നാള്‍മരം മുറിക്കല്‍

മലബാറിലെ കളിയാട്ട കാവുകള്‍ ''നാള്‍മരം'' മുറിക്കുന്ന തിരക്കില്‍...

           
   തുലാം പിറന്നതോടെ കുപ്പം പുഴക്ക് വടക്ക് ഒറ്റക്കോലത്തിന്‍റെയും കളിയാട്ടത്തിന്‍റെയും ആരവമുയരുകയാണ്. ക്ഷേത്രങ്ങളിലും, കാവുകളിലും, പളളിയറകളിലും തറവാട്ടുമുറ്റങ്ങളിലും ഇനി തെയ്യത്തിന്‍റെ ഉരിയാടലുകളും മഞ്ഞള്‍കുറിയും കൊണ്ട് ഭക്തിസാദ്രമയ ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഒറ്റക്കോലങ്ങളുടെയും കളിയാട്ടങ്ങളുടെയും ആരംഭം കുറിക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഉത്തര മലബാറില്‍ നടന്നു വരുന്ന പ്രധാനപെട്ട ആചാരമാണ് ''നാള്‍മര മുറിക്കല്‍'' കര്‍മ്മം.

ഒറ്റക്കോലത്തിന്‍റെ അവസാന ദിവസം കെട്ടിയാടുന്ന വിഷ്ണു മൂർത്തി എന്നു പേരുള്ള നരസിംഹാവതാരം അഗ്നിയിലേക്ക് എടുത്ത് ചാടുന്നു. മൂന്നാള്‍ പൊക്കമുളള 'മേലേരി'യിലേക്ക് നൂറ്റിയൊന്ന് തവണ എടൂത്തു ചാടുന്ന തെയ്യക്കോലങ്ങളുണ്ട്. ഈ മേലേരി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് പൊതുവെ പാലമരം, ചെബകം പോലുളള 'പാലുളള'' മരങ്ങളാണ്. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുന്നെ മേലേരിക്ക് മുറിക്കേണ്ട മരം കണ്ടെത്തും. തുടന്ന് ആചാര സ്ഥാനീകന്‍മ്മായും അവകാശികളും ചേര്‍ന്ന് ഈ മരത്തിനോടും മരത്തില്‍ അധിവസിക്കുന്ന സകല ജീവജാലങ്ങളോടും അനുവാദം ചോദിച്ച് മഞ്ഞള്‍കുറിയിട്ട് ശുദ്ധി വരുത്തി പ്രതേക പൂജകള്‍ക്ക് ശേഷം ക്ഷത്രത്തിന്‍റെ അവകാശിയായ ആശാരി ഈ മരം മുറിക്കുന്നൂ. തുടര്‍ന്ന് ക്ഷേത്രത്തിലെ വാല്ലൃാക്കാരും ആചാരസ്ഥാനീകരും ആര്‍പ്പ് വിളികളോടെ ആഘോഷ പൂര്‍വ്വം ഈ 'നാള്‍മരം' ക്ഷേത്ര തിരുമുറ്റത്തേക്ക് കൊണ്ട് വരുന്നു. ഒറ്റക്കോലങ്ങളുടെയും കളിയാട്ടങ്ങളുടെയും ആരംഭ ചടങ്ങാണ് ഈ 'നാള്‍മരം' മുറിക്കല്‍ ചടങ്ങ്.

ഈ നാള്‍മരങ്ങള്‍ കൊണ്ട് വന്നാണ് വലിയ ഉയരത്തില്‍ മേലേരി(അഗ്നി കുണ്ഠം) ഉണ്ടക്കുക. പ്രധാനമായും മേലേരിയിലേക്ക് വിഴുന്ന തെയ്യം 'വിഷ്ണുമൂര്‍ത്തി'യാണ്. ഉത്തരമലബാറില്‍ ചില ദേശങ്ങളില്‍ വിഷ്ണുമൂര്‍ത്തി 'പരുദേവത' എന്ന പേരിലും, 'തീചാമുണ്ടീ' എന്ന പേരിലുമൊക്കെ അറിയപെടുന്നുണ്ട്. ഈ തെയ്യം നരസിംഹ മൂർത്തിയുടെ എല്ലാ രൗദ്ര ഭാവങ്ങളും കാണിക്കുന്നു. തെയ്യത്തിന്റെ വാമൊഴി ഇങ്ങിനെയാണ്‌.

'' ഇന്ധനം മല പോൽ കത്തി
ജ്വലിപ്പിച്ചതിൽ നിര്‍ത്തിയിട്ടുണ്ടെൻ
ഭക്തനാം പ്രഹ്ലാദനെ
ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയിൽ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി
അതിന് തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിന്
ഇടവരുത്തരുതല്ലോ…..
ആയതൊന്നു ഞാൻ പരീക്ഷിക്കട്ടെ...

ഇങ്ങനെ വലിയ മൂന്നാള്‍ പൊക്കത്തിലുളള മേലേരിയിലേക്ക് നൂറ്റിയൊന്ന് തവണ വീഴുന്ന തെയ്യക്കോലങ്ങളുണ്ട്. അസാമാനൃ ധീരതയും മെയ്യ് വഴക്കവും ആഴത്തിലുളള പാണ്ഢിതൃവുമുളള തെയ്യക്കാരനെയാണ്  ''പണിക്കര്‍'' എന്ന സ്ഥാനപേര് നല്‍കി ആദരിച്ച് വാഴിക്കുന്നത്.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

അയ്യപ്പന്‍ വിളക്ക്

പൊതു വിജ്ഞാനം

101 ശരണ നാമങ്ങൾ

ച്യവന മഹർഷി