പാലന്തായികണ്ണൻ
"പാലന്തായി കണ്ണന്‍" അഥവ "നീലേശ്വരക്കാരന്‍" ദൈവക്കരുവായ കഥ..!
കാസര്‍ഗോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സന്വന്നമായ പ്രദേശം. നീലേശ്വരം രാജാവിന്‍റെ പടനായകരില്‍ പ്രമ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്‍റെ പ്രീതിയാല്‍ ധാരാളം ദൂസ്വത്ത് കേവശം വെച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കെയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്‍റെ സന്വത്തിന്‍റെ ആഴം കാണിച്ച് തരുന്നു. കുറുപ്പിന്‍റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന്‍ ധാരാളം ധാരളം ജോലിക്കാരുമുണ്ടായിരുന്നു. അതില്‍ കുറുപ്പിന്‍റെ കാലികളെ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ട 'കാലിയ-ചെക്കനായിരുന്നു' കണ്ണന്‍.
ജാതിയതയും തൊട്ട്കൂടായ്മ്മയും ദൃഷ്ടിയില്‍ കാണുന്നത് പോലും 'അയിത്ത'മായി കണ്ട ഒരു കെട്ടകാലത്താണ് 'പാലന്തായി കണ്ണന്‍റെ' കഥ നടക്കുന്നത്. കുറുപ്പിന്‍റെ ജോലിക്കാരനായിരുന്നു കണ്ണന്‍. ഒരു നാള്‍ മാവില്‍ക്കയറി പഴുത്ത പറിച്ചു. മാങ്ങ തിന്നശേഷം മാങ്ങയണ്ടി താഴേക്ക് വലിച്ചെറിയുന്നതിനിടയില്‍ അതുവഴി പോവുകയായിരുന്ന കുറുപ്പിന്റെ മരുമകളുടെ തലയില്‍ വീണു. ജാതിയമായീ താഴ്ന്ന ജാതിയില്‍ പെട്ട 'തീയ്യ ചെക്കന്‍' തന്‍റെ മരുമകളെ അപമാനിച്ചതായി കുറുപ്പ് തെറ്റിദ്ധരിച്ചു. അന്ന് കൊല്ലിനും കൊലക്കും കുലാധിക്കാരമുണ്ടായിരുന്നവരാണ് ഈ കുറുപ്പന്‍മ്മാര്‍. തന്‍റെ മരുമകളെ അപമാനിച്ച കാലിയ ചെക്കനെ പിടിച്ചുകെട്ടി തറവാട്ടുമുറ്റത്ത് ഹാജരാക്കാന്‍ കുറുപ്പ് ഉത്തരവിട്ടു. ഈ വിവരം അറിഞ്ഞ കണ്ണന്‍ ജീവനും കൊണ്ടോടി. ചന്ദ്രഗിരിപ്പുഴയും കടന്ന് തുളുനാട്ടിലേക്ക് രക്ഷപ്പെട്ടു. മംഗലാപുരത്തുളള കോവില്‍ കുറുപ്പാടി എന്ന സ്ഥലത്തെത്തിയ കണ്ണനെ അവിടത്തെ തറവാട്ടിലെ അമ്മ സഹായിയാക്കി. തറവാട്ടിലെ അടിച്ചുതെളിക്കും പൂജാദികര്‍മങ്ങള്‍ക്കും സഹായിച്ച് വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഒരു നള്‍ പൂജക്കായി ഒരുക്കിയ പാല്‍ നഷ്ടപ്പെട്ട വിവരത്തിന് 'പാല്‍ എന്തായി കണ്ണാ' എന്ന തറവാട്ടമ്മയുടെ അന്വേഷണമാണ് കണ്ണന്‍ പിന്നീട് പലന്തായി കണ്ണന്‍ എന്നറിയപ്പെടാനിടയായത്.
