പോസ്റ്റുകള്‍

സെപ്റ്റംബർ 30, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചൂട്ടാട് ബീച്ച് കണ്ണൂർ ജില്ല

ഇമേജ്
ചൂട്ടാട് ബീച്ച് 'കണ്ണൂർ   പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില്‍ ഏഴിമലയുടെ താഴ്വാരത്താണ് പുതിയങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്.ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങള്‍ ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷി നിരീക്ഷണ കേന്ദ്രം, സാന്റ് ബെഡ്, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന അകര്‍ഷണം വശ്യമായ മരങ്ങളും ബോട്ട്‌സവാരിയും ഏറുമാടങ്ങളും ഒക്കെയാണ് ചൂട്ടാട് പാര്‍ക്ക് പോലെതന്നെ ചെമ്പല്ലികുണ്ട് വയലപ്ര- പരപ്പ് ടൂറിസം പാര്‍ക്കും വളരെ മനോഹരമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെയും ഏഴിമലയുടെയും താഴ്വരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും തുളിശ്ശേരി പക്ഷി സങ്കേതവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കുട്ടികളുടെ പാര്‍ക്ക്, റെയിന്‍ ഷെല്‍ട്ടര്‍, പെഡല്‍ ബോട്ട് സര്‍വീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാമപുരം-വയലപ്ര ബീച്ച്-ചെമ്പല്ലിക്കുണ്ട് വരെ 2.50 കോടി രൂപ ചെലവഴിച്ച് തുറമുഖ വകുപ്പ് നിര്‍മ്മിച്ച റോഡും സോളാര്‍ പാനല്‍ സിസ്റ്റവും ഇവിടെ എത്തുന്നവരെ ആകര്‍ഷിക...