വിവിധതരം പാട്ടുകൾ
❉വിവിധതരംപ്പാട്ടുകൾ❉ 1. കൈകൊട്ടിക്കളിപ്പാട്ടുകൾ ➖➖➖➖➖➖➖➖➖ തമിഴ്നാട്ടിലെ "കുമ്മി"യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്. 2. കളം പാട്ട് ➖➖➖➖➖➖➖➖➖ ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി 'കളമെഴുത്ത് ' സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്. 3. ഭദ്രകാളി പാട്ട് ➖➖➖➖➖➖➖➖➖ ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന ...