ശ്രീകര്‍പ്പക വിനായക ക്ഷേത്രം തമിഴ്‌നാട്

ശ്രീകര്‍പ്പക വിനായക ക്ഷേത്രം പിള്ളയാര്‍പട്ടി തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് അടുത്താണ് പിള്ളയാര്‍പട്ടി. ശിവഗംഗ ജില്ലയിലാണിത്. പിള്ളയാര്‍പട്ടി എന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ വിഘ്‌നേശ്വനുമായി ബന്ധപ്പെട്ടത്രെ. തമിഴില്‍ ഗണപതി ഭഗവാന്‍ പിള്ളയാര്‍ ആണ്. ഒരു ഗുഹാക്ഷേത്രത്തിന്റെ തോന്നലുളവാക്കുന്ന, പാറക്കെട് തുരന്നു നിര്‍മിച്ചതാണ് അതിപുരാതനമായ ഈ ക്ഷേത്രം. ഉള്ളിലെ പ്രാകാരത്തിലാണ് ഗണപതി ഭഗവാന്‍. രണ്ടു കൈകളോടുകൂടിയ ഗണപതിവിഗ്രഹം ലോകത്തു തന്നെ അത്യപൂര്‍വമാണ്. അങ്ങനെ ലോകത്തില്‍ രണ്ട് വിഗ്രഹങ്ങള്‍ ഉള്ളതില്‍ ഒന്നത്രെ ഇത്. ആറടി ഉയരവും സുമാര്‍ അഞ്ച് അടിയോളം വീതിയുമുള്ള മൂര്‍ത്തിയാണ്.നാലു കൈകളുള്ളതില്‍ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ് വലതുകൈകളില്‍ ഒന്നില്‍ ശിവലിംഗമുണ്ട്. സമ്പത്തിന്റെ അധിദേവനായ കുബേരന്റെ സ്ഥാനമായ വടക്കുഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകം പതിവാണ്. രാവിലെ 6 തൊട്ട് 6.30 വരെ തിരുവാണ്ടാള്‍ അഭിഷേകം. രാവിലെ 8.30 തൊട്ട് 9.30 വരെ കാലശാന്തി അഭിഷേകം. ഉച്ചൈക്കാല അഭിഷേകം 11.30 തൊട്ട് 12 മണിവരെ. മാലൈശാന്തി പൂജ വൈകിട്...