മയില്‍പ്പീലി

ശ്രി കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി..?


പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രിയയില്‍ നില നിന്നിരുന്നു. നാട്ടു രാജ്യങ്ങളുടെ ഭാഷ സംസ്കരിച്ചു സംസ്കൃതം ആക്കിയപ്പോള്‍ ഷോഡശ ക്രിയയില്‍ ഏകീകൃത നിയമം വന്നു . ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രസത്യങ്ങള്‍ ആചരിക്കാതെ ആയി . ഉള്‍നാടന്‍ ആചാരങ്ങള്‍ക്ക് വിലയില്ലാതായി . പില്ക്കാലത്ത് ഷോഡശത്തില്‍ ആരുടെയോ താല്പര്യപ്രകാരം ആയുര്‍വേദ മരുന്നുകള്‍ കൂട്ടി ചേര്‍ത്തു . അധികം വൈകാതെ പിൽ്ക്കാലത്ത് നിര്‍മ്മിതമായ അഷ്ടാoഗ ഹൃദയത്തിലെ ഔഷദങ്ങള്‍ ഷോഡശത്തില്‍ വന്നു ചേര്‍ന്നു . ഇന്ന് ഷോഡശക്രീയയുടെ ഉള്‍ക്കാമ്പ് പഠിക്കാതെ അതിന്‍റെ വാസ്തവം അറിയാതെ ഏതു വസ്തുവന്നറിയാത്ത ഷോഡശം വില്പ്പനച്ചരക്കായി മാറി. ഇന്നും ഈ ഷോഡശസംസ്കാരം എന്താണ് എന്ന് പഠിക്കാതെ പലരുംഷോഡശക്രിയയുടെ തെറ്റുകള്‍ പഠിപ്പിക്കുന്നു .അതവിടെ നില്ക്കട്ടെ.നമുക്ക് ക്യഷ്ണനിലേക്ക് പോകാം

കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുടെ ആഗമനം ഭയം ഉണ്ടാക്കുന്നു . നിങ്ങള്‍ വനത്തില്‍ എത്തപെട്ടാല്‍ ആ വിവരം ആദ്യം അറിയുന്നത് മയിലുകലാണ് . അവ പ്രത്യേക ശബ്ദം ഉണ്ടാക്കി മറ്റു ജീവികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു .

കാട്ടില്‍ മയില്‍ കൂട്ടം കരഞ്ഞു ഒച്ചയുണ്ടാക്കുന്നുവെങ്കില്‍ കാട്ടില്‍ എന്തോ ആപത്ത് നടക്കുന്നു എന്ന് മനസിലാക്കുക .അതൊരുപക്ഷേ ഹിംസ്ര ജന്തുക്കള്‍ ഇര പിടിക്കുന്നതോ വേടന്‍ കാട്ടു നീതി നടപ്പാക്കുന്നതോ ആകാം .

എന്നാല്‍ ആ വിവരം ആദ്യം തന്നെ മയിലും കാട്ടുകോഴിയും തിരിച്ചറിയുന്നു. എന്തായാലും കാടിന്റെ റഡാര്‍ ആയി പ്രവര്‍ത്തിക്കുന്ന രക്ഷകനാണ്‌ മയില്‍ക്കൂട്ടം.

മഴക്കാര്‍ കണ്ടാല്‍ ആനന്ദനൃത്തം ചവിട്ടുന്നവരാണ് മയിലുകള്‍???

