പോസ്റ്റുകള്‍

kavukal/കാവുകൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാള്‍മരം മുറിക്കല്‍

ഇമേജ്
മലബാറിലെ കളിയാട്ട കാവുകള്‍ ''നാള്‍മരം'' മുറിക്കുന്ന തിരക്കില്‍...                തുലാം പിറന്നതോടെ കുപ്പം പുഴക്ക് വടക്ക് ഒറ്റക്കോലത്തിന്‍റെയും കളിയാട്ടത്തിന്‍റെയും ആരവമുയരുകയാണ്. ക്ഷേത്രങ്ങളിലും, കാവുകളിലും, പളളിയറകളിലും തറവാട്ടുമുറ്റങ്ങളിലും ഇനി തെയ്യത്തിന്‍റെ ഉരിയാടലുകളും മഞ്ഞള്‍കുറിയും കൊണ്ട് ഭക്തിസാദ്രമയ ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഒറ്റക്കോലങ്ങളുടെയും കളിയാട്ടങ്ങളുടെയും ആരംഭം കുറിക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഉത്തര മലബാറില്‍ നടന്നു വരുന്ന പ്രധാനപെട്ട ആചാരമാണ് ''നാള്‍മര മുറിക്കല്‍'' കര്‍മ്മം. ഒറ്റക്കോലത്തിന്‍റെ അവസാന ദിവസം കെട്ടിയാടുന്ന വിഷ്ണു മൂർത്തി എന്നു പേരുള്ള നരസിംഹാവതാരം അഗ്നിയിലേക്ക് എടുത്ത് ചാടുന്നു. മൂന്നാള്‍ പൊക്കമുളള 'മേലേരി'യിലേക്ക് നൂറ്റിയൊന്ന് തവണ എടൂത്തു ചാടുന്ന തെയ്യക്കോലങ്ങളുണ്ട്. ഈ മേലേരി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് പൊതുവെ പാലമരം, ചെബകം പോലുളള 'പാലുളള'' മരങ്ങളാണ്. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുന്നെ മേലേരിക്ക് മുറിക്കേണ്ട മരം കണ്ടെത്തും. തുടന്ന് ആചാര സ്ഥാനീകന്‍മ്മായും അവകാശികളും ചേര്‍ന്ന...