നാരദകഥകൾ

എന്തുകൊണ്ട്  എന്റെ  പ്രതിമ വെക്കുന്നില്ല ?. നാരദമുനി




ഒരിക്കൽ, നാരദമുനി  ഭഗവാനോട്  ചോദിച്ചു ," പ്രഭോ !  എന്തുകൊണ്ടാണ് , അങ്ങയുടെ ക്ഷേത്രങ്ങളിൽ ,   ഗരുഡന്റെ  പ്രതിമ വെക്കണമെന്ന  നിഷ്ക്കർഷയുള്ളത് ,എന്തുകൊണ്ട്  എന്റെ  പ്രതിമ വെക്കുന്നില്ല ?  ഞാനും  അങ്ങയുടെ  പരമഭക്തനല്ലെ?*
 ഭഗവാൻ മറുപടിപറയാൻ   തുടങ്ങുന്നതിന്  മുൻപ് ,  പുറത്തുനിന്നും  എന്തോ വീഴുന്ന   ശബ്ദം  കേട്ടു . " എന്താണത്? " മഹാവിഷ്ണു  ആരാഞ്ഞു . ഇത്തരം  കാര്യങ്ങൾ  ശ്രദ്ധിച്ചിരുന്ന  ഗരുഡൻ  അപ്പോളവിടെ  ഉണ്ടായിരുന്നില്ല . " ഗരുഡനെ  ഞാൻ  ഒരു കാര്യത്തിനായി  അയച്ചിരിക്കയാണ് , അങ്ങേക്ക്  അവിടെ  എന്താണുണ്ടായതെന്ന്  ഒന്ന്  നോക്കി വരാനാകുമോ ?"  ഭഗവാൻ ചോദിച്ചു .  ഭഗവാനെ  പ്രീതിപ്പെടുത്താനുള്ള  ആവേശത്തിൽ  നാരദമുനി  പുറത്തേക്കോടി ,വളരെ  പെട്ടെന്ന്  തിരികെ എത്തി  അറിയിച്ചു ,"  അവിടെ  ഒരു പാൽക്കാരി  തെന്നിവീണതാണ് ".  " അവളുടെ   പേരെന്താണ് ?"    ഭഗവാൻ  ചോദിച്ചു , നാരദൻ  വീണ്ടും   പുറത്തേക്കോടി  വേഗം തന്നെ  മറുപടിയുമായി  വന്നു ,"ശാരദ  എന്നാണ് അവരുടെ  പേര് ".  " അവർ  എവിടെ  പോകുകയായിരുന്നു ?" ഭഗവാൻ  വീണ്ടും  ചോദിച്ചു , നാരദമുനി  ഒരിക്കൽ  കൂടെ  പുറത്തേക്കോടി ആ  സ്ത്രീയുമായി  സംസാരിച്ച്  തിരിച്ചെത്തിയ  ശേഷം  പറഞ്ഞു ," അവർ  കച്ചവടത്തിനായി  പോകുകയായിരുന്നു ".


      "അവർ എങ്ങിനെയാണ്  വീഴാൻ  ഇടയായത് ?"  ഭഗവാൻ  വീണ്ടും  ആരാഞ്ഞു . നാരദർക്കു കുറേശ്ശെ നീരസം  തോന്നിത്തുടങ്ങി  ," ഈ  ചോദ്യം  ഞാൻ  നേരത്തെ  പോയപ്പോൾ  അങ്ങെന്താണ്  ചോദിക്കാഞ്ഞത്?  എന്ന്  പറഞ്ഞും കൊണ്ട്  നാരദൻ  പിന്നെയും   പുറത്തേക്കോടി , തിരികെ  വന്ന ശേഷം  പറഞ്ഞു ," അവരുടെ  മുന്നിലൂടെ  ഒരു  സർപ്പം   കടന്നുപോയി .അതുകണ്ട്  പേടിച്ചാണ്  അവർ വീണത് ".