. ശത്രുവിനെ ഭയപ്പെടുത്താന്‍ വേണ്ടി അവ പീലിവിടര്‍ത്തുo . പക്ഷേ മഴക്കാര്‍ കണ്ടാല്‍ മയിലുകള്‍ പീലി വിടര്‍ത്തി നൃത്തംചെയ്യാന്‍ തുടങ്ങുമോ? ഇല്ലെന്നുള്ളതാണ് സത്യം . മയിലുകള്‍ മാനത്തെ മഴക്കാര്‍ കണ്ടിട്ടല്ല നൃത്തം വെക്കുന്നത്? ഇങ്ങിനെ ഒരു തെറ്റിദ്ധാരണ മനുഷ്യമനസ്സില്‍ കാലങ്ങളായി അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് .മഴക്കാര്‍ കണ്ടാല്‍ മയിലുകള്‍ സന്തോഷിക്കുന്നില്ല . വെയില്‍ നീങ്ങി മാനം കറുത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന് അത് രസിക്കില്ലല്ലോ .ആകാശം ഇരുണ്ടാല്‍ നമ്മുടെ മനസ്സും കറുക്കും പശുവടക്കമുള്ള .വളര്‍ത്തു മൃഗങ്ങള്‍ എല്ലാം തന്നെ യജമാനന്‍ കേള്‍ക്കെ ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കും . മഴയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ വളര്‍ത്തു മൃഗങ്ങള്‍ ബഹളം കൂട്ടുന്നു. മഴ നനയാന്‍ ഒട്ടുമിക്ക ജീവികള്‍ക്കും താല്‍പര്യമില്ല.. വിരളം പക്ഷി മൃഗാദികള്‍ മാത്രമേ മഴ നനയാന്‍ താല്‍പര്യം കാട്ടുന്നുള്ളൂ ആ ഗണത്തില്‍ മയില്‍ വര്‍ഗ്ഗം ഉള്‍പ്പെടില്ല .

പ്രകൃതിയിലെ എന്ത് മാറ്റവും മയില്‍ തിരിച്ചറിയും .ഭൂമി കുലുക്കവും കാട്ടുതീയും വരെ തിരിച്ചറിഞ്ഞ് ഭയത്തില്‍ ഒച്ച വെച്ച് മറ്റു ജീവികളെ അറിയുക്കുക മയില്‍ വര്‍ഗ്ഗത്തിന്റെ ജോലിയാണ്.

എല്ലാ മഴക്കാറും മഴയായ് പതിക്കില്ല . പക്ഷെ മയിലുകള്‍ ഏറെ നേരം പീലി വിടര്‍ത്തിയാല്‍ മഴ പെയ്യും അതാണ്‌ ഇന്നു വരെ കണ്ടു മനസിലാക്കാന്‍ സാധിച്ചത്. മഴക്കാര്‍ കണ്ടു മയില്‍ ഏറെ നേരം പീലി വിടര്‍ത്തി നിന്നാല്‍ മഴപെയ്യുമെന്നാണ് അതിനര്‍ത്ഥം ..

മയിലുകള്‍ പീലി വിടര്‍ത്തിയാടുന്ന കാഴ്ച മനുഷ്യന് അത്ഭുതമായിരിക്കാം പക്ഷേ വനജീവികളായ മാനും മുയലും അത് കണ്ടു ആസ്വദിച്ച് നില്ക്കാറില്ല പകരം അവ കാര്യങ്ങള്‍ മനസിലാക്കി മഴയ്ക്ക്‌ മുന്‍പ്കൂടണയാന്‍ നോക്കുകയെ ഉള്ളൂ .

മയിലുകള്‍ക്ക് പ്രകൃതിയിലെ ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുന്നത് അവയുടെ പീലികള്‍ നിമിത്തമാണ് .തലയിലും ദേഹത്തും ഉള്ള പീലികള്‍ റഡാര്‍ ആയി പ്രവര്‍ത്തിക്കുന്നു . റേഡിയോ കിരണങ്ങള്‍ മയില്‍പ്പീലിയിലും പക്ഷികളുടെ തൂവലിലും പ്രവര്‍ത്തിച്ചു ആ വിവരം തലച്ചോറിനെ അറിയിക്കുന്നു . അഥര്‍വ്വം എന്ന അത്ഭുതവേദ മന്ത്രങ്ങള്‍ ഇങ്ങിനെയുള്ള വിവരണമാണ് നമുക്ക് തരുന്നത്.

ഇത്തരം തൂവലുകള്‍ ചെവിക്കുടയില്‍ വെച്ചും പണ്ടുള്ളവര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു . തൂവലിന്റെ ഈ മഹത്തരങ്ങളും. '''മയൂരസന്ദേശം '' എന്ന വളരെ ദൂരം ശബ്ദവീചികള്‍ അയക്കുന്ന യന്ത്രത്തെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ ഈ പോസ്റ്റില്‍ എഴുതുന്നില്ല .അതെല്ലാം പിന്നീട് എഴുതാം.

പൂവന്‍ കോഴികള്‍ സൂര്യന്‍റെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞു നമ്മെ കൂകി ഉണര്‍ത്തുന്നതിന്‍ കാരണം എന്തായിരിക്കും പ്രപഞ്ചത്തിന്‍ സമയമെന്ന ഘടികാരം അവയെങ്ങിനെ തിരിച്ചറിയുന്നു . പക്ഷി വര്‍ഗ്ഗത്തിന്റെ ഈ കഴിവുകള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല . ദേശാടനപക്ഷികള്‍ വരുനതും വഴി തെറ്റാതെ തിരിച്ചു പോകുന്നതും നക്ഷത്രങ്ങളുടെ ദര്‍ശനങ്ങള്‍ നോക്കിയാണ്. അതും അത്ഭുതം തന്നെയാണ്. തലയില്‍ പൂവുകള്‍ ഉള്ള പക്ഷി വര്‍ഗ്ഗങ്ങള്‍ക്ക് ഇത്തരം കഴിവുകള്‍ വളരെ കൂടുതലാണ് .അതില്‍ മയില്‍ വര്‍ഗ്ഗം മികച്ചുനില്‍ക്കുന്ന പക്ഷിയാണ് രണ്ടാം സ്ഥാനം പ്രവിനും മൂന്നാം സ്ഥാനം അരയന്നത്തിനും കൊടുക്കാം .

കാട്ടില്‍ ആര് കടന്നാലും മയിലുകള്‍ അതെല്ലാം വളരെ പെട്ടന്ന്‍ അറിയുന്നതിന്‍ കാരണം പീലികളുടെ പ്രവര്‍ത്തനം കൊണ്ടാണ് .അവയുടെ തലയിലെ പീലികള്‍ക്ക് സന്ദേശങ്ങള്‍ ആകിരണം ചെയ്യാന്‍ സാധിക്കും. മയൂരസന്ദേശങ്ങള്‍ നിറഞ്ഞ അത്ഭുതങ്ങളുടെ കലവറയാണ് മയില്‍പ്പീലികള്‍

നമ്മുടെ ദൂര ദര്‍ശന്റെ എംബ്ലവും മയില്‍പ്പീലിയുടെ ചിത്രവും തമ്മില്‍ നല്ലൊരു സാമ്യം നിലനില്‍ക്കുന്നു . അഥര്‍വ്വത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ദീര്ഹ വീഷണം വര്‍ദ്ധിപ്പിക്കാന്‍ നിരവധി ചിത്ര രചനയെ കുറിച്ച് പറയുന്നുണ്ട് അതില്‍ വിവര സാങ്കേതികവിദ്യ വര്‍ദ്ധിക്കാന്‍ പറയുന്ന ചിത്രവുo ദൂരദര്‍ശന്റെ എംബ്ലവും തമ്മില്‍ നല്ല ബന്ധം കാണുന്നു .ഒരു പക്ഷെ ദൂര ദര്‍ശന്‍ അഥര്‍വ്വവേദത്തില്‍ നിന്നും കടമെടുത്തത് ആണോ ഈ ചിഹ്നം ? പക്ഷേ ഇവ രണ്ടും തമ്മിലും മയില്‍പ്പീലിയുടെ ചിത്രവുമൊക്കെയായി നല്ല സാമ്യം ഉണ്ടെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്

പക്ഷെ കൃഷണഭഗവാന്‍ മയിപ്പീലി ചൂടുവാന്‍ എന്തായിരിക്കും കാരണം എന്നതിന്‍റെ ഉത്തരം തേടാം

ഭാരതത്തില്‍ അധിപുരാതന കാലം മുതല്‍ നില നിന്നിരുന്ന പതിനാറു സംസ്കാരങ്ങള്‍ ഉണ്ട് ഷോഡശസംസ്കാരം എന്നാണു അതറിയപ്പെടുനത്

അവ . വിവാഹം / ഗര്‍ഭാദാനം /സീമന്തോ ന്നയനം/ പുംസവനം / ജാത കര്‍മ്മം / നാമകരണം / നിഷ്ക്കര്‍മ്മം /അന്ന പ്രാശം / ചൂഡാകര്‍മ്മം / കര്‍ണ്ണ വേദം / ഉപനയനം / വേദാരംഭം / സമാ വര്‍ത്തനം / വാന പ്രസ്ഥo /സംന്യാസം / അന്ത്യേഷ്ടി... എന്നിവയാണ്

ഇതില്‍ ചൂഡാകര്‍മ്മം എന്നത് മൂന്നാം വയസ്സില്‍ മുടി മുറിക്കുന്ന കര്‍മ്മം ആണ് .
പക്ഷേ മുടി മുറിക്കാന്‍ മുണ്ടനകര്‍മ്മം എന്ന പേരാണ് യോജിക്കുകയുള്ളൂ.. .ചൂഡാകര്‍മ്മം എന്ന പേര് യോജിക്കുമോ എന്നതില്‍ സംശയമുണ്ട്‌ ? മുടിയില്‍ അലങ്കാര വസ്തുക്കളോ പൂക്കളോ ചൂടിക്കുന്ന കര്‍മ്മത്തിനെ ചൂഡാകര്‍മ്മം എന്ന പേര് യോജിക്കുകയും ചെയ്യും

മുടി ചൂഡാ മന്നന്‍ എന്നാല്‍ കിരീടം വെക്കാത്ത രാജാവ് എന്നല്ലേ അര്‍ഥം .അപ്പോള്‍ ചൂഡാകര്‍മ്മം എന്നാല്‍ മുടി മുറിക്കുക എന്നതല്ല അര്‍ത്ഥം.ചൂഡാകര്‍മ്മം എന്ന വാക്കില്‍ നിന്നും ചുമ്മാ മുടിമുറിക്കല്‍ എന്ന അര്‍ഥം മാത്രമാണോ നിങ്ങള്‍ക്കും ഗ്രഹിക്കാന്‍ സാധിക്കുന്നത് . അപ്പോള്‍ ചൂഡാ കര്‍മ്മത്തില്‍ മറ്റെന്തോ ചൂടിക്കുക കൂടി ചെയ്യുന്നില്ലേ?

അങ്ങിനെയെങ്കില്‍ മുടി മുറിച്ച ശേഷം മറ്റെന്തോ ചൂടാന്‍ കൊടുക്കുന്ന ഒരു സംസ്കാരം ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് കരുതണം. അതുണ്ടായിരുന്നു എന്നതാണ് സത്യം അഥര്‍വ്വം അത് വ്യക്തമാക്കുന്നുണ്ട്.

.ഉച്ചിയില്‍ അല്പ്പം മുടി നിര്‍ത്തി ആ മുടിയെ ''ശിഖ'' എന്ന് വിളിക്കാറുണ്ട് .
ജ്ഞാന മാര്‍ഗ്ഗം സ്വികരിക്കുന്ന വേളയില്‍ ബ്രഹ്മചാരികള്‍ ഈ ശിഖ ശിരസ്സില്‍ വളര്‍ത്താറുണ്ട് വിജ്ജാന മാർഗ്ഗത്തിന് ഈ ശിഖ മനുഷ്യനെ സഹായിക്കുന്നു . ഭാരതത്തിന്റെ ജ്ഞാന ദാതാവ് ചാണക്യന്‍ ശിരസ്സില്‍ ശിഖ അണിഞ്ഞിരുന്നു. പഠന കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ശിഖ വെക്കുന്നത് ഗുണംചെയ്യും .

നമ്മുടെ മഹര്‍ഷികള്‍ മുടി കുടുമ പോലെ മുകളിലേക്ക് ചുറ്റികെട്ടിയിരുന്നു അതിലും പല ശാസ്ത്രവിധികള്‍ മുന്നില്‍ കണ്ടിരുന്നു. അറിവില്‍ അവരെ വെല്ലാന്‍ ഇന്നു വരെ ലോകത്തില്‍ ആരും ജനിച്ചിട്ടില്ല എന്നത് മരിക്കും വരെ വിളിച്ചു പറയണം .അതായിരുന്നു അവരുടെ ജീവിത രീതി നൂറു ശതമാനം ശാസ്ത്രം മാത്രം അല്പ്പം പോലും പതിരില്ല എന്നതാണ് ലോകം തരുന്ന വാസ്തവം

കുഞ്ഞുങ്ങളെ മൂന്നു വയസ്സ് തികഞ്ഞാല്‍ മുടി മുറിക്കുന്ന ചടങ്ങ് ആരംഭിക്കും അതിനു ശേഷം വളരുന്ന മുടിയില്‍ കൊഴിഞ്ഞ മയില്‍പ്പീലി ചൂടിക്കും അല്ലെങ്കില്‍ ശിഖ നില നിര്‍ത്തും . സന്യാസ വേളയില്‍ ശിഖയും പൂണൂലും ഉപേക്ഷിക്കുകയും ചെയ്യുന്നു.

ചൂഡാ കര്‍മ്മം ആയി മയില്‍പ്പീലി ആണ് ഉപയോഗിക്കുക.അപസ്മാര രോഗികള്‍ക്ക് മയില്‍പ്പീലി തൊപ്പി ധരിപ്പിക്കുന്ന വിവരം അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്.

തലയില്‍ ഉണ്ടാകുന്ന മുറിവ് ഉണങ്ങാന്‍ മയില്‍പ്പീലി കത്തിച്ച ഭസ്മം ഇടാറുണ്ട് .

പാമ്പ് കടിയേറ്റാലും മയില്‍‌പ്പീലി ഭസ്മം ഉപയോഗിക്കുന്നു..

.മയിലിന്റെ ഉച്ചിയിലെ പീലിക്കും ''ചൂഡാ'' എന്ന് അര്‍ഥം കാണുന്നു .

ജ്ഞാനപ്പഴം എന്ന പേരില്‍ അറിയപ്പെടുന്ന പഴനിമല മുരുകനെ ''മയില്‍വാഹനന്‍'' എന്ന പേരില്‍ അറിയപ്പെടാനുള്ള കാരണം മയില്‍ പക്ഷിയോടുള്ള സഹവാസം കൊണ്ട് മാത്രമല്ല . മുരുകനും മയില്‍പ്പീലി ചൂടിയിരുന്നു .

ആനത്തലയോളം ബുദ്ധിയുള്ള ബാലഗണപതി എന്ന സങ്കല്‍പ്പത്തില്‍ കുട്ടിയായിരിക്കുന്ന ഗണപതിയുടെ മൌലിയിലും മയിപ്പീലിചാര്‍ത്തുണ്ട്‌ .കൃഷ്ണന്റെ ബാല്യകാല കളിക്കൂട്ടുകാരും മയില്‍‌പ്പീലി അണിഞ്ഞിരുന്നതായി മനസിലാക്കാം.

മുരുകനും ഗണപതിയും അറിവിന്റെ കൊടുമുടിയായി അറിയപ്പെട്ടിരുന്നുവെങ്കില്‍ അറിവിന്റെ ഉത്ഭവത്തിന് അവരെ സഹായിച്ച ഔവ്ഷദികളും ജീവിത രീതിയും അത്ഭുതം നിറഞ്ഞതാണ്‌ . മുരുകനും ഗണപതിയും പീലിചുരുള്‍ ചാര്‍ത്തിയും കറുകപ്പുല്ല് ഭഷിപ്പാനും ഇഷ്ട്ടപ്പെട്ടിരുന്നു.

മനുഷ്യന്‍ നൂറു വയസ്സ് വരെ ജീവിക്കാനും മരിക്കുന്നത് വരെ അവന്‍റെ ഓര്‍മ്മ നിലനില്ക്കാനും ബാല്യത്തില്‍ തന്നെ അവന്‍റെ മസ്തിഴക്കത്തിന് പരിചരണം കൊടുക്കാന്‍ ഭാരതീയന്‍ കണ്ടെത്തിയ ആചാരമാണ് നെറ്റിയില്‍ മയില്‍പ്പീലി ചാര്‍ത്തുക എന്നത് .അത് കൃഷ്ണനും ചൂടി ബലരാമനും അത് തുടര്‍ന്ന് അന്നാട്ടിലെ ജനങ്ങളും അത് ഏറെക്കാലം ആചരിച്ചു.

കൊഴിഞ്ഞു വീണ മയില്‍പ്പീലിക്ക് മസ്ഥിഴ്ക്കത്തെ ഉത്തേജിപ്പിക്കാനും കേള്‍വിശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്

ശിശുവിന്റെ വളര്‍ച്ച വേളയില്‍ ബുദ്ധി വികാസത്തിനു വേണ്ടി നെറ്റിയില്‍ മയില്‍പ്പീലി ചൂടിക്കാം .

പക്ഷികള്‍ കൊഴിച്ചിട്ട മിക്ക തൂവലുകള്‍ക്കും ഈ കഴിവുകള്‍ ഉണ്ടത്രേ. വനവാസികളുടെ രാജാവ് തൂവല്‍ക്കിരീടം ധരിക്കാറുണ്ടല്ലോ കാട്ടിലെ മക്കള്‍ തൂവലിന്റെ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് അത് ധരിക്കുന്നത് ശിരസ്സില്‍ തൂവല്‍ക്കിരീടം ചാര്‍ത്തിയ ഗോത്ര വര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. പക്ഷേ അത് എവിടെ നിന്നും വന്നു എന്നതും പീലിയിലെ നന്മ അവരറിയുന്നുണ്ടോ എന്നത് സംശയം ആയി നില നില്ക്കുന്നു.

ഭാരതത്തിലെ കുഗ്രാമങ്ങളില്‍ ചെന്നാല്‍ മയില്‍പ്പീലി ചാര്‍ത്തിയ ശിശുക്കളെ ഇന്നും കാണാം . മയില്‍പ്പീലിക്ക് പകരം കോഴിയുടെ അങ്കവാല്‍ ചാര്‍ത്തി കളികളില്‍ ഉല്ലസിക്കുന്ന കുട്ടികളെയും കണ്ടിട്ടുണ്ട് .

പഴനിയില്‍ പൂവന്‍ കോഴിയെ നേരുന്ന കാഴ്ച ഇപ്പോഴും തുടരുന്നുണ്ട് . മയിലിന്റെ അതേ കഴിവുകള്‍ കോഴിക്കുമുണ്ട് കീരിയോ പാമ്പോ പരിസരത്തു വന്നാല്‍ കോഴികള്‍ അതെല്ലാം പെട്ടന്ന് തിരിച്ചറിയുന്നു അവ പ്രത്യേക തരo ശബ്ദം ഉണ്ടാക്കുന്നു . സദാസമയവും ഉറങ്ങാന്‍ താല്‍പര്യം കാട്ടുന്നവര്‍ക്ക് തൂവല്‍ തൊപ്പി ഗുണം ചെയ്യും

രാമായണത്തില്‍ ആന്‍ഡമാന്‍ ദീപുകളില്‍ ജീവിച്ചിരുന്ന മനുഷ്യവര്‍ഗ്ഗത്തെ കുറിച്ച് പറയുന്നുണ്ട് താടി നീണ്ടതും (ഹനു) തണുപ്പിനെ പ്രതിരോധിപ്പിക്കാന്‍ വേണ്ടി ശരീരം നിറയെ രോമവും ഉള്ള ഇവരെ ''ഹനുമാന്‍'' എന്നാണു വാല്മീകി കൊടുത്തിരിക്കുന്ന നാമം .ഇതില്‍ കേമനായ ഒരാള്‍ സീതയെ തേടി ലങ്കയില്‍ ചെല്ലുമ്പോള്‍ അവിടത്തെ മാംസഭോജികളായ അസുരവര്‍ഗ്ഗം ക്ഷുദ്രമൃഗങ്ങളെ പോലെ പകല്‍ സമയം ഉറങ്ങുന്നതായി പറയുന്നുണ്ട് . മാംസാഹാരികള്‍ പകല്‍ ഉറങ്ങാനുള്ള താല്‍പര്യം കാട്ടും പക്ഷേ രാവണന്റെ കൊട്ടാര കാവല്‍ ഭടന്മാര്‍ എപ്പോഴും ജാഗ്രത പാലിച്ചിരുന്നെന്നും അവര്‍ പ്രാകൃത രൂപത്തിലുള്ള തൂവല്‍ തൊപ്പി ധരിച്ചതായും പറയുന്നു. തൂവലിന്റെ ഗുണം രാവണന് അറിയാമായിരുന്നു.

എന്തായാലും ഉറക്കക്കുറവുള്ളതും നേരം വെളുക്കാന്‍ കൊതിക്കുന്നതുമായ ഒരേയൊരു പക്ഷി കോഴികള്‍ മാത്രമാണ്. കോഴിയിറച്ചി ഉറക്കം കുറയ്ക്കും .കോഴിയെ തിന്നുന്ന കുറുക്കനും അധികം ഉറങ്ങുന്നതായി കണ്ടിട്ടില്ല .

നൂറു വര്ഷം മുന്‍പുo പഴനിയിലെ ആചാരങ്ങളില്‍ വിവിധയിനം കാവടിയേന്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു .അതില്‍ ഭക്തിപുരസ്സരം മയില്‍പ്പീലിയില്‍ നിര്‍മ്മിച്ച പീലിക്കാവടി ഏന്തിയിരുന്നത് കുഞ്ഞുകുട്ടികളും അപസ്മാരരോഗികളും ഓര്‍മ്മ കുറഞ്ഞവരും ആയ ഭക്തര്‍ ആയിരുന്നു .

മയില്‍പ്പീലി ധരിക്കുന്നത് മൂലം ബുദ്ധി വികാസം മെച്ചപ്പെടുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് ആയതു കൊണ്ട് മാത്രമാണ് കൃഷ്ണന്‍ മയില്‍പ്പീലി ധരിച്ചത് .
ഇതു വായിക്കുന്ന വൈദ്യന്മാര്‍ക്കും ഇതു രോഗികളില്‍ പരീക്ഷിച്ചു നോക്കാം ഒരു സൈഡ് എഫക്കറ്റും ഇല്ലല്ലോ പിന്നെന്താണ് പ്രശ്നം.

കൊട്ടാരസദസ്സില്‍ മയില്‍പ്പീലികൊണ്ടുള്ള വെഞ്ചാമരം തോഴിമാരെ കൊണ്ട് വീശിപ്പിക്കുന്നുണ്ട് മയില്‍‌പ്പീലി വിശറി വീശുന്നത് രാജാവിന്‍റെ അലസത അകറ്റാന്‍ വേണ്ടിയാണ് .മയില്‍പ്പീലി കൊണ്ടുള്ള വിശറി ശിരോരോഗങ്ങള്‍ ഇല്ലാതാക്കും

അഭിപ്രായങ്ങള്‍

ഒരു നിമിഷം

പൂരക്കളി

പാലന്തായികണ്ണൻ

ശ്രീനാരായണ ഗുരു

ക്ഷേത്രാചാരം

വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി