പൊതു വിജ്ഞാനം

ഹൈന്ദവ പൊതുവിജ്ഞാനം


*1. ത്രിലോകങ്ങള്‍ ഏതെല്ലാം ?*
സ്വര്‍ഗം ,ഭൂമി, പാതാളം
*2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?*
സത്വഗുണം ,രജോഗുണം , തമോഗുണം
*3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?*
സൃഷ്ടി ,സ്ഥിതി , സംഹാരം
*4. ത്രികരണങ്ങള്‍ ഏതെല്ലാം ?*
മനസ്സ്, വാക്ക് , ശരീരം
*5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?*
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
*6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?*
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
*7. ചതുരുപായങ്ങള്‍ എന്തെല്ലാം ?*
സാമം ,ദാനം, ഭേദം ,ദണ്ഡം
*8. ചതുര്‍ദന്തന്‍ ആര് ?*
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
*9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?*
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
*10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?*
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
*11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?*
അരയന്നം (ഹംസം)
*12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?*
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
*13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?*
ഓം
*14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?*
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
*15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?*
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
*16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?*
പരാശരനും സത്യവതിയും
*17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?*
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
*18. പഞ്ചഭൂതങ്ങള്‍ ഏവ ?*
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
*19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?*
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
*20. പഞ്ചലോഹങ്ങള്‍ ഏവ ?*
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
*21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?*
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
*22. പഞ്ചദേവതകള്‍ ആരെല്ലാം ?*
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
*23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?*
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
*24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?*
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
*25. ദാരുകന്‍ ആരാണ് ?*
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
*26.ഉദ്ധവന്‍ ആരായിരുന്നു ?*
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
*27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?*
പൂതന
*28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?*
സാന്ദീപനി മഹര്‍ഷി
*29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?*
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
*30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?*
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
*31. പഞ്ചബാണങ്ങള്‍ ഏവ ?*
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
*32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?*
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
*33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?*
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
*34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?*
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
*35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?*
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
*36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?*
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
*37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?*
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
*38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?*
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
*39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?*
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
*40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?*
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
*41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?*
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
*42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?*
ദക്ഷിണേശ്വരം കാളിക്ഷേത്രം
*43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?*
അംബ, അംബിക, അംബാലിക
*44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?*
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
*45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?*
സനാതന മതം - വേദാന്തമതമെന്നും .
*46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?*
വിശ്വകര്‍മ്മ്യം
*47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?*
നിരണത്ത് മാധവപണിക്കര്‍ .
*48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?*
ഗോവിന്ദഭാഗവദ്പാദര്‍.
*49. സപ്താശ്വാന്‍ ആരാണ് ?*
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
*50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?*
ഓംകാരം
*51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?*
തന്ത്രശാസ്ത്രം
*52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?*
രുദ്രയാമളം
*53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?*
കുളാര്‍ണ്ണവ തന്ത്രം
*54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?*
നിഗമ ശാസ്ത്രം
*55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?*
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
*56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?*
ആഗമ ശാസ്ത്രം
*57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?*
ദാരുമയി
*58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?*
മുഖം
*59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?*
2895
*60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?*
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.      

അഭിപ്രായങ്ങള്‍

ഒരു നിമിഷം

തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം

Ramayanam(രാമായണം)

പൂരക്കളി

സമുദായങ്ങളും ഇല്ലങ്ങളും

Sree Nellikka thiruthi Kazhakam