കുരുക്ഷേത്ര യുദ്ധം
കുരുക്ഷേത്ര യുദ്ധം
(ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു
സ്ഥലം:
കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ
ഫലം:
പാണ്ഡവ വിജയം
യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി
പാണ്ഡവർ
ॐ➖➖➖➖ॐ➖➖➖➖ॐ
വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ
കൗരവർ
ॐ➖➖➖➖ॐ➖➖➖➖ॐ
ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം
പാണ്ഡവ ശക്തി
ॐ➖➖➖➖ॐ➖➖➖➖ॐ
7അക്ഷൗഹിണികൾ
ആന= 153,090
രഥം= 153,090
കുതിര= 459,270
കാലാൾ= 765,450
(1,530,900 സൈന്യം)
കൗരവർ ശക്തി
ॐ➖➖➖➖ॐ➖➖➖➖ॐ
11 അക്ഷൗഹിണികൾ
ആന= 240,570
രഥം= 240,570
കുതിര= 721,710
കാലാൾ=1,202,850
(2,405,700 സൈന്യം)
അക്ഷൗഹിണികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)
❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)
❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)
❉ 3 ഗണം ചേർന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)
❉ 3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)
❉ 3 പൃതന ചേർന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)
❉ 3 ചമു ചേർന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)
❉ 10 അനീകിനി ചേർന്നതു അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)
നാശനഷ്ടങ്ങൾ പാണ്ഡവ പക്ഷം
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടുപേർ ഒഴിച്ച് എല്ലാവരും
പഞ്ചപാണ്ഡവർ, ശ്രീകൃഷ്ണൻ, സാത്യകി, യുയുത്സു
നാശനഷ്ടങ്ങൾ കൗരവർ പക്ഷം
ॐ➖➖➖➖ॐ➖➖➖➖ॐ
നാലുപേർ ഒഴിച്ച് എല്ലാവരും
അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ്, വൃഷകേതു
കുരുക്ഷേത്രയുദ്ധം.
ॐ➖➖➖➖ॐ➖➖➖➖ॐ
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ്ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ), അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെപുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി യുദ്ധം ചെയ്തു. ഇപ്പോഴുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്തുവെച്ചു നടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു. ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസങ്ങൾ നീണ്ടു നിന്നതായി പറയുന്നു. യുദ്ധത്തിൽ ഇരുപക്ഷത്തുമായി പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്തു നാമാവശേഷമായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണി പടസമൂഹങ്ങൾക്ക് സർവ്വസേനാധിപതിയായി പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നനും, കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതിയായി ഭീഷ്മരും യുദ്ധം നയിച്ചു. ഒരാൾ അഗ്നിയിൽ നിന്നും, മറ്റൊരാൾജലത്തിൽ നിന്നും ജനിച്ചവരായിരുന്നു എന്നാണ് സങ്കല്പം. ഭീഷ്മർ മഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
കുരുക്ഷേത്രയുദ്ധത്തിന്റെ കാരണങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാഭാരതത്തിൽ പ്രധാനകഥാതന്തുവായി പ്രതിപാദിച്ചിരിക്കുന്ന യുദ്ധമായ കുരുക്ഷേത്രയുദ്ധം പ്രധാനമായും മൂന്നുകാരണങ്ങളാലാണ് തുടക്കം കുറിച്ചത്.
1. കള്ളച്ചൂത്
ॐ➖➖➖➖ॐ➖➖➖➖ॐ
ചൂതുകളിക്കുന്ന ശകുനിയും, കൗരവരും,പാണ്ഡവരും - (ദുര്യോധനവധം കഥകളി)
കൗരവർ പാണ്ഡുപുത്രന്മാരോട്രണ്ടുതവണ ചൂതുകളിച്ചു. ഗാന്ധാരിയുടെസഹോദരനായ ശകുനിയാണ്കൗരവർക്കുവേണ്ടി കളിച്ചത്. കള്ളക്കളിയിൽ അഗ്രഗണ്യനായ ശകുനി രണ്ടുതവണയും കൗരവർക്കു വിജയം സമ്മാനിച്ചു. ഭീഷ്മരുടെനിർദ്ദേശത്താൽ ഇന്ദ്രപ്രസ്ഥത്തിന്റെരാജാവായി യുധിഷ്ഠിരനെ വാഴിച്ചതിലും,മയാസുര നിർമ്മിതമായ പാണ്ഡവരുടെസുഖസമൃദ്ധമായ കൊട്ടാര ജീവിതവും അതിലെ പ്രത്യേകതകളും കൗരവർക്കു അവരോടുള്ള കടുത്ത അസൂയക്കു കാരണമായി. രണ്ടാമതും ചൂതുകളിക്ക് വിളിക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. ശകുനിയുടെ കള്ളത്തരത്തിൽ വീണ്ടും ചൂതുകളിയിൽ തോറ്റതിനാൽ പന്ത്രണ്ട് വർഷത്തെവനവാസവും, അതിനുശേഷം ഒരു വർഷം ഏതെങ്കിലും ഒരു രാജ്യത്ത് പാണ്ഡവർ ഒന്നിച്ചു താമസിച്ച് മറ്റാരാലും തിരിച്ചറിയാതെ അജ്ഞാതവാസവുംനടത്താൻ തത്ത്വത്തിൽ തീരുമാനിച്ചു. ഇതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചൂതിൽ തോറ്റ് നഷ്ടപ്പെട്ട രാജ്യവും പദവിയും തിരിച്ചുകിട്ടും. അഥവാ ഒരു വർഷത്തെ അജ്ഞാതവാസത്തിൽ പിടിക്കപ്പെട്ടാൽ വീണ്ടും പന്ത്രണ്ട് വർഷം കാനനവാസം കഴിച്ച് ഒരു വർഷം അജ്ഞാതവാസം നടത്തണം. പക്ഷേ വനവാസവും, അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർതിരിച്ചെത്തിയിട്ടും അവർക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നൽകാൻ കൗരവർ തയ്യാറായില്ല. കുരുക്ഷേത്രയുദ്ധത്തിനുള്ള പ്രധാനകാരണം ഇതായിരുന്നു.
2. ദ്രൗപദീ വസ്ത്രാക്ഷേപം
ॐ➖➖➖➖ॐ➖➖➖➖ॐ
ചൂതിൽ തോറ്റ് പണയമായി മാറിയ ദ്രൗപദിയെ കൗരവരിലെ രണ്ടാമനായദുശ്ശാസനൻ ഹസ്തിനപുരി രാജസഭയിൽ ഏവരേയും സാക്ഷി നിർത്തി വസ്ത്രാക്ഷേപം നടത്തി. രജസ്വലയായിരുന്ന ദ്രൗപദി വരാൻ മടികാണിച്ചപ്പോൾ ഹീനമായി അധിക്ഷേപിച്ച് പിതാമഹന്മാരും മറ്റു ബന്ധുജനങ്ങളും സന്നിഹിതരായിരുന്ന കുരുസഭാമണ്ഡപത്തിലേക്ക് മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുവന്നു. മാതാവിനു തുല്യയായ ജ്യേഷ്ഠത്തിയായവളെ പണയവസ്തുവായി മാത്രം കരുതി കേവലബഹുമാനം പോലും കൊടുക്കാതെ അതിഹീനമായി അപമാനിച്ചു. കൃഷ്ണൻപാഞ്ചാലിയുടെ സഹായത്തിനു വന്നതിനാൽ അവൾ അതിൽനിന്നും രക്ഷനേടി. പിതൃതുല്യരായവരുടെ മുമ്പിൽ മാനം നഷ്ടപ്പെട്ട ദ്രൗപദി, ദുശ്ശാസനൻ പിടിച്ചു വലിച്ച തന്റെ മുടി പിന്നീട് കെട്ടിയില്ല. ദുശാസനനെ കൊന്ന് അവന്റെ രക്തം തലയിൽതേച്ച് മാത്രമെ അഴിച്ചിട്ട മുടി കെട്ടൂ എന്ന് അവൾ ശപഥം ചെയ്തു. യുദ്ധമുണ്ടാവാതെ ദുശ്ശാസനനെ കൊല്ലാനും അവന്റെ രക്തം മുടിയിൽ പുരട്ടാനുമാവില്ല. ഇത് യുദ്ധത്തിനു കാരണമായ മറ്റൊരു പ്രധാന സംഭവമായിരുന്നു.
