പൊതു വിജ്ഞാനം
ഹൈന്ദവ പൊതുവിജ്ഞാനം *1. ത്രിലോകങ്ങള്‍ ഏതെല്ലാം ?* സ്വര്‍ഗം ,ഭൂമി, പാതാളം *2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?* സത്വഗുണം ,രജോഗുണം , തമോഗുണം *3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?* സൃഷ്ടി ,സ്ഥിതി , സംഹാരം *4. ത്രികരണങ്ങള്‍ ഏതെല്ലാം ?* മനസ്സ്, വാക്ക് , ശരീരം *5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?* പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം *6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?* വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി *7. ചതുരുപായങ്ങള്‍ എന്തെല്ലാം ?* സാമം ,ദാനം, ഭേദം ,ദണ്ഡം *8. ചതുര്‍ദന്തന്‍ ആര് ?* ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍ *9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?* ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം *10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?* അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു *11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?* അരയന്നം (ഹംസം) *12. ഹാലാഹലം എന്ത് ? എവിടെനിന്ന...