പോസ്റ്റുകള്‍

Navarathi /നവരാത്രി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നവരാത്രി പൂജ

ഇമേജ്
പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ • വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം • തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്യ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം • കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം • അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം • സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട് • പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം. • പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം • വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം • പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം...