മാങ്ങാട് നീലിയാർ കോട്ടവും കോട്ടത്തമ്മ നീലിയാർ ഭഗവതിയും
മാങ്ങാട് നീലിയാർ കോട്ടവും കോട്ടത്തമ്മ നീലിയാർ ഭഗവതിയും മനുഷ്യവിശ്വാസങ്ങളേയും പ്രകൃതിയെയും സമീകരിക്കുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് ഉത്തര മലബാറിലെ തെയ്യക്കാവുകള്‍. ഓരോ ജീവജാലങ്ങളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈശ്വരചൈതന്യം എന്ന മഹത്തായ വീക്ഷണത്തിൻ്റെ മുകളിലാണ് ഈ സംസ്കാരം അതിൻ്റെ വേരുപടർത്തിയിരിക്കുന്നത്. ഉത്തര മലബാറിലെ തെയ്യക്കാവുകളുടെ ചരിത്രം/ പുരാവൃത്തം പരിശോധിച്ചാൽ അവയെല്ലാം തന്നെ പ്രകൃതിസംരക്ഷണ ഇടങ്ങളെന്ന നിലയിൽ ഉത്ഭവിച്ചിട്ടുള്ളവയാണെന്നു മനസ്സിലാക്കാൻ സാധിക്കും. വടക്കൻ്റെ തനത് അനുഷ്ഠാനമായ തെയ്യത്തിൻ്റെ അസ്തിത്വവും പൂർണമായും പ്രകൃതിയിൽ ലയിച്ചു തന്നെയാണ്. എന്നാൽ ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളും അപക്വമായ വികസന ചിന്താഗതികളും കാവുകളുടെ രൂപവും ഭാവവും ഇന്ന് ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. പ്രകൃതിയെ നോവിക്കാതെ ജീവിച്ച പൂർവിക നന്മയിലൊന്നുമല്ല ഇന്നു നമ്മൾ ജീവിക്കുന്നത്. തെയ്യക്കാവുകളോടു ചേർന്ന് നിലനിർത്തേണ്ടിയിരുന്ന പച്ചപ്പിനെ ആവുംവിധം ദ്രോഹിച്ചുകൊണ്ട് രൂപപരിണാമം നേടുന്ന കാഴ്ചയാണ് മിക്ക കാവുകളിലും കാണാൻ സാധിക്കുന്നത്. വടക്കേമലബാറിലെ തെയ്യക...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