പോസ്റ്റുകള്‍

KERALA VISION CONTACT NUMBER KASARAGOD

ഇമേജ്
KERALA VISION CONTACT NUMBER KASARAGOD 04952080002 +918078801212 Customer Care@KASRAGOD 80 78 80 12 12 KCCL DIGITAL TV.   04952080002 Keralavision  NELESWERAM +916238746116 UDUMA +919497604473 KANNUR PAYANNUR 9061736611

ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ

ഇമേജ്

സ്വാമിവിവേകാനന്ദൻ - ജന്മദിനം

ഇമേജ്
സ്വാമിവിവേകാനന്ദൻ - ജന്മദിനം സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാ...

തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം

ഇമേജ്
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ  പെരുങ്കളിയാട്ടം  തീയ്യ സമുദായത്തിന്റെ നാല് കഴകങ്ങളിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ 24 സംവത്സരങ്ങളുടെ ഇടവേളക്ക് ശേഷം 2023 ലെ കുംഭമാസം 21 മുതൽ 28 വരെ പെരുങ്കളിയാട്ട മഹോത്സവം.രണദേവതയായ പടക്കെത്തി ഭഗവതിയും ആര്യരാജപുത്രി പൂമാലികയും മുഖ്യ കഴകിമാരായി വാഴുന്ന ഇവിടെ നൂറിലേറെ തെയ്യക്കോലങ്ങൾ കെട്ടിയാടും.പ്രധാനമായും 5 അവകാശികളാണ് ഉള്ളത്. തെക്കുംകര കർണമൂർത്തി,കരിവെള്ളൂർ ഇളയ മണക്കാടൻ,കിണാവൂർ നേണിക്കം,തൃക്കരിപ്പൂർ പെരുമലയൻ, വേലൻ.. കളിയാട്ട ദിനങ്ങളിൽ അരങ്ങിലെത്തുന്ന പ്രധാന തെയ്യങ്ങൾ 1 പടക്കെത്തി ഭഗവതി 2 ആര്യക്കര ഭഗവതി 3 പൂമാരുതൻ 4 വിഷ്ണുമൂർത്തി 5 രക്തചാമുണ്ഡി 6 അങ്കക്കുളങ്ങര ഭഗവതി 7 ഉച്ചൂളിക്കടവത്ത് ഭഗവതി 8 കല്ലങ്കര ചാമുണ്ഡി 9 തൂവക്കാളി 10 നാഗപോതി 11 കളിക്കതിറകൾ 12 പുലിമകൾ 13 ഒളിമകൾ 14 വല്ലാർ കുളങ്ങര ഭഗവതി 15 മണാളൻ 16 മണവാട്ടി 17 കരിമകൾ 18 നാഗത്താൻ ദൈവം 19 നാഗരാജൻ 20 നാഗകന്നി 21 കുണ്ടോർ ചാമുണ്ഡി 22 കുറത്തി 23 വടിയൻ ദൈവം 24 വട്ടിപ്പൂതം 25 പുലിക്കണ്ടൻ 26 എരഞ്ഞിക്കീൽ ഭഗവതി 27 മണികുണ്ടൻ 28 അസുരാളൻ 29 കാളപ്പു...

നവരാത്രി പൂജ

ഇമേജ്
പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ • വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം • തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്യ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം • കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം • അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം • സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട് • പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം. • പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം • വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം • പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം...

നവരാത്രി

ഇമേജ്
നവരാത്രി                            ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ. *ശരത് നവരാത്രി* ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്. *വസ...

ശ്രീകൃഷ്ണകഥകൾ

ഇമേജ്
ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ  സന്താനഗോപാലമൂർത്തി ഭാവം         ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ  അവതരിച്ച കാലത്താണിത് .        ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്‍ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്.  തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അർജ്ജുനന്റെ  ഈ അഹങ്കാരം തീർത്തു കൊടുക്കുകയും വേണം.       അര്‍ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയിൽ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാൻ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാൻ  ഒരു വഴി കണ്ടു.    ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്നി പ്രസവിക്കുകയും ആ കുട്ടികൾ എല്ലാം മര...