സ്വാമി ശരണം

"സ്വാമി ശരണ" ത്തിൻറെ  അർത്ഥം എന്താണ്  ?


``സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ

`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

``ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.


അഭിപ്രായങ്ങള്‍

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

പാലന്തായികണ്ണൻ

ശ്രീകൃഷ്ണകഥകൾ

പൂരക്കളി

ഭഗവത്‌ഗീത