വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

വേങ്ങക്കോട്ട് പെരുംകളിയാട്ടം

പിലിക്കോട്:ചെറുവത്തൂർ:കാസറഗോഡ്:കേരളം

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം;
ആചാരപ്പെരുമയിൽ
കളിയാട്ടം ഏൽപിച്ചു
===================================

പിലിക്കോട് : ഇരുപത്തിയൊന്ന് ആണ്ടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ ആരവമുയർന്നു. നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ
ആചാരപ്പെരുമയോടെ പെരുങ്കളിയാട്ടത്തിന് നാന്ദി കുറിച്ചുകൊണ്ട് കളിയാട്ടം കൽപ്പിക്കൽ ചടങ്ങ് നടന്നു. നിലവിലെ ക്ഷേത്ര ഭരണ സമിതി പെരുങ്കളിയാട്ട നടത്തിപ്പിന് സംഘാടക സമിതിയെ ഏൽപ്പിക്കുന്ന ചടങ്ങാണിത്.

രാവിലെ ദേവിയുടെ പ്രതിപുരുഷന്മാർ പട്ടും അരമണിയും കാൽച്ചിലമ്പുമണിഞ്ഞ് പള്ളിവാളുമേന്തി അരങ്ങിലെത്തി. തുടർന്ന് അടിയന്തിരത്തിൽ വച്ച് ഭഗവതിയുടെ പ്രതിപുരുഷൻ കുറവേതുമില്ലാതെ ദേവിയുടെ പന്തൽ മംഗലം പൊലിപ്പിച്ചു കാണാൻ ഇട നൽകണമെന്ന മൊഴിയോടെ സംഘാടക സമിതി ഭാരവാഹികൾക്ക് കിഴി നൽകിക്കൊണ്ട് കളിയാട്ടം ഏൽപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ തമ്പാൻ പണിക്കർ, ജനറൽ കൺവീനർ ടി. കുഞ്ഞിരാമൻ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് കിഴി ഏറ്റുവാങ്ങി. ക്ഷേത്രം കോയ്മമാർ, വിവിധ കഴകങ്ങളുടെയും ക്ഷേത്രങ്ങളുടെയുംക്ഷേത്രം കോയ്മമാർ,
വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനീകർ, ഭാരവാഹികൾ, സമുദായാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യാദവ സമുദായത്തിന്റെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ ജനുവരി 12 മുതൽ 17 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.

 വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം: പിലിക്കോട്

അരങ്ങിലെത്തിയ വിവിധ തെയ്യക്കോലങ്ങൾ















ആറ് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ച്
വിവിധ ആധ്യാത്മിക കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും.











അഭിപ്രായങ്ങള്‍

ഒരു നിമിഷം

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം

ബലിതർപ്പണം ചെയ്യുന്നതെന്തിന്