പോസ്റ്റുകള്‍

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

ഇമേജ്
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം  കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്ര ആണ്. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്റെ പ്രശസ്തി. ബാലനായ ഗണപതിയെന്നാണ് സങ്കൽപ്പം. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. "ഗണേശ ചതുർത്ഥിയും" പ്രധാനമാണ്. പാർവതി, മുരുകൻ, ധർമശാസ്താവ്, നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ./......  *ഐതിഹ്യം*     കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു. പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനി...

ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം

ഇമേജ്
ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം Wednesday,  03.01.2018 മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി മൊബൈല്‍ കമ്ബനികളുടെ നമ്ബറില്‍ നിന്നും 14546 എന്ന നമ്ബറില്‍ ഡയല്‍ ചെയ്യണം. ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. അതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറും നല്‍കണം. തുടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്ബര്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്ബറില്‍ ലഭിക്കും. ഈ നമ്ബര്‍ കൂടി നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്ബനികള്‍ പറയുന്നത്. ഈ സംവിധാനം നിലവില്‍ വന്നതുവഴി കൂടുതല്‍ സുരക്ഷിതമായി മറ്റൊരാളുടെ സഹായവും കൂടാതെ ആര്‍ക്കു വേണമെങ്കിലും വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്ബറുമായി ആധാര്‍ ലിങ്ക് ചെയ്യാം. മൊബൈല്‍ ഷോപ്പുകളില്‍ നിന്നും മൊബൈല്‍ കമ്ബനികളുടെ ഓഫീസുകളില്‍ നിന്നും മാത്രമായിരുന്നു ആധാര്‍ ലിങ്കിങ് ഇതിനു മുന്‍പ് സാധ്യമായിരുന്നത്.

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

ഇമേജ്
വേങ്ങക്കോട്ട് പെരുംകളിയാട്ടം പിലിക്കോട്:ചെറുവത്തൂർ:കാസറഗോഡ്:കേരളം വേങ്ങക്കോട്ട് പെരുങ്കളിയാട്ടം; ആചാരപ്പെരുമയിൽ കളിയാട്ടം ഏൽപിച്ചു =================================== പിലിക്കോട് : ഇരുപത്തിയൊന്ന് ആണ്ടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ ആരവമുയർന്നു. നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആചാരപ്പെരുമയോടെ പെരുങ്കളിയാട്ടത്തിന് നാന്ദി കുറിച്ചുകൊണ്ട് കളിയാട്ടം കൽപ്പിക്കൽ ചടങ്ങ് നടന്നു. നിലവിലെ ക്ഷേത്ര ഭരണ സമിതി പെരുങ്കളിയാട്ട നടത്തിപ്പിന് സംഘാടക സമിതിയെ ഏൽപ്പിക്കുന്ന ചടങ്ങാണിത്. രാവിലെ ദേവിയുടെ പ്രതിപുരുഷന്മാർ പട്ടും അരമണിയും കാൽച്ചിലമ്പുമണിഞ്ഞ് പള്ളിവാളുമേന്തി അരങ്ങിലെത്തി. തുടർന്ന് അടിയന്തിരത്തിൽ വച്ച് ഭഗവതിയുടെ പ്രതിപുരുഷൻ കുറവേതുമില്ലാതെ ദേവിയുടെ പന്തൽ മംഗലം പൊലിപ്പിച്ചു കാണാൻ ഇട നൽകണമെന്ന മൊഴിയോടെ സംഘാടക സമിതി ഭാരവാഹികൾക്ക് കിഴി നൽകിക്കൊണ്ട് കളിയാട്ടം ഏൽപ്പിച്ചു. സംഘാടക സമിതി ചെയർമാൻ തമ്പാൻ പണിക്കർ, ജനറൽ കൺവീനർ ടി. കുഞ്ഞിരാമൻ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് കിഴി ഏറ്റുവാങ്ങി. ക്ഷേത്രം കോയ്മമാർ, വിവിധ കഴകങ്ങളുടെയും...

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താ ക്ഷേത്രങ്ങൾ

ഇമേജ്
ശ്രീ ധർമ്മ ശാസ്താവിന്റെ  ദശാസന്ധിക്ഷേത്രങ്ങൾ... പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താ ക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാല ഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിന്റെ  5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം. ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലായി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് ഈ 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ഈ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു.......

വൈകുണ്ഠ ഏകാദശി

വൈകുണ്ഠ ഏകാദശി   ഡിസംബർ 29 -വെള്ളിയാഴ്ച ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്.ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും  ഐതിഹ്യമുണ്ട് . പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വ...

പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര

ഇമേജ്
പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര പമ്പാ ഗണപതി: പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി പ്രാർത്തിച്ച്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി വിണ്ടും യാത്ര തുടരാം. നീലിമല: കഠിനമാണ് നീലിമല കയറ്റം. ചെങ്കുത്തായ കയറ്റമാണ് നീലിമല. പതുക്കെ വിശ്രമിച്ച് സാവധാനം കയറുന്നതാണ് ഉത്തമം. ശാരീരിക അവശതയുള്ളവര്‍ക്കും രോഗികള്‍ക്കുമായി ഓക്സിജന്‍ പാര്‍ലര്‍, കാര്‍ഡിയോളജി യൂണിറ്റ് എന്നിവയുടെ സഹായം ലഭ്യമാണ്. നീലിമല കയറ്റം അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്ന് പറയുന്നു. അപ്പാച്ചിമേട്: ശാസ്‍താ ദാസനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനായി ഇവിടുത്തെ പാതയുടെ ഇരുവശത്തുമുള്ള ആഗാധഗർതത്തിൽ [അപ്പാച്ചി, ഇപ്പാച്ചി] കന്നി സ്വാമിമാർ അരിമാവ് കുഴച്ച് ഉണ്ടാക്കിയ ഉണ്ടകൾ എറിയു...

കാടാമ്പുഴ ഭഗവതി ക്ഷേത്രം

ഇമേജ്
കാടാമ്പുഴ ഭഗവതിക്ഷേത്രം കേരളത്തിലെ മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ, കോട്ടക്കലിനടുത്ത് കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂർത്തി ഭഗവതിയാണ്. പാർവ്വതിയുടെ കിരാതരൂപത്തിലുള്ള സങ്കല്പം. ഇവിടത്തെ “മുട്ടറുക്കൽ“ വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല. ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാൽ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായിG മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം. *ഐതിഹ്യം* പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മുകാസുരനെ, അർജ്ജുനൻറെ തപസ്സ് മ...