പന്ത്രണ്ടു ശിവ ക്ഷേത്രങ്ങൾ

ദ്വാദശ ജ്യോതിർലിംഗങ്ങൾ


ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന പന്ത്രണ്ടു ശിവ ക്ഷേത്രങ്ങളാണു ഭാരതത്തിൽ ഉള്ളത്. അവ ദ്വാദശ ജ്യോതിർലിംഗങ്ങൾ എന്നറിയപ്പെടുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. പന്ത്രണ്ടിൽ ഏറ്റവും പ്രധാനമായത് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവുമാണ്.

*1.  സോമനാഥൻ*
♦💧♦💧☬❉☬💧♦💧♦
ഈ ക്ഷേത്രം ഗുജറാത്തിലെ  സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു .

*2. മഹാകാലേശ്വരൻ*
♦💧♦💧☬❉☬💧♦💧♦
മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ ചെയ്യുന്നു സ്ഥിതി ചെയ്യുന്നു .

*3. ഭീംശങ്കർ*
♦💧♦💧☬❉☬💧♦💧♦
ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം  മഹാരാഷ്ട്രയിലെ  പൂനക്കടുത്തുള്ള  സഹ്യാദ്രി കുന്നുകളിൽ  ചെയ്യുന്നു സ്ഥിതി ചെയ്യുന്നു .

*4. ത്രയംബകേശ്വർ*
 ♦💧♦💧☬❉☬💧♦💧♦
മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. (ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നു.)

*5. രാമേശ്വർ*
 ♦💧♦💧☬❉☬💧♦💧♦
തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു.(ശ്രീരാമ സേതു ഇതിനടുത്താണു.)

*6. ഓംകാരേശ്വർ*
♦💧♦💧☬❉☬💧♦💧♦
മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

*7. വൈദ്യനാഥൻ*
 ♦💧♦💧☬❉☬💧♦💧♦
ജാർഖണ്ഡ് ദിയോഗാർഹിൽ  ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

*8. മല്ലികാർജ്ജുനൻ*
♦💧♦💧☬❉☬💧♦💧♦
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പെടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധം കൂടിയാണ്.

*9. കേദാർനാഥ്*
 ♦💧♦💧☬❉☬💧♦💧♦
ഉത്തരാഖണ്ഢ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു . ഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറു മാസം മാത്രമേ തുറക്കുകയുള്ളു.

*10. വിശ്വനാഥൻ*
 ♦💧♦💧☬❉☬💧♦💧♦
ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.

*11. നാഗേശ്വർ*
 ♦💧♦💧☬❉☬💧♦💧♦
ഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.

*12. ഘൃഷ്ണേശ്വർ*
♦💧♦💧☬❉☬💧♦💧♦
മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.

➖➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം

പൂരക്കളി

സമുദായങ്ങളും ഇല്ലങ്ങളും

കുരുക്ഷേത്രയുദ്ധം