തറവാട്ടിലെത്തി വർഷം 12 കഴിഞ്ഞു. കണ്ണൻ നല്ല യുവാവായി. പിറന്ന നാടിന്റെയും പെറ്റമ്മയുടെയും ഓർമ്മകൾ കണ്ണനെ അലട്ടാൻ തുടങ്ങി. കണ്ണൻ മുത്തശ്ശിയോട് കാര്യം പറഞ്ഞു. സങ്കടത്തോടെ മുത്തശ്ശി സമ്മതം മൂളി.നാടിന്റെ കണ്മണിയായി മാറിയ പാലന്തായിക്കണ്ണനെ യാത്രയാക്കാൻ ഗ്രാമം ഒന്നടങ്കമെത്തി.12 വർഷം താൻ വിളക്ക് വെച്ച് നൈവേദ്യമർപ്പിച്ച വിഷ്ണുമൂർത്തിയുടെ പള്ളിയറ മുന്നിൽ കണ്ണൻ തൊഴു കൈകളോടെ നിന്നു. പൊടുന്നനെ ശ്രീകോവിലിനകത്ത് സൂക്ഷിച്ചിരുന്ന ദേവിയുടെ ഉടവാള്‍ സ്വയം ഉറഞ്ഞ് തുളളി കണ്ണന്‍റെ കൈയ്യിലേക്ക് വന്നു. കണ്ണന്‍ പോകുന്ന സങ്കടത്തോടെ തറവാട്ടമ്മ അരിയിട്ട് യാത്രയയച്ചു. കുമ്പളപ്പുഴ കടന്ന് മടിയന്‍ക്ഷേത്രപാലകനെ തൊഴുത് വന്ദിച്ചശേഷം മൂലപ്പള്ളി കൊല്ലന്‍ കൊട്ടിലില്‍നിന്ന് ചുരികയ്ക്ക് മൂര്‍ച്ചവരുത്തുകയുംചെയ്തു. നാട്ടില്‍ പ്രവേശിച്ച കണ്ണന്‍ ക്ഷീണം മാറ്റാന്‍ കദളിക്കുളത്തില്‍ മുങ്ങിക്കുളിച്ചശേഷം കയറുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ കുറുപ്പ് കുളപ്പടവില്‍ ഉണ്ടായിരുന്ന കണ്ണന്റെ വാളെടുത്ത് തലയറുത്തു. വെട്ടിമാറ്റിയ തല കുളത്തിലേക്ക് എറിഞ്ഞ് പക തീര്‍ത്തു. തറവാട്ടിലേക്ക് മടങ്ങിയ കുറുപ്പിന് അപ്രതീക്ഷിതമായ ദൃശ്യങ്ങളാണ് കാണാനായത്. ആലയിലെ കന്നുകാലികള്‍ തീക്കണ്ണുകളുമായി തറവാട്ടിലേക്ക് പാഞ്ഞടുക്കുന്നു. നാലുകെട്ടും പടിപ്പുരയും ഇളകിയാടുന്നു.കണ്ണന്റെ വധമാണ് പ്രശ്‌നത്തിന് പിന്നിലെന്നും കണ്ണന്റെ ചുരിക പ്രതിഷ്ഠിച്ച് പള്ളിയറ നിര്‍മിച്ച് വിഷ്ണുമൂര്‍ത്തിയെയും ദൈവരൂപമായ കണ്ണനെയും പ്രതിഷ്ഠിച്ച് ആരാധിക്കണമെന്നും പ്രശ്‌നവിധി ഉണ്ടായി. ചുരികയുമായി ഓടിയ കുറുപ്പ് ഓടിയെത്തി കോട്ടപ്പുറത്ത് കൊട്ടിലില്‍ പള്ളിയറ പണിത് വിവിധ ദൈവങ്ങളെയും കണ്ണനെയും പ്രതിഷ്ഠിക്കുകയും ചെയ്ത ഇന്ന് വിഷ്ണുമൂർത്തിയെ കെട്ടിയാടുന്ന കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള കാവുകളിലെല്ലാം പാലന്തായിയുടെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും കീർത്ത കിടക്കുന്നു.!
ഒപ്പം നീലേശ്വരത്തെ ഒരു കാലിയ ചെക്കന്‍ ദൈവ്വമായ കഥയും....
കടപ്പാട്: സുനിൽ കുമാർ കാവുംചിറ കാസറഗോഡ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