3. ഭീമനോടുള്ള ദ്രോഹം
ॐ➖➖➖➖ॐ➖➖➖➖ॐ
മറ്റു കൗരവ-പാണ്ഡവരെ അപേക്ഷിച്ച്ഭീമനുണ്ടായിരുന്ന അമാനുഷികശക്തി വിശേഷത്താൽ, ബാല്യകാലത്തു മുതൽ ദുര്യോധനാദികൾ അസൂയാലുക്കളായിരുന്നു. ദുര്യോധനാദികൾ നൂറുപേരും ഭീമന്റെ സമപ്രായക്കാരായിരുന്നു. ഇവർ നിരവധി തവണ ഭീമനെ കൊല്ലാനായി പദ്ധതികൾ അവിഷ്കരിച്ചു അതുനടപ്പിലാക്കാൻ ശ്രമിച്ചിരുന്നു ആയുസ്സിന്റെ ശക്തിയിൽ പലപ്പോഴും അതിൽ നിന്നും രക്ഷപെട്ട ഭീമനു, തന്നെ കൊലപ്പെടുത്താൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനാദികളോട് വൈരാഗ്യം അതിശക്തമായുണ്ടായിരുന്നു. ജ്യേഷ്ഠനായ യുധിഷ്ഠിരനെ ബഹുമാനിച്ച് ഭീമൻ പുറത്തു കാണിച്ചിരുന്നില്ലയെന്നു എന്നുമാത്രം. ഇത് യുദ്ധത്തിനുള്ള മറ്റൊരു കാരണമായിരുന്നു. (യുദ്ധത്തിൽ ഗാന്ധാരിയുടെ നൂറു പുത്രന്മാരും കൊല്ലപ്പെടുന്നത് ഭീമനാലാണ്).
സന്ധിസംഭാഷണങ്ങൾ
➖➖➖➖➖➖➖➖➖
1. വ്യാസോപദേശം
ॐ➖➖➖➖ॐ➖➖➖➖ॐ
കൗരവരോട് ചൂതുകളിൽ തോറ്റ് പന്ത്രണ്ട് വർഷത്തെ വനവാസവും, ഒരു വർഷത്തെ അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നു, എങ്കിലും അർദ്ധരാജ്യം നൽകാൻ കൗരവർ തയ്യാറായില്ല.
2. സഞ്ജയദൂത്
ॐ➖➖➖➖ॐ➖➖➖➖ॐ
കൗരവർ ഇതിനോടകം സഞ്ജയനെ ദൂതനായി ഉപപ്ലാവ്യത്തിലേക്ക് അയച്ച് യുധിഷ്ഠിരനെ കണ്ട് തങ്ങളുടെ സന്ദേശം അറിയിപ്പിച്ചു. ദുര്യോധനനാണ് ദൂതനായി സഞ്ജയനെ അയച്ചതെങ്കിലും, ധൃതരാഷ്ട്രർ അയച്ചതാണെന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാനാവില്ല എന്നുള്ള വിവരം സഞ്ജയൻ യുധിഷ്ഠിരനെ അറിയിച്ചു. അപ്രിയകാര്യം ചെയ്ത സങ്കടത്തിൽ തിരിച്ച് ഹസ്തിനപുരിയിൽ എത്തിയ സഞ്ജയൻ മഹാരാജാവിനെ നേരിട്ട് കണ്ട് യുദ്ധം മൂലമുണ്ടാവുന്ന കൗരവരുടെ തകർച്ചയെ മുൻകൂട്ടി ബോധിപ്പിച്ചു.
3. വിദുരനീതി
ॐ➖➖➖➖ॐ➖➖➖➖ॐ
സഞ്ജയ ഉപദേശത്തെ തുടർന്ന് ദുഃഖിതനായ ധൃതരാഷ്ട്രർ അന്നു രാത്രിതന്നെ വിദുരരെ വിളിപ്പിച്ചു. പ്രസിദ്ധമായ വിദുരനീതി മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഈ സന്ദർഭത്തിലാണ്. വിദുരർ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ ധർമ്മാധർമ്മങ്ങൾ ഉപദേശിച്ചു. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത കിട്ടത്തക്കരീതിയിൽ ഉപദേശിച്ചിട്ടും, പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.
