ചാണക്യസൂത്രം എന്ത്?
“ചാണക്യസൂത്രം” 1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും. 2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം. 3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം. 4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്. 5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല. 6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ. 7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും. 8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ. 9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും. 10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്. 11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം. 12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും. 13. സമന്മാരുമായുള്ള സൗഹൃദം നന്ന്. 14. എല്ലാം തികഞ്ഞവരായി ആരുമില്ല. 15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്ന