പത്താമുദയം

വീണ്ടുമെരു തുലാം പത്ത് കൂടി വന്നെത്തി.


ഈ ദിനത്തിലെ സൂര്യോദയത്തെ ഉത്തരകേരളത്തിലുള്ളവർ ഐശ്വര്യത്തിന്റെ ഉദയമായിട്ടാണ് കണക്കാക്കുന്നത് .നിറതിരി തെളി യി ച്ച വിളക്കിനെ സാക്ഷിയാക്കി അരിയും തുമ്പപ്പൂവും എറിഞ്ഞ് സൂര്യഭഗവാനെ എതിരേൽക്കുന്ന ചടങ്ങ് ഇന്നും പല ഭവനങ്ങളിലും കാണാം. ധാന്യ സമൃതി .ധനലാഭം. ഭൂമി ലാഭം. സന്താന സൌ ഖ്യം.ഈശ്വരാനുഗ്രഹം .ആയ്യുർ ദേവഹിതം തുടങ്ങി പത്ത് ഐശ്വര്യങ്ങൾ വന്ന് ചേരുമെന്നാണ് വിശ്വസം . പത്താമുദയം ഗ്രാമീണ ജനതയക്ക് പത്താതയാണ് .കാലിച്ചാനൂട്ട് എന്നൊരു ചടങ്ങും ചിലയിടങ്ങളിൽ നടന്ന് വരുന്നു .ആലയുടെ കന്നിമൂലയിൽ അടുപ്പൊരുക്കി ഉണക്കലരിപ്പായസം ഉണ്ടാക്കി അത് കാഞ്ഞിരയിലയിൽ വിളമ്പി കാലികളെ ദീപം കാണിക്കുന്ന ചടങ്ങാണിത് .ക്ഷേത്രങ്ങളിലും തറവാടുകളിലും പ്രത്യേക അടിയന്തിരങ്ങളും ഈ ദിനത്തിൽ നടക്കും .തുലാം പത്ത് തെയ്യക്കോലത്തിന്റെ തുടക്കമാണ് .ആരാധനമൂർത്തികളായ പര ദൈവങ്ങൾ പഥിതന്റെ കണ്ണീരൊപ്പാൻ വെള്ളിയാഴ്ച മുതൽ നാടിറങ്ങും .വരും ദിവസങ്ങളിൽ അവതാരമൂർത്തികളായ ദൈവങ്ങളാൽ തെയ്യക്കാർ ഉറഞ്ഞാടും

അഭിപ്രായങ്ങള്‍

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം

പൂരക്കളി

സമുദായങ്ങളും ഇല്ലങ്ങളും

കുരുക്ഷേത്രയുദ്ധം