4. സനൽകുമാരോപദേശം
ॐ➖➖➖➖ॐ➖➖➖➖ॐ
പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽകുമാരമഹർഷിയും ദുര്യോധനനെ ഉപദേശിച്ചു. മഹായുദ്ധം തടയാൻ ഇങ്ങനെ പലരും അഭ്യർത്ഥന നടത്തിയിട്ടും കൗരവർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.
5. കൃഷ്ണദൂത്
ॐ➖➖➖➖ॐ➖➖➖➖ॐ
യുധിഷ്ഠിരന്റെ അപേക്ഷയിൽ കൃഷ്ണൻപാണ്ഡവർക്കുവേണ്ടി ദൂതനായികൗരവസഭയിൽ എത്തി. ഇതു മുൻകൂട്ടി അറിഞ്ഞ ശകുനിയും, ദുര്യോധനനും ചേർന്ന് ശന്തനു മഹാരാജാവിന്റെ സിംഹാസനം കൃഷ്ണനുവേണ്ടി സഭയിൽ സജ്ജമാക്കി. (സിംഹാസനത്തിന്റെ ശാപം: അയോഗ്യനായ ആരതിലിരുന്നാലും അവന്റെ തല പൊട്ടിച്ചിതറുമെന്ന് ശന്തനു മഹാരാജാവിന്റെ ശാപം ആ സിംഹാസനത്തിനുണ്ടായിരുന്നു. ശന്തനുവിനുശേഷം ശാപത്തെ പേടിച്ച് അതിൽ ആരും ഇരുന്നിട്ടില്ല) കൃഷ്ണൻ സിംഹാസനത്തിലിരുന്നെങ്കിലും അദ്ദേഹത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.
യുദ്ധ സന്നാഹം
ॐ➖➖➖➖ॐ➖➖➖➖ॐ
ഭഗവത്ദൂത് പരാജയമായതിനെത്തുടർന്ന് യുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു.
ദ്വാരകാസൈന്യം: ദ്വാരകയിലേക്ക് പാണ്ഡവർക്ക് ദൂതനായി പോയത് അർജ്ജുനനും, കൗരവർക്ക് വേണ്ടി ദുര്യോധനനും ആയിരുന്നു. ആദ്യമെത്തിയ ദുര്യോധനൻ ഉറങ്ങിക്കിടന്ന കൃഷ്ണന്റെ തലയ്ക്കലും, രണ്ടാമതെത്തിയ അർജ്ജുനൻ കാൽക്കലും കൃഷ്ണൻ ഉണരുന്നതും കാത്തിരുന്നു. കൃഷ്ണന്റെ സേനാവ്യൂഹം നാരയണസേന എന്നാണറിയപ്പെട്ടിരുന്നത്. കൃഷ്ണൻ ഇരുവർക്കുമായി ഒരു ഭാഗത്ത് കൃഷ്ണൻ നിരായുധനായും, മറുവശത്ത് തന്റെ നാരായണ സൈന്യം പകുത്തു നൽകി. അർജ്ജുനൻ നിരായുധനായ കൃഷ്ണനേയും, ദുര്യോധനൻ സൈന്യത്തേയും സ്വീകരിച്ചു. നാരായണ സൈന്യത്തെ കൂടാതെ മറ്റുള്ള ദ്വാരകാവാസികൾക്ക് ഏതു ഭാഗത്തു ചേരാനും അനുവാദം നൽകി.
വിരാടസൈന്യം: വിരാടനും പുത്രനായ ഉത്തരനും അവരുടെ മുഴുവൻ സൈന്യവും പാണ്ഡവപക്ഷം ചേർന്നു.
പാഞ്ചാലസൈന്യം: പാണ്ഡവസൈന്യത്തിന്റെ പ്രധാന ഭാഗം ദ്രുപദരുടെ പുത്രനായ ധൃഷ്ടദ്യുമ്നന്റെ കീഴിൽ അണിനിരന്ന പാഞ്ചാല സൈന്യമായിരുന്നു. ഈ രാജ്യങ്ങളെ കൂടാതെ പാണ്ഡവപക്ഷത്തു ചേരാനായി കാശിരാജാവും, മാത്സ്യരാജാവും തങ്ങളുടെ സൈന്യത്തെ അയച്ചു കൊടുത്തു. ഈ രണ്ടുരാജ്യങ്ങളും കൗരവ-പാണ്ഡവരുടെ ബന്ധുരാജ്യങ്ങളായിരുന്നു. കാശി രാജകുമാരിമാരാണ് അംബികയും, അംബാലികയും. മാത്സ്യരാജാവ് സത്യവതിയുടെ സഹോദര പുത്രനാണ്. ശിശുപാലന്റെ മരണശേഷം ചേദിരാജ്യം പാണ്ഡവരോട് സ്നേഹബന്ധം പുലർത്തിയിരുന്നതിനാൽ അവരുടെ സൈന്യവും ഉപപ്ലാവ്യത്തിൽ എത്തി പാണ്ഡവസൈന്യത്തിൽ ചേർന്നു. കേകേയവും, മഥുരയും, വിദർഭയും തങ്ങളുടെ സൈന്യത്തെ രണ്ടു കൂട്ടർക്കുമായാണ് കൊടുത്തത്
സേനാ സമൂഹം
➖➖➖➖➖➖➖➖➖
പാണ്ഡവസേന: -
ॐ➖➖➖➖ॐ➖➖➖➖ॐ
സർവ്വസേനാധിപൻ :-
ധൃഷ്ടദ്യുമ്നൻ
ഉപസൈന്യാധിപർ :-
വിരാടൻ
ദ്രുപദൻ
ശിഖണ്ഡി
ഭീമൻ
സാത്യകി
നകുലൻ
സഹദേവൻ
പങ്കെടുത്ത രാജ്യങ്ങൾ :-
വിരാടം
പാഞ്ചാലം
കാശി
മാത്സ്യം
ചേദി
പാണ്ഡ്യം
മഗധ
കേകേയം
ദ്വാരക
മഥുര
വിദർഭ
സൈന്യബലം :-
7അക്ഷൗഹിണികൾ
153,090 ആനകൾ
153,090 രഥങ്ങൾ
459,270 കുതിരകൾ
765,450 കാലാൾ പടകൾ
കൗരവസേന
ॐ➖➖➖➖ॐ➖➖➖➖ॐ
സർവ്വസേനാധിപൻ :-
ഭീഷ്മർ .
ഉപസൈന്യാധിപർ :-
ദ്രോണർ
അശ്വത്ഥാമാവ്
കൃപർ
ശല്യർ
ത്രിഗർത്തൻ
കൃതവർമ്മാവ്
ഭഗദത്തൻ
ജയദ്രഥൻ
സൗമദത്തി
ശകുനി
ദുശ്ശാസനൻ
പങ്കെടുത്ത രാജ്യങ്ങൾ :-
ഹസ്തിനപുരി
അംഗം
സിന്ധ്
അവന്തി
മാഹിഷ്മതി
ഗാന്ധാരം
മാദ്രം
കംബോജം
പ്രാഗ്ജ്യോതിഷ
കലിംഗം
കേകേയം
ദ്വാരക
മഥുര
വിദർഭ
വാൽഹികം
സൈന്യബലം :-
11അക്ഷൗഹിണികൾ
240,570 ആനകൾ
240,570 രഥങ്ങൾ
721,710 കുതിരകൾ
1,202,850 കാലാൾ പടകൾ
പാണ്ഡവ സൈന്യം
ॐ➖➖➖➖ॐ➖➖➖➖ॐ
പാണ്ഡവർ ഏഴു അക്ഷൗഹിണിപടസമൂഹങ്ങളെ ഉപപ്ലാവ്യത്തിൽ സജ്ജമാക്കി. സർവ്വസൈന്യാധിപനായിധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി. അർജ്ജുനനു ഉലൂപിയിലുണ്ടായ പുത്രനാണ് ഇരാവാൻ. അതിസമർത്ഥനായ അവൻ യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ എത്തിച്ചേർന്നെങ്കിലും യുദ്ധം ചെയ്യാൻ കൃഷ്ണൻ അതിനനുവദിച്ചില്ല. (അവൻ യുദ്ധംചെയ്തിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് കൗരവരെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു.) യുദ്ധം കണ്ടു നിൽക്കാൻ മാത്രം അവനെ അനുവദിച്ചു. ഭീമനു ഹിഡുംബിയിൽ ജനിച്ചഘടോൽകചൻ തന്റെ സേനാവ്യൂഹവുമായി എത്തി പാണ്ഡവപക്ഷത്തു ചേർന്നു.
കൗരവ സൈന്യം
ॐ➖➖➖➖ॐ➖➖➖➖ॐ
കൗരവപക്ഷത്തിന്റെ നേതൃസ്ഥാനം ഭീഷ്മർ വഹിച്ചു. അദ്ദേഹം സൈന്യത്തെ പതിനൊന്നു വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഉപസൈന്യാധിപന്മാരെ നിയോഗിച്ചു. യുദ്ധത്തിന്റെ തലേനാൾ ഭീഷ്മരുമായുണ്ടായ വാഗ്വാദത്തെത്തുടർന്ന് കർണ്ണൻ ഭീഷ്മർക്കൊപ്പം യുദ്ധംചെയ്യില്ല എന്നു നിർബന്ധം പിടിച്ചു. (ആദ്യ പത്തുനാളുകൾ കർണ്ണൻ യുദ്ധം ചെയ്തില്ല). ഭീഷ്മർ കർണ്ണനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗമായിരുന്നു ഇത്. (കർണ്ണനും, ഭീഷ്മരും ഒന്നിച്ച് പാണ്ഡവരോട് എതിർത്താൽ അവർക്കു തോൽവി സംഭവിച്ചേക്കാമെന്നു അദ്ദേഹം ഭയപ്പെട്ടിരുന്നു). വിദേഹരാജകുമാരനായ രുഗ്മി (കൃഷ്ണന്റെ പത്നിയായ രുക്മിണിയുടെ സഹോദരൻ) പാണ്ഡവപക്ഷത്തു ചേർന്ന് യുദ്ധം ചെയ്യാൻ ആഗ്രഹിച്ചുവന്നെങ്കിലും അർജ്ജുനൻ അവനെ പിന്തിരിപ്പിച്ച് അയച്ചു. അതിനെത്തുടർന്ന് രുഗ്മി ദുര്യോധനപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. മാദ്രേശനായ ശല്യർ പണ്ടുമുതൽക്കുതന്നെ ധൃതരാഷ്ട്രരോട് സ്നേഹബഹുമാനം പുലർത്തിയിരുന്നു. അദ്ദേഹത്തോടുള്ള സ്നേഹാദരവാണ് സഹോദരിയായ മാദ്രിയെ ധൃതരാഷ്ട്ര സഹോദരൻ പാണ്ഡുവിനു വിവാഹം ചെയ്തു കൊടുത്തത്. അവസാനഘട്ടത്തിലുണ്ടായ യുദ്ധത്തിൽ കൗരവരിൽ നിന്നും മാറി നിൽക്കാൻ ശല്യർക്കായില്ല. ശല്യരും മാദ്രസൈന്യവും കൗരവപക്ഷത്തുചേർന്നു യുദ്ധംചെയ്തു. കുന്തിദേവിയുടെ അപേക്ഷയെ തുടർന്ന് അർജ്ജുനനൊഴികെ മറ്റു പാണ്ഡുപുത്രന്മാരെ കൊല്ലില്ല എന്ന് കർണ്ണൻ സമ്മതിച്ചു.
