പോസ്റ്റുകള്‍

ഒക്‌ടോബർ 26, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പത്താമുദയം

പത്താമുദയം  *_ (തുലാം പത്ത്)🕉️   വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂര്‍ണ സൂര്യന്റെ ദൃഷ്ടി ഭൂമിയില്‍ പതിയുന്ന ദിവസമാണ് മലയാളമാസമായ തുലാത്തിലെ പത്താം തീയ്യതി. കര്‍ഷകര്‍ക്ക് വളരെ പ്രധാനമായ ഈ ദിവസത്തോടെയാണ് കൊയ്ത്തില്‍ കന്നിക്കൊയ്ത്ത് കഴിഞ്ഞ ശേഷമുള്ള രണ്ടാമത്തെ വിളതുടങ്ങുന്നത്.*  *പത്താമുദയത്തിന് വീടുകളില്‍ സൂര്യോദയത്തിനു മുമ്പായി അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി സൂര്യഭഗവാനെ വരവേല്‍ക്കുന്നു. വീടുകളില്‍ പ്രത്യേക പൂജകളും സാധാരണയാണ്.*  *നിത്യപൂജകളില്ലാത്ത കാവുകളിലും കഴകങ്ങളിലും പള്ളിയറകളിലും തുലാപ്പത്തിന് വിശേഷ അടിയന്തരങ്ങള്‍ നടക്കും.*  *🌳കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.* *പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും, കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.* *🌞 പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത...