പോസ്റ്റുകള്‍

ഡിസംബർ 31, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം

ഇമേജ്
ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം Wednesday,  03.01.2018 മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി മൊബൈല്‍ കമ്ബനികളുടെ നമ്ബറില്‍ നിന്നും 14546 എന്ന നമ്ബറില്‍ ഡയല്‍ ചെയ്യണം. ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. അതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറും നല്‍കണം. തുടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്ബര്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്ബറില്‍ ലഭിക്കും. ഈ നമ്ബര്‍ കൂടി നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്ബനികള്‍ പറയുന്നത്. ഈ സംവിധാനം നിലവില്‍ വന്നതുവഴി കൂടുതല്‍ സുരക്ഷിതമായി മറ്റൊരാളുടെ സഹായവും കൂടാതെ ആര്‍ക്കു വേണമെങ്കിലും വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്ബറുമായി ആധാര്‍ ലിങ്ക് ചെയ്യാം. മൊബൈല്‍ ഷോപ്പുകളില്‍ നിന്നും മൊബൈല്‍ കമ്ബനികളുടെ ഓഫീസുകളില്‍ നിന്നും മാത്രമായിരുന്നു ആധാര്‍ ലിങ്കിങ് ഇതിനു മുന്‍പ് സാധ്യമായിരുന്നത്.

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

ഇമേജ്
വേങ്ങക്കോട്ട് പെരുംകളിയാട്ടം പിലിക്കോട്:ചെറുവത്തൂർ:കാസറഗോഡ്:കേരളം വേങ്ങക്കോട്ട് പെരുങ്കളിയാട്ടം; ആചാരപ്പെരുമയിൽ കളിയാട്ടം ഏൽപിച്ചു =================================== പിലിക്കോട് : ഇരുപത്തിയൊന്ന് ആണ്ടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ ആരവമുയർന്നു. നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആചാരപ്പെരുമയോടെ പെരുങ്കളിയാട്ടത്തിന് നാന്ദി കുറിച്ചുകൊണ്ട് കളിയാട്ടം കൽപ്പിക്കൽ ചടങ്ങ് നടന്നു. നിലവിലെ ക്ഷേത്ര ഭരണ സമിതി പെരുങ്കളിയാട്ട നടത്തിപ്പിന് സംഘാടക സമിതിയെ ഏൽപ്പിക്കുന്ന ചടങ്ങാണിത്. രാവിലെ ദേവിയുടെ പ്രതിപുരുഷന്മാർ പട്ടും അരമണിയും കാൽച്ചിലമ്പുമണിഞ്ഞ് പള്ളിവാളുമേന്തി അരങ്ങിലെത്തി. തുടർന്ന് അടിയന്തിരത്തിൽ വച്ച് ഭഗവതിയുടെ പ്രതിപുരുഷൻ കുറവേതുമില്ലാതെ ദേവിയുടെ പന്തൽ മംഗലം പൊലിപ്പിച്ചു കാണാൻ ഇട നൽകണമെന്ന മൊഴിയോടെ സംഘാടക സമിതി ഭാരവാഹികൾക്ക് കിഴി നൽകിക്കൊണ്ട് കളിയാട്ടം ഏൽപ്പിച്ചു. സംഘാടക സമിതി ചെയർമാൻ തമ്പാൻ പണിക്കർ, ജനറൽ കൺവീനർ ടി. കുഞ്ഞിരാമൻ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് കിഴി ഏറ്റുവാങ്ങി. ക്ഷേത്രം കോയ്മമാർ, വിവിധ കഴകങ്ങളുടെയും...