  "അവരുടെ  കൈയ്യിലുള്ള  പാൽക്കുടം  പൊട്ടിപ്പോയോ  ?" ഭഗവാൻ  വീണ്ടും ചോദിച്ചു ,നാരദർ അസ്വസ്ഥതയോടെ   വൈകുണ്ഠത്തിന്  പുറത്തേക്ക്  പോയി  ആ  സ്ത്രീയെ  സമീപിച്ചു ,വളരെ  സന്തോഷത്തോടെ  , തിരികെ വന്നു  പറഞ്ഞു ," അവരുടെ  കയ്യിൽ  രണ്ടു  പാല്കുടങ്ങൾ  ഉണ്ടായിരുന്നു , ഒന്ന്  ഉടഞ്ഞുപോയി , ഇനിയൊരെണ്ണം  ഉള്ളത്  ഇരട്ടി  വിലക്ക്  വില്ക്കാനാണ്  അവർ  ഉദ്ദേശിക്കുന്നത് ".    " അവർ  എന്ത്  വിലക്കാണ്  വിൽക്കാൻ  ഉദ്ദേശ്ശിക്കുന്നത് ? എനിക്കത്  വാങ്ങാമെന്നുണ്ട് ". മഹാവിഷ്ണു  വീണ്ടും  ചോദിച്ചു . "ക്ഷമിക്കണം  , ഞാനത്  അന്വേഷിക്കാൻ  വിട്ടുപോയി ,ഇപ്പോൾത്തന്നെ   ചോദിച്ചിട്ടു  വരാം "  നാരദൻ  വീണ്ടുംപുറത്തേക്ക്  പാഞ്ഞു . " സാരമില്ല്യ , ഞാൻ  വേറെയാരെയെങ്കിലും  അയച്ചുകൊള്ളാം ," ഭഗവാൻ  പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു .  ആ  സമയത്താണ് , ഗരുഡൻ  അവിടെ  എത്തിയത് ,മഹാവിഷ്ണുവും , നാരദരും  തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് ,  ഗരുഡന്  അറിയില്ലായിരുന്നു .  ഭഗവാൻ  ഗരുഡനോടായി  പറഞ്ഞു '" അല്പം  മുൻപേ  എന്തോ വീഴുന്ന  ഒച്ച കേട്ടു , ഒന്നുപോയി  അന്വേഷിച്ചു  വരൂ " ഗരുഡൻ  പുറത്തേക്ക്  പോയി . ഭഗവാൻ  നാരദരെ  നോക്കി   കണ്ണിറുക്കിക്കൊണ്ട്  പറഞ്ഞു ," ഗരുഡൻ  എന്താണ്  ചെയ്യാൻ  പോകുന്നതെന്ന്  നോക്കിക്കളയാം "
   

   അൽപ  സമയത്തിനുള്ളിൽ  ഗരുഡൻ മടങ്ങിയെത്തിയിട്ട്  പറഞ്ഞു ,"  ശാരദ എന്ന  ഒരു  പാൽവില്പനക്കാരി  കച്ചവടത്തിനായി   പോകെ , ഒരു സർപ്പത്തിനെ   വഴിയിൽക്കണ്ടുപേടിച്ച് . കാലിടറി വീണു . രണ്ടു  പാല്കുടങ്ങൾ  ഉണ്ടായിരുന്നതിൽ  ഒരെണ്ണം  പൊട്ടിപ്പോയി ,ഇനിയുള്ള  പാൽക്കുടം  വില്പന  നടത്തി  പൊട്ടിപ്പോയ  പാലിന്റെയും  കുടത്തിന്റെയും   വില  എങ്ങിനെ  കിട്ടാനാകും  എന്നോർത്ത്  അവർ  വിഷമിച്ചു  ഇരിക്കയായിരുന്നു , ഞാൻ ,അങ്ങ് ആ  പാൽക്കുടം  വാങ്ങുമെന്ന്  നിർദേശിച്ചു  ,അങ്ങയുടെ  പത്നി   ഭാഗ്യത്തിന്റെ അധിദേവതയാണല്ലോ ."  മഹാവിഷ്ണു  ചോദിച്ചു " പാലിന്റെ  വില  എന്താണ് "  .  " നാല്  ചെമ്പ് നാണയങ്ങളാണ്  അവർ  വിലപറഞ്ഞത് , അങ്ങയുമായുള്ള  ഇടപാട്  ആയതുകൊണ്ട് നല്ല ലാഭം  ഉണ്ടാക്കാനാകുമെന്ന്  അവർക്ക്  പ്രതീക്ഷയുണ്ട് ".  ഭഗവാൻ  ചിരിച്ചുകൊണ്ട്  നാരദരെ  നോക്കി , എന്തുകൊണ്ടാണ്  ഗരുഢവിഗ്രഹം ,ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ  മുന്നിൽ  വെക്കുന്നതെന്ന്  നാരദർക്കു  മനസ്സിലായി .

     *ഗരുഡൻ , ഭഗവാന്റെ  ഒരു നല്ല  സേവകനാണ് , എന്ത്  കാര്യവും,നല്ലതുപോലെ ഗ്രഹിച്ച് ,  മുൻകയ്യെടുത്ത്‌  വേണ്ടതുപോലെ  ചെയ്യാനുള്ള   കഴിവുമുണ്ട്  .  ഗരുഡൻ   നമ്മുടെ സങ്കടങ്ങളെ ഞൊടിയിടയിൽ  ഭഗവാന്റെ  മുന്നിലെത്തിക്കുന്നു , നമ്മുടെ  പ്രശ്നങ്ങൾ  എന്താണെന്നും , അതെങ്ങിനെ  പരിഹരിക്കണമെന്നും , ഗരുഡന്  വളരെ  നന്നായി  അറിയാം .  വിശ്വാസത്തോടും , ഭക്തിയോടും  കൂടി  ഗരുഡനെ  സ്മരിക്കുന്നത് , പ്രശ്നങ്ങളെ  തരണം  ചെയ്യാനുള്ള ശക്തി  നൽകുന്നു*
  

അഭിപ്രായങ്ങള്‍

ഒരു നിമിഷം

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

Ramayanam(രാമായണം)

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം