പോസ്റ്റുകള്‍

ശബരിമല ചരിത്രവും വിശ്വാസവും

ഇമേജ്
ശബരിമല ധർമ്മശാസ്താക്ഷേത്രം... കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം.സന്ന്യാസി ഭാവത്തിൽ ചിന്മുദ്രയോടെ "ഉദുങ്കാസനത്തിലിരിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധർമ്മശാസ്താവിനോടൊപ്പം തുല്യപ്രാധാന്യത്തോടെ മാളികപ്പുറത്തമ്മ എന്ന ഭഗവതിയുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, കടുത്തസ്വാമി, കറുപ്പസ്വാമി, വാവരുസ്വാമി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു. "ഞാൻ നിന്നിൽ തന്നെ ഉണ്ട്" അഥവാ "നീ തന്നെയാണ് ഈശ്വരൻ" എന്നർത്ഥം വരുന്ന തത്ത്വമസി എന്ന ഉപനിഷദ്വാക്യം ക്ഷേത്രത്തിനു മുന്നിൽ എഴുതിവച്ചിരിയ്ക്കുന്നത് കാണാം. അതിനാൽ ഇവിടെ വരുന്ന പുരുഷഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും. എല്ലാവർഷവും ഏകദേശം 10 കോടി ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കുന്നു.മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ ...

രാജരാജേശ്വര ക്ഷേത്രം. തളിപ്പറമ്പ് കണ്ണൂർ

രാജരാജേശ്വര ക്ഷേത്രം.  കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.     ശക്തിപീഠം: ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്. മാന്ധാതാവ്: ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ച...

ഇടുക്കി അണക്കെട്ട്

ഇമേജ്
ഇടുക്കി  അണക്കെട്ട്  1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ .  ജെ .  ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ  കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരായ  അഞ്ജമോ ഒമേദയോ,  ക്ളാന്തയോ  മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ് അണക്...

മാങ്ങാട് നീലിയാർ കോട്ടവും കോട്ടത്തമ്മ നീലിയാർ ഭഗവതിയും

ഇമേജ്
മാങ്ങാട് നീലിയാർ കോട്ടവും കോട്ടത്തമ്മ നീലിയാർ ഭഗവതിയും    മനുഷ്യവിശ്വാസങ്ങളേയും  പ്രകൃതിയെയും സമീകരിക്കുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ഉത്തര മലബാറിലെ തെയ്യക്കാവുകള്‍. ഓരോ ജീവജാലങ്ങളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈശ്വരചൈതന്യം എന്ന മഹത്തായ വീക്ഷണത്തിൻ്റെ  മുകളിലാണ് ഈ സംസ്കാരം അതിൻ്റെ വേരുപടർത്തിയിരിക്കുന്നത്. ഉത്തര മലബാറിലെ തെയ്യക്കാവുകളുടെ ചരിത്രം/ പുരാവൃത്തം പരിശോധിച്ചാൽ അവയെല്ലാം തന്നെ പ്രകൃതിസംരക്ഷണ ഇടങ്ങളെന്ന നിലയിൽ ഉത്ഭവിച്ചിട്ടുള്ളവയാണെന്നു മനസ്സിലാക്കാൻ സാധിക്കും. വടക്കൻ്റെ തനത് അനുഷ്ഠാനമായ തെയ്യത്തിൻ്റെ അസ്തിത്വവും പൂർണമായും പ്രകൃതിയിൽ ലയിച്ചു തന്നെയാണ്. എന്നാൽ ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളും അപക്വമായ വികസന ചിന്താഗതികളും കാവുകളുടെ രൂപവും ഭാവവും ഇന്ന് ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. പ്രകൃതിയെ നോവിക്കാതെ ജീവിച്ച പൂർവിക നന്മയിലൊന്നുമല്ല ഇന്നു നമ്മൾ ജീവിക്കുന്നത്. തെയ്യക്കാവുകളോടു ചേർന്ന് നിലനിർത്തേണ്ടിയിരുന്ന പച്ചപ്പിനെ ആവുംവിധം ദ്രോഹിച്ചുകൊണ്ട് രൂപപരിണാമം നേടുന്ന കാഴ്ചയാണ് മിക്ക കാവുകളിലും കാണാൻ സാധിക്കുന്നത്. വടക്കേമലബാറിലെ തെയ്യക...

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങൾ

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങൾ പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം. ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീ...

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ             ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ.കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്. വള്ള സദ്യയിലെ ചടങ്ങുകൾ വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക്...

നക്ഷത്ര വിശേഷങ്ങൾ

 ജന്മനക്ഷത്രങ്ങൾ നക്ഷത്രങ്ങള് സ്വയം ജ്വലിക്കുന്നവയാണ്. അവയില്നിന്നും ധാരാളം ഊര്ജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തില് പെട്ട മരങ്ങള് ഈ ഊര്ജ്ജത്തെ  സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങള്ക്കും ഇരുപത്തിയേഴു  നക്ഷത്രത്തിൽ നിന്നുമുള്ള ഊര്ജ്ജം ആഗിരണം ചെയ്യാന്കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊര്ജ്ജം ആഗിരണം ചെയ്യാന് ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊര്ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനില്പ്പിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന് പാടില്ല. അവയെ പരിരക്ഷിക്കാന് കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്ത്തുന്നതും ഐശ്വര്യപ്രദമാണ്. *നക്ഷത്രഗണം* 27 ജന്മനക്ഷത്രങ്ങൾ മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം. 1. ദേവഗണം, 2. മനുഷ...