പോസ്റ്റുകള്‍

നെല്ലിക്കാതുരുത്തി/Thuruthi/ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Sree Nellikka thiruthi Kazhakam

ഇമേജ്
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം ◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆◆ ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. ജാതിവ്യവസ്ഥയും‌ നാട്ടു രാജാക്കൻ‌മാരുടെ ആധിപത്യവും‌ നിലനിന്നിരുന്ന കാലത്ത്‌ ഭരണനി‌ർ‌വ്വഹണത്തിന്റെ ഭാഗമായി ജാതിക്കൂട്ടങ്ങളുടെ ഇടയിലാണ്‌ കഴകങ്ങൾ‌ രൂപം‌ കൊണ്ടത്‌. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകത്തിനുണ്ടായിരുന്നത്. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ‌ ഒരു സമുദായം‌ കെട്ടുറപ്പോടെ നിലനിന്നു പോന്നു. വടക്കേ മലബാറിൽ ഓരോ സമുദായത്തിനും കഴകങ്ങൾ രൂപംകൊണ്ടതിനെപറ്റിയും അതാത് ജാതിസമൂഹത്തിൽ അവയുടെ സ്ഥാനത്തെപ്പറ്റിയും മുന്നേയുള്ള ലേഖനങ്ങളിൽ ഞങ്ങൾ പരാമർശിച്ചിട്ടുണ്ട്. അത്യുത്തര കേരളത്തിലെ തീയരുടെ 4 കഴകങ്ങളിൽ ഏറ്റവും വടക്കേയറ്റത്തുള്ള  ഉദുമ ശ്രീ പാലക്കുന്ന്  കഴകം ഭഗവതി ക്ഷേത്രം  തീയരുടെ കഴകങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്തുള്ള നെല്ലിക്കാത്തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്രത്തെപ്പറ്റിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ചെറുവത്തൂ...