പോസ്റ്റുകള്‍

ശ്രീകൃഷ്ണകഥകൾ

ഇമേജ്
ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ  സന്താനഗോപാലമൂർത്തി ഭാവം         ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ  അവതരിച്ച കാലത്താണിത് .        ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്‍ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്.  തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അർജ്ജുനന്റെ  ഈ അഹങ്കാരം തീർത്തു കൊടുക്കുകയും വേണം.       അര്‍ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയിൽ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാൻ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാൻ  ഒരു വഴി കണ്ടു.    ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്നി പ്രസവിക്കുകയും ആ കുട്ടികൾ എല്ലാം മര...
ഇമേജ്
അഷ്ടമിരോഹിണി വ്രതം ആഗ്രഹസാഫല്യത്തിന് അഷ്ടമിരോഹിണി വ്രതം, അനുഷ്ഠിക്കേണ്ടതെങ്ങനെ? ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ വർഷം ഓഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് അഷ്ടമി രോഹിണി വരുന്നത്. ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം . വ്രതാനുഷ്ഠാനം ഇങ്ങനെ അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം . അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം . പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍). ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്. ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിന...

കര്‍ക്കിടകവാവ് 2019 അറിയേണ്ടതെല്ലാം .....

ഇമേജ്
കര്‍ക്കിടകവാവ് 1194 കര്‍ക്കിടകം 15,ബുധനാഴ്ച (2019 ജൂലായ് 31) ഈ വർഷം കർക്കിടകത്തിൽ കറുത്തവാവ് രണ്ട് ദിവസങ്ങളിലായി വരുന്നുണ്ട്. ആകയാൽ ആദ്യദിവസത്തെ തിഥി അല്ലെങ്കിൽ നക്ഷത്രം ശ്രാദ്ധകർമ്മങ്ങൾക്ക് എടുക്കേണ്ടതെന്നതിൻപ്രകാരം ആദ്യദിവസമാണ് ഈ വർഷം കർക്കിടകവാവിന് എടുത്തിട്ടുള്ളത്. കര്‍ക്കിടകവാവ് ബലികര്‍മ്മം: ----------- ഹിന്ദു ജനിച്ചാലും പിന്നെ മരിച്ചാലും 16 കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. അവ ഏതൊക്കെയെന്ന് ലളിതമായി ഇവിടെ പ്രതിപാദിച്ചു കൊണ്ട് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ദിവസത്തെക്കുറിച്ച് എഴുതാം. വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, "...നിന്‍റെ പതിനാറടിയന്തിരം കൂടും..." എന്നൊക്കെ? ആ പതിനാറിനും ആചാര്യന്മാര്‍ കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. വയറ്റില്‍ വളര്‍ന്നുതുടങ്ങുന്നകാലം മുതല്‍ 16 കര്‍മ്മങ്ങള്‍ "പൂര്‍വഷോഡശ സംസ്ക്കാരങ്ങള്‍" എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്: 1) ഗര്‍ഭാധാനം അഥവാ സേകം അഥവാ രാത്രിമുഹൂര്‍ത്തം അഥവാ ശാന്തിമുഹൂര്‍ത്തം 2) പുംസവനം 3) സീമന്തം 4) ജാത...

സമുദായങ്ങളും ഇല്ലങ്ങളും

ഇമേജ്
                     മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട്‌ 7. കുഞ്ഞോത്ത്‌ 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ...

ഒടിയൻ ആരാണ്

ഇമേജ്
                         കലിയടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം   രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട് എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും. ഇപ്പോഴിതാ ഒടിയനെക്കുറിച്ച് ചിത്രകാരനായ ടി. മുരളി എഴുതിയ കുറിപ്പും അദ്ദേഹം വരച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു. മാന്ത്രികതയിലും അനുഷ്ഠാന- ആചാരങ്ങളിലുമായി തളയ്ക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സവര്‍ണ പൗരോഹിത്യ താല്‍പ്പര്യത്താല്‍ സ്ഥാപിതമായ ഒരു അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ. ഒടി മറയുക എന...

ശ്രീനാരായണ ഗുരു

ഇമേജ്
ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങൾ ▪പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ദൈവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്ര പ്രതിഷ്ടയായി നടത്തി.▪ അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063 ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063 വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063 മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067 കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068 വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070 മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080 ...

ഹൈന്ദവ പുരാണങ്ങൾ

ഇമേജ്
വേദങ്ങൾ ----------- --------- 1.ഋഗ്വേദം 2.യജുര്‍വേദം 3.സാമവേദം 4.അഥര്‍വ്വവേദം ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്, ----------------------------------------------------------------- 1.കര്‍മ്മകാണ്ഡം 2.ഉപാസനാകാണ്ഡം 3.ജ്ഞാനകാണ്ഡം ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്, ------------------------------------------------------------------- 1.സംഹിത 2.ബ്രാഹ്മണം 3.ആരണ്യകം 4.ഉപനിഷത് വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്, -------------------------------------------------------------------------- 1.ശിക്ഷ 2.കല്പം 3.വ്യാകരണം 4.നിരുക്തം 5.ജ്യോതിഷം 6.ഛന്ദസ്സ് ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, ------------------------------------------------------- യഥാക്രമം, 1.ആയുര്‍വ്വേദം 2.ധനുര്‍വ്വേദം 3.ഗാന്ധര്‍വ്വവേദം 4.a.ശില്പവേദം,b.അര്‍ത്ഥോപവേദം ഉപനിഷത്(ശ്രുതി) ----------------------- ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണ...