "...നിന്‍റെ പതിനാറടിയന്തിരം കൂടും..." എന്നൊക്കെ? ആ പതിനാറിനും ആചാര്യന്മാര്‍ കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. വയറ്റില്‍ വളര്‍ന്നുതുടങ്ങുന്നകാലം മുതല്‍ 16 കര്‍മ്മങ്ങള്‍ "പൂര്‍വഷോഡശ സംസ്ക്കാരങ്ങള്‍" എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്: 1) ഗര്‍ഭാധാനം അഥവാ സേകം അഥവാ രാത്രിമുഹൂര്‍ത്തം അഥവാ ശാന്തിമുഹൂര്‍ത്തം 2) പുംസവനം 3) സീമന്തം 4) ജാത...