ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം

ആരുടേയും സഹായം വേണ്ട! മൊബൈല്‍ നമ്ബര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം


Wednesday,  03.01.2018

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി മൊബൈല്‍ കമ്ബനികളുടെ നമ്ബറില്‍ നിന്നും 14546 എന്ന നമ്ബറില്‍ ഡയല്‍ ചെയ്യണം. ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. അതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറും നല്‍കണം. തുടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്ബര്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്ബറില്‍ ലഭിക്കും.

ഈ നമ്ബര്‍ കൂടി നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്ബനികള്‍ പറയുന്നത്.



ഈ സംവിധാനം നിലവില്‍ വന്നതുവഴി കൂടുതല്‍ സുരക്ഷിതമായി മറ്റൊരാളുടെ സഹായവും കൂടാതെ ആര്‍ക്കു വേണമെങ്കിലും വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്ബറുമായി ആധാര്‍ ലിങ്ക് ചെയ്യാം.

മൊബൈല്‍ ഷോപ്പുകളില്‍ നിന്നും മൊബൈല്‍ കമ്ബനികളുടെ ഓഫീസുകളില്‍ നിന്നും മാത്രമായിരുന്നു ആധാര്‍ ലിങ്കിങ് ഇതിനു മുന്‍പ് സാധ്യമായിരുന്നത്.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം

ബലിതർപ്പണം ചെയ്യുന്നതെന്തിന്