ഒരു നിമിഷം
Ramayanam(രാമായണം)
രാമായണം: ചോദ്യങ്ങളും ഉത്തരങ്ങളും രാമായണം എഴുതിയത് ആരാണ് ? (വാല്മീകി) വല്മീകം എന്ന പദത്തിൻറെ അർത്ഥം എന്താണ്? (മൺപുറ്റ്) രാമകഥ നടന്നത് ഏത് യുഗത്തിലാണ്? (ത്രേതായുഗത്തിൽ) രാമായണകഥ ഒരു ആഖ്യാനമാണ്? ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? (ശിവൻ പാർവ്വതിക്ക് ) "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ." മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കത്തതുമായ ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്? (രാമകഥാതത്വം) രാമായണ നിര്‍മ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാർ? (ബ്രഹ്മാവ്) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്? (ഇരുപത്തിനാലായിരം) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്? (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം? (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും അടിസ്ഥാനഭൂതമായ കൃതിയേത്? (വാത്മീകിരാമായണം) തമിഴിലുണ്ടായ രാമായണകൃതിയേത്? (കമ്പരുടെ കമ്പരാമായണം) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്? (ആറു കാണ്ഡങ്ങൾ) രാമായണത്...
ബലിതർപ്പണം ചെയ്യുന്നതെന്തിന്
ബലി തര്‍പ്പണം എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് || എന്തിനാണ് ബലി ഇടുന്നത് ? നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് , ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു . സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി തന്റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ... നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്റെ യും അമ്മയുടെയും ഓരോ cell ഇല് നിന്നാണല്ലോ അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ... ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും നമ്മള് ബലി ഇടുന്നത് 7 തലമുറക്കും ... മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം തന്റെ പൂര്‍വികര്‍ തന്റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത് എന്താണ് ബലി തര്‍പ്പണ ക്രിയ ? ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് അപ്പോള്‍ ...
സമുദായങ്ങളും ഇല്ലങ്ങളും
മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട് 7. കുഞ്ഞോത്ത് 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ...
ശ്രീകൃഷ്ണകഥകൾ
ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ സന്താനഗോപാലമൂർത്തി ഭാവം ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ അവതരിച്ച കാലത്താണിത് . ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്. തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അർജ്ജുനന്റെ ഈ അഹങ്കാരം തീർത്തു കൊടുക്കുകയും വേണം. അര്ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയിൽ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാൻ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാൻ ഒരു വഴി കണ്ടു. ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്നി പ്രസവിക്കുകയും ആ കുട്ടികൾ എല്ലാം മര...
മഹാവിഷ്ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും
മഹാവിഷ്ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും *അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്ഠത്തില് ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്തുഭം.* *പണ്ട് പാല്ക്കടല് കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം.* *ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്ണുവിനെ ഏവര്‍ക്കുമറിയാം.* *വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ് ശ്രീവത്സം.* *ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്.* *പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു.* *മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി.* *അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്ക്ക് വനമാല എന്നും പേരുണ്ട്.* *പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.* *പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്.* *ഇത് വെളുത്ത നിറത്തിലുള്ളതാണ്.* *ഈ ശംഖിന്റെ സ്പര്‍ശനശക്തികൊണ്ടുതന്നെ മനുഷ്യന് ജ്ഞാനിയായിത്തീരുന്നു.* *പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന് ധരിക്കുന്നു.* *മഹാവിഷ്ണുവിന്റെ വില്ലിന്റെ പ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