പോസ്റ്റുകള്‍

ഏപ്രിൽ 8, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം

മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം ഇന്നേവരെ നമ്മുടെ കേട്ടുകേൾവിയിൽ സുവർണ്ണ ക്ഷേത്രം എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പഞാബിലെ ഗുരു ദർബാർ സാഹിബ് അമൃതസർ സുവർണ്ണ ക്ഷേത്രം ആയിരുന്നു. എന്നാൽ ഇനി മുതൽ ആ പട്ടികയിലേക്ക് പരിശുദ്ധ പദവിയോടെ ഒരു ഹൈന്ദവ ക്ഷേത്രം കൂടി. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത് പുതുതായി പണി കഴിപ്പിച്ച മഹാലക്ഷ്മി ക്ഷേത്രമാണ് ഐതിഹാസിക ഭാരതത്തിൽ ചരിത്രത്തിന്റെ ഭാഗമാകുവാൻ പോകുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിർമ്മാണത്തിനായി നാനൂറു കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചപ്പോൾ ഇവിടെ ഈ മഹാലക്ഷ്മി ക്ഷേത്രനിർമ്മാണത്തിന്റെ നിർമ്മാണത്തിനായി പതിനഞ്ചായിരം കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നൂറു കോടിയിൽ പരം രൂപ ചിലവുട്ടു നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ രാത്രികളിൽ പ്രകാശപൂരിതമായിരിക്കുമ്പോൾ സ്വർണ്ണത്തിന്റെ വെട്ടി തിളക്കം ഒന്ന് കാണേണ്ടുന്ന കാഴ്ചതന്നെയത്രേ . അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായിമാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം. പല കാരണങ്ങൾ കൊണ്ടും ചുരുങ്ങ...