യുദ്ധത്തിനു തലേദിവസം വ്യാസൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ വരുകയും അദ്ദേഹത്തിനു യുദ്ധം കാണാനായി സചിവനായ സഞ്ജയനുദിവ്യചക്ഷുസ്സ് നൽകി അനുഗ്രഹിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്നു കാണുവാനും അത് അപ്പോൾ തന്നെ മഹാരാജാവിനെ ധരിപ്പിക്കുവാനും ഇതു സഹായകമായി. കുരുക്ഷേത്രയുദ്ധം മുൻകൂട്ടി മനസ്സിലാക്കിയ ദേവേന്ദ്രൻ ബ്രാഹ്മണവേഷത്തിൽ വന്ന് കർണ്ണനോട് അവന്റെ കവചകുണ്ഡലങ്ങൾ ദാനം ചോദിച്ചു വാങ്ങുന്നു. വന്നത് ദേവേന്ദ്രനാണെന്നറിഞ്ഞു കൊണ്ടുതന്നെ കർണ്ണൻ തന്റെ ജന്മസിദ്ധമായിരുന്ന കവചകുണ്ഡലങ്ങൾ ഇന്ദ്രനു ദാനംചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ളിടത്തോളം കാലം കർണ്ണനെ ആർക്കും വധിക്കാൻ സാധ്യമായിരുന്നില്ല. അർജ്ജുനനു വിജയം കൈവരിക്കാൻ ഇതു സഹായകമായി. കർണ്ണന്റെ ദാനമാഹാത്മ്യത്തിൽ സന്തുഷ്ടനായി ദേവേന്ദ്രൻ അവനു വിശിഷ്ടമായ വേൽ കൊടുത്ത് അനുഗ്രഹിച്ചു. കർണ്ണൻ ഈ വേൽ അർജ്ജുനനു നേരെ യുദ്ധത്തിൽ പ്രയോഗിക്കുവാൻവേണ്ടി കരുതിവെച്ചു.
യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
മകരവ്യൂഹം (മുതലയുടെ ആകൃതി)
കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
അർണ്ണവ്യൂഹം (സമുദ്രാകൃതി)
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
ശക്തവ്യൂഹം (സമചതുരാകൃതി)
അസുരവ്യൂഹം (രാക്ഷസാകൃതി)
ദേവവ്യൂഹം (അമാനുഷാകൃതി)
സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
മാലവ്യൂഹം (പുഷ്പചക്രാകൃതി)
മത്സ്യവ്യൂഹം (മത്സ്യാകൃതി)
യുദ്ധം അനുശാസിച്ച നിയമങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.നിരായുധനെ ആക്രമിക്കരുത്. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.സ്ത്രീകളെ ആക്രമിക്കരുത്. ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്).ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
തിനാൽ ഇരുവരയേയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചിരുന്നു.
ഈ പന്ത്രണ്ടുപേരിൽ യുയുത്സുവിന്റേയും, വൃഷകേതുവിന്റേയും മരണം ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നില്ലയെങ്കിലും മറ്റുള്ള എട്ടുപേരും കലിയുഗാരംഭത്തിൽ മരണപ്പെട്ടതായി സ്വർഗ്ഗാരോഹണപർവ്വത്തിലും, മുസലപർവ്വത്തിലുമായി മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവർ അഞ്ചുപേരും കൃഷ്ണനും മാത്രമെ അവശേഷിക്കൂവെന്ന് വളരെ മുൻപുതന്നെ ഉലൂപി പുത്രനായ ഇരവാനുഅറിയാമായിരുന്നുവെന്ന് ഗ്രന്ഥകാരൻ മഹാഭാഗവതത്തിൽ പറയുന്നുണ്ട്. കൃഷ്ണനു സത്യഭാമയിൽ ജനിച്ച വത്സലയെ (സുന്ദരി) വിവാഹം കഴിക്കാൻ പുറപ്പെട്ട അഭിമന്യുവിനെ കാട്ടിൽവെച്ച് കണ്ടുമുട്ടിയ ഇരാവാൻ തന്റെ ഖഡ്ഗം അവിടെ പന്തലിച്ചുനിന്ന വൃക്ഷത്തിൽ വൃഥാ ആഞ്ഞു വീശി. അഞ്ചു ശിഖരങ്ങളും തായ്ത്തടിയും ഒഴിച്ചുള്ള സർവ്വകൊമ്പുകളും ഇലച്ചില്ലകളും അറ്റ് താഴെ വീണു. ആസന്നമായി നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ചിത്രം ഇതാവുമെന്നു ഇരാവാൻകാണിച്ചുകൊടുക്കുന്നുണ്ട
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