പോസ്റ്റുകള്‍

sabarimala/keralam/ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശബരിമല ചരിത്രവും വിശ്വാസവും

ഇമേജ്
ശബരിമല ധർമ്മശാസ്താക്ഷേത്രം... കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം.സന്ന്യാസി ഭാവത്തിൽ ചിന്മുദ്രയോടെ "ഉദുങ്കാസനത്തിലിരിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധർമ്മശാസ്താവിനോടൊപ്പം തുല്യപ്രാധാന്യത്തോടെ മാളികപ്പുറത്തമ്മ എന്ന ഭഗവതിയുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, കടുത്തസ്വാമി, കറുപ്പസ്വാമി, വാവരുസ്വാമി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു. "ഞാൻ നിന്നിൽ തന്നെ ഉണ്ട്" അഥവാ "നീ തന്നെയാണ് ഈശ്വരൻ" എന്നർത്ഥം വരുന്ന തത്ത്വമസി എന്ന ഉപനിഷദ്വാക്യം ക്ഷേത്രത്തിനു മുന്നിൽ എഴുതിവച്ചിരിയ്ക്കുന്നത് കാണാം. അതിനാൽ ഇവിടെ വരുന്ന പുരുഷഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും. എല്ലാവർഷവും ഏകദേശം 10 കോടി ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കുന്നു.മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ ...