ക്ഷേത്രാചാരം

എന്താണ് ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം? *താന്ത്രികവിധി*: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. *ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം*. "കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്" . "ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം" . "ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത് എനിക്ക് ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്". "ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന് വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്". "ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത് ക്ഷേത്രപരിശുദ്ധിക്ക് അത്യാവശ്യം വേണ്ട കാര്യമാണ്". "അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്". "ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല". "ക്ഷേത്ര...