ഭഗവത്‌ഗീത
ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങൾ *"സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്* ഭഗവാന്‍(പരമാത്മാവ്) അര്‍ജുനന്(ആത്മാവിന്) നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ് *1. ഒന്നിനയും ഭയക്കാതിരിക്കുക.* മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട്(ആത്മാവിനോട്) മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും. *2. ഒന്നിനെയും സംശയിക്കാതിരിക്കുക* ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരുംജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. *3. വിഷയാസക്തിയില്‍ നിന്ന് മ...