മയില്‍പ്പീലി
ശ്രി കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി..? പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രിയയില്‍ നില നിന്നിരുന്നു. നാട്ടു രാജ്യങ്ങളുടെ ഭാഷ സംസ്കരിച്ചു സംസ്കൃതം ആക്കിയപ്പോള്‍ ഷോഡശ ക്രിയയില്‍ ഏകീകൃത നിയമം വന്നു . ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രസത്യങ്ങള്‍ ആചരിക്കാതെ ആയി . ഉള്‍നാടന്‍ ആചാരങ്ങള്‍ക്ക് വിലയില്ലാതായി . പില്ക്കാലത്ത് ഷോഡശത്തില്‍ ആരുടെയോ താല്പര്യപ്രകാരം ആയുര്‍വേദ മരുന്നുകള്‍ കൂട്ടി ചേര്‍ത്തു . അധികം വൈകാതെ പിൽ്ക്കാലത്ത് നിര്‍മ്മിതമായ അഷ്ടാoഗ ഹൃദയത്തിലെ ഔഷദങ്ങള്‍ ഷോഡശത്തില്‍ വന്നു ചേര്‍ന്നു . ഇന്ന് ഷോഡശക്രീയയുടെ ഉള്‍ക്കാമ്പ് പഠിക്കാതെ അതിന്‍റെ വാസ്തവം അറിയാതെ ഏതു വസ്തുവന്നറിയാത്ത ഷോഡശം വില്പ്പനച്ചരക്കായി മാറി. ഇന്നും ഈ ഷോഡശസംസ്കാരം എന്താണ് എന്ന് പഠിക്കാതെ പലരുംഷോഡശക്രിയയുടെ തെറ്റുകള്‍ പഠിപ്പിക്കുന്നു .അതവിടെ നില്ക്കട്ടെ.നമുക്ക് ക്യഷ്ണനിലേക്ക് പോകാം കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുട...