പോസ്റ്റുകള്‍

നവംബർ 12, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്

ഇമേജ്
മണ്ഡല വിശേഷം.. ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍                                                                 സ്വാമി ശരണം കന്നി അയ്യപ്പന്മാര്‍ക്കും, ശബരിമലയെ കുറിച്ച് അറിവില്ലാത്തവര്‍ക്കുമുള്ള ഒരു അറിയിപ്പ് ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ "ജാതിമത വ്യത്യാസമില്ലാതെ ശബരിമലയില്‍ ആര്‍ക്കും പോകാവുന്നതാണ്." *1*. പമ്പാ നദി മലിനമാക്കരുത് . *2*. തുറസ്സായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനം ചെയ്യരുത്. പമ്പയിലും സന്നിധാനത്തും കുളിമുറികളും, കക്കൂസുകളുമുണ്ട്. *3*. കക്കൂസും, കുളിമുറികളും വൃത്തികേടാക്കരുത്. *4*. പമ്പാ നദിയില്‍ ഉടുത്ത വസ്ത്രങ്ങളും മാലകളും ഉപേക്ഷിക്കരുത്. *5*. ഭസ്മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്. *6*. പമ്പാ സദ്യക്ക് ശേഷം എച്ചിലുകള്‍ നദിയില്‍ ഉപേക്ഷിക്കരുത്, എച്ചിലുകള്‍ അതാതു ഇടങ്ങളില്‍ നിക്ഷേപിക്കുക..#ഹൈന്ദവ ധർമ്മ ക്ഷേത്രം *7*....

തത്വമസി

തത്വമസി!!  ചന്ദൊഗ്യോപനിഷത്തില്‍ , ഉദ്ദാലകന്‍ , തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്.. തത്വമസി!! (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന്‍ എങ്ങനെ പരമാത്മാവാകും?? അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു. ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്‍റെ ചോദ്യം. ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം. ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു: "എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?" "അതെ, അതാണ്‌ നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്‌.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ്‌ നിന്നിലും എന്നിലും സര്‍വ്വ ച...

ശബരിമല ഇടത്താവളങ്ങള്‍

ഇമേജ്
സ്വാമി ശരണം ... മണ്ഡല വിശേഷം ശബരിമല ഇടത്താവളങ്ങള്‍...... മലയാത്രയ്‌ക്കിടയില്‍ അയ്യപ്പന്മാര്‍ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. *തിരുനക്കര മഹാദേവര്‍ ക്ഷേത്രം* പുണ്യ പാപച്ചുമടായ ഇരുമുടിക്കെട്ടുമേന്തിയുള്ള ശബരിമല യാത്രയ്‌ക്കിടയില്‍ കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം പ്രധാനപ്പെട്ട ഇടത്താവളമാകുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണിത്‌. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും തീവണ്ടിയില്‍ കോട്ടയത്തെത്തുന്ന അയ്യപ്പന്മാര്‍ ആദ്യ ദര്‍ശനത്തിനെത്തുന്ന പുണ്യ കേന്ദ്രമെന്ന ഖ്യാതികൂടി തിരുനക്കരയ്‌ക്കുണ്ട്‌. 41 ദിവസത്തെ ചിറപ്പു മഹോത്സവത്തോടെയാണ്‌ ഇവിടെ മണ്‌ഡലകാലം കടന്നുപോകുക. ധൂപദീപ മേളങ്ങളുടെ അകമ്പടിയില്‍ നടക്കുന്ന ചിറപ്പു മഹോത്സവത്തിന്‌ പക്ഷേ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ഭക്തജനത്തിരക്ക്‌ കണക്കിലെടുത്ത്‌ തിരുനക്കര ക്ഷേത്രത്തില്‍നിന്ന്‌ നിത്യവും പമ്പയ്‌ക്ക്‌ ദേവസ്വം ബോര്‍ഡ്‌ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രി 9...

101 ശരണ നാമങ്ങൾ

ശരണം അയ്യപ്പാ... 101 ശരണ നാമങ്ങൾ... 1. സ്വാമിയേ ശരണമയ്യപ്പ 2. ഹരിഹര സുതനേ ശരണമയ്യപ്പ 3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ 4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ 5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ 6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ 7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ 8. ആപത് ബാന്ധവനേ ശരണമയ്യപ്പ 9. അനാഥരക്ഷകനേ ശരണമയ്യപ്പ 10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ 11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ 12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ 13. ഏകാന്ത വാസനേ ശരണമയ്യപ്പ 14. എരുമേലി ശാസ്താവേ ശരണമയ്യപ്പ 15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ 16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ 17. അണിയും തുളസി മണിയേ ശരണമയ്യപ്പ 18. അഭയം തരുവോനെ ശരണമയ്യപ്പ 19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ 20. ആനന്ദരൂപനേ ശരണമയ്യപ്പ 21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ 22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ 23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ 24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ 25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ 26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ 27. കലിയുഗ വരദനേ ശരണമയ്യപ്പ 28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ. 29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ 30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ...