ഓണം ഐതിഹ്യം
മഹാവിഷ്ണുവിന് 10 അവതാരങ്ങളാണ് ..... (1) മത്സ്യം (2) കൂർമ്മം (3) വരാഹം (4) നരസിംഹം (5) വാമനൻ (6) പരശുരാമൻ (7) ശ്രീരാമൻ (8) ബലഭദ്രൻ (9) കൃഷ്ണൻ (10) കൽക്കി ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം.... മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്... *അവിടേയാണ് സംശയം...* കേരളം ഉണ്ടാകുന്നതിനു മുമ്പ് എങ്ങനെ മഹാബലി കേരളം ഭരിച്ചു? കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്. മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരിക്