തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം തീയ്യ സമുദായത്തിന്റെ നാല് കഴകങ്ങളിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ 24 സംവത്സരങ്ങളുടെ ഇടവേളക്ക് ശേഷം 2023 ലെ കുംഭമാസം 21 മുതൽ 28 വരെ പെരുങ്കളിയാട്ട മഹോത്സവം.രണദേവതയായ പടക്കെത്തി ഭഗവതിയും ആര്യരാജപുത്രി പൂമാലികയും മുഖ്യ കഴകിമാരായി വാഴുന്ന ഇവിടെ നൂറിലേറെ തെയ്യക്കോലങ്ങൾ കെട്ടിയാടും.പ്രധാനമായും 5 അവകാശികളാണ് ഉള്ളത്. തെക്കുംകര കർണമൂർത്തി,കരിവെള്ളൂർ ഇളയ മണക്കാടൻ,കിണാവൂർ നേണിക്കം,തൃക്കരിപ്പൂർ പെരുമലയൻ, വേലൻ.. കളിയാട്ട ദിനങ്ങളിൽ അരങ്ങിലെത്തുന്ന പ്രധാന തെയ്യങ്ങൾ 1 പടക്കെത്തി ഭഗവതി 2 ആര്യക്കര ഭഗവതി 3 പൂമാരുതൻ 4 വിഷ്ണുമൂർത്തി 5 രക്തചാമുണ്ഡി 6 അങ്കക്കുളങ്ങര ഭഗവതി 7 ഉച്ചൂളിക്കടവത്ത് ഭഗവതി 8 കല്ലങ്കര ചാമുണ്ഡി 9 തൂവക്കാളി 10 നാഗപോതി 11 കളിക്കതിറകൾ 12 പുലിമകൾ 13 ഒളിമകൾ 14 വല്ലാർ കുളങ്ങര ഭഗവതി 15 മണാളൻ 16 മണവാട്ടി 17 കരിമകൾ 18 നാഗത്താൻ ദൈവം 19 നാഗരാജൻ 20 നാഗകന്നി 21 കുണ്ടോർ ചാമുണ്ഡി 22 കുറത്തി 23 വടിയൻ ദൈവം 24 വട്ടിപ്പൂതം 25 പുലിക്കണ്ടൻ 26 എരഞ്ഞിക്കീൽ ഭഗവതി 27 മണികുണ്ടൻ 28 അസുരാളൻ 29 കാളപ്പുലിയൻ 30