ഒരു നിമിഷം
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം തീയ്യ സമുദായത്തിന്റെ നാല് കഴകങ്ങളിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ 24 സംവത്സരങ്ങളുടെ ഇടവേളക്ക് ശേഷം 2023 ലെ കുംഭമാസം 21 മുതൽ 28 വരെ പെരുങ്കളിയാട്ട മഹോത്സവം.രണദേവതയായ പടക്കെത്തി ഭഗവതിയും ആര്യരാജപുത്രി പൂമാലികയും മുഖ്യ കഴകിമാരായി വാഴുന്ന ഇവിടെ നൂറിലേറെ തെയ്യക്കോലങ്ങൾ കെട്ടിയാടും.പ്രധാനമായും 5 അവകാശികളാണ് ഉള്ളത്. തെക്കുംകര കർണമൂർത്തി,കരിവെള്ളൂർ ഇളയ മണക്കാടൻ,കിണാവൂർ നേണിക്കം,തൃക്കരിപ്പൂർ പെരുമലയൻ, വേലൻ.. കളിയാട്ട ദിനങ്ങളിൽ അരങ്ങിലെത്തുന്ന പ്രധാന തെയ്യങ്ങൾ 1 പടക്കെത്തി ഭഗവതി 2 ആര്യക്കര ഭഗവതി 3 പൂമാരുതൻ 4 വിഷ്ണുമൂർത്തി 5 രക്തചാമുണ്ഡി 6 അങ്കക്കുളങ്ങര ഭഗവതി 7 ഉച്ചൂളിക്കടവത്ത് ഭഗവതി 8 കല്ലങ്കര ചാമുണ്ഡി 9 തൂവക്കാളി 10 നാഗപോതി 11 കളിക്കതിറകൾ 12 പുലിമകൾ 13 ഒളിമകൾ 14 വല്ലാർ കുളങ്ങര ഭഗവതി 15 മണാളൻ 16 മണവാട്ടി 17 കരിമകൾ 18 നാഗത്താൻ ദൈവം 19 നാഗരാജൻ 20 നാഗകന്നി 21 കുണ്ടോർ ചാമുണ്ഡി 22 കുറത്തി 23 വടിയൻ ദൈവം 24 വട്ടിപ്പൂതം 25 പുലിക്കണ്ടൻ 26 എരഞ്ഞിക്കീൽ ഭഗവതി 27 മണികുണ്ടൻ 28 അസുരാളൻ 29 കാളപ്പു...
Ramayanam(രാമായണം)
രാമായണം: ചോദ്യങ്ങളും ഉത്തരങ്ങളും രാമായണം എഴുതിയത് ആരാണ് ? (വാല്മീകി) വല്മീകം എന്ന പദത്തിൻറെ അർത്ഥം എന്താണ്? (മൺപുറ്റ്) രാമകഥ നടന്നത് ഏത് യുഗത്തിലാണ്? (ത്രേതായുഗത്തിൽ) രാമായണകഥ ഒരു ആഖ്യാനമാണ്? ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? (ശിവൻ പാർവ്വതിക്ക് ) "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ." മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കത്തതുമായ ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്? (രാമകഥാതത്വം) രാമായണ നിര്മ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാർ? (ബ്രഹ്മാവ്) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്? (ഇരുപത്തിനാലായിരം) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്? (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം? (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും അടിസ്ഥാനഭൂതമായ കൃതിയേത്? (വാത്മീകിരാമായണം) തമിഴിലുണ്ടായ രാമായണകൃതിയേത്? (കമ്പരുടെ കമ്പരാമായണം) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്? (ആറു കാണ്ഡങ്ങൾ) രാമായണത്...
പൂരക്കളി
പൂരക്കളി നാലു വേദങ്ങളുടെയും ആറുശാസ്ത്രങ്ങളുടെയും 64 കലകൾ 96 തത്വങ്ങൾ എന്നിവയുടെ പൊരുൾ അടങ്ങിയതും ശ്രുതിയിൽ രൂപം കൊണ്ടും സപ്തസ്വരങ്ങളിൽ അധിഷ്ഠിതമായ രാഗങ്ങളോട് കൂടിയതും പ്രാസങ്ങളും നടനക്രമങ്ങളും ചേർന്നതും കളരിയിലെ ചുവടുകൾ ചേർന്നതുമായ അതുല്യ അനുഷ്ഠാനമാണു പൂരക്കളി. തീയ്യസമുദായത്തിന്റെ കഴകങ്ങളിൽ പ്രസിദ്ധമായ രാമവില്ല്യം കഴകത്തിൽ പരശുരാമനാൽ ദിവ്യനു (തീയ്യനു) ഉപദേശിക്കപ്പെട്ട വസന്തദീപമെന്ന പൂരം ഉദയസൂര്യന്റെ രശ്മികളെന്നവണ്ണം രാമവില്ല്യത്തിനു ചുറ്റും പ്രചരിച്ച് മലനാട് നിറഞ്ഞ് നിൽക്കുന്നു. ഐതിഹ്യം ▪▪▪▪ പരശുരാമൻ പയ്യന്നൂരിൽ എത്തി പയ്യന്നൂർ പെരുമാളെ ദർശ്ശിക്കാനൊരുങ്ങി. കയ്യിലുണ്ടായിരുന്ന വില്ല് വടക്ക് പടിഞ്ഞാറു ദേശത്തായി ഒരിടത്ത് വെച്ച് ദർശ്ശനം നടത്തി. ദർശ്ശനം നടത്തി തിരിച്ചെത്തിയ അദ്ദേഹത്തിന് വില്ലിളക്കാനാകാതെ പോയി . വില്ല് അവിടെ ഉറച്ചിരുന്നു. ഭാർഗ്ഗവരാമന്റെ വില്ലുറച്ച ഈ സ്ഥലമാണു തീയ്യസമുദായത്തിന്റെ പ്രസിദ്ധമായ കഴകങ്ങളിലൊന്ന്. രാമവില്ല് ഉറച്ചിരുന്നത് കൊണ്ട് കഴകത്തിനു " ശ്രീ രാമവില്ല്യം കഴകം " എന്ന പേർ സിദ്ധിച്ചു. രാമൻ കഴകത്തിൽ ഭഗവതിപ്രതിഷ്ഠ നടത്തുകയും ചെയ്തു. നൃ...
സമുദായങ്ങളും ഇല്ലങ്ങളും
മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട് 7. കുഞ്ഞോത്ത് 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ...
കുരുക്ഷേത്രയുദ്ധം
കുരുക്ഷേത്രയുദ്ധം കൃത്യമായ കാലഘട്ടം ലഭ്യമല്ല (ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ ഫലം: പാണ്ഡവ വിജയം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി പാണ്ഡവർ ॐ➖➖➖➖ॐ➖➖➖➖ॐ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ കൗരവർ ॐ➖➖➖➖ॐ➖➖➖➖ॐ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം പാണ്ഡവ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 7അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) കൗരവർ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) അക്ഷൗഹിണികൾ ॐ➖➖➖➖ॐ➖➖➖➖ॐ ❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. ❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) ❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) ❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