പോസ്റ്റുകള്‍

Ramayanam(രാമായണം)

ഇമേജ്
രാമായണം:  ചോദ്യങ്ങളും ഉത്തരങ്ങളും രാമായണം എഴുതിയത് ആരാണ് ? (വാല്മീകി) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്? (മൺപുറ്റ്) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്? (ത്രേതായുഗത്തിൽ) രാമായണകഥ ഒരു ആഖ്യാനമാണ്? ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? (ശിവൻ പാർവ്വതിക്ക് ) "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ." മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കത്തതുമായ ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്? (രാമകഥാതത്വം) രാമായണ നിര്മ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാർ? (ബ്രഹ്മാവ്) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്? (ഇരുപത്തിനാലായിരം) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്? (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം? (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും അടിസ്ഥാനഭൂതമായ കൃതിയേത്? (വാത്മീകിരാമായണം) തമിഴിലുണ്ടായ രാമായണകൃതിയേത്? (കമ്പരുടെ കമ്പരാമായണം) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്? (ആറു കാണ്ഡങ്ങൾ) രാമായണത്...

ഓണം 2017

ഇമേജ്
             ഓണവിശേഷങ്ങൾ 2017 വള്ളംകളി ഓണക്കാഴ്ചകൾ

ഒരു ദുരന്തവും അതിജീവനവും

അൽഭുതപ്പെടുത്തിയ  അതിജീവനം    1972  ഡിസംബർ  20   ,ചിലിയിലെ ലോസ് മയിറ്റനസ്  എന്ന ഉൾഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ (റാഞ്ച് )  ക്രിസ്തുമസിന്  മുന്നിലെ ഒരു തണുത്ത സായാഹ്നം . വെറുതെ ഒരു കുതിര സവാരിക്കിറങ്ങായതായിരുന്നു കൃഷിയുടമ സെർജിയോ കറ്റാലാനും രണ്ടു സുഹൃത്തുക്കളും .പെട്ടെന്ന്  പോർട്ടിലോ നദിയുടെ മറുകരയിൽ രണ്ടു മനുഷ്യ രൂപങ്ങളുടെ സഹായത്തിനായുള്ള നിലവിളി കേട്ടു. മുഷിഞ്ഞ വേഷങ്ങൾ ധരിച്ച അവശരായ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും  നദിയിലെ ജല പ്രവാഹം അവരുടെ ശബ്ദം മറച്ചു . നാളെ വരാം എന്ന്  ആംഗ്യം കാണിച്ചു തിരിച്ചു പോയ കറ്റാലൻ പിറ്റേ ദിവസം രാവിലെ തന്നെ കുറച്ചു ആഹാരവും പേപ്പർ കഷണങ്ങളും ആയി നദിക്കരയിൽ എത്തി . മുട്ടു കുത്തി നിന്ന് രക്ഷിക്കാൻ കരയുന്ന രണ്ടു പേരെയാണ് മറുകരയിൽ കണ്ടത്. താനെറിഞ്ഞു കൊടുത്ത റൊട്ടി  ആർത്തിയോടെ കഴിച്ചു കഴിഞ്ഞ  അവർക്ക്  കറ്റാലാൻ  താൻ കൊണ്ട് വന്ന കടലാസ്‌ കല്ലിൽ പൊതിഞ്ഞു പെൻസിലും കെട്ടി വച്ച്  മറുകരയിലേക്കു എറിഞ്ഞു കൊടുത്തു. തിരിച്ചു അവർ എഴുതി കൊടുത്ത വിവരണം കണ്ടു  ഞെട്ടി ...

Tourist place in kerala

ഇമേജ്
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ ലിസ്റ്റ് സൂക്ഷിച്ചോളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക്‌ മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. *തിരുവനന്തപുരം* 1) മ്യൂസിയം , മൃഗശാല 2) ബീമാ പള്ളി 3) ആറ്റുകാൽ 4) വർക്കല ബീച്ച്, ശിവഗിരി 5) അഞ്ചുതെങ്ങ് 6) ചെമ്പഴന്തി 7) പൊന്മുടി 8) വിഴിഞ്ഞം 9) നെയ്യാർ ഡാം 10) കോട്ടൂര്‍ ആനസങ്കേതം 11) അഗസ്ത്യ കൂടം 12) കോവളം 13) പൂവാര്‍ 14) കന്യാകുമാരി 15) പത്മനാഭപുരം കൊട്ടാരം 16) ശുചീന്ദ്രം 17)പത്മനാഭ സ്വാമീ ക്ഷേത്രം  *കൊല്ലം* 1) തെന്മല ( ഇക്കോ ടൂറിസം ) 2) ചടയ മംഗലം ( ജടായുപ്പാറ ) 3) നീണ്ടകര 4) പാലരുവി വെള്ളച്ചാട്ടം 5) ശാസ്താം കോട്ട കായൽ 6 ) അഷ്ട്ടമുടിക്കായൽ 7) അച്ചൻകോവിൽ 8) ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് 9) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട് 10)അഴീക്കൽ ബീച്ച് 11)കൊല്ലം ബീച്ച് *പത്തനംതിട്ട* 1) ഗവി 2) പന്തളം കൊട്ടാരം 3) ശബരിമല 4) കോന്നി ആനത്താവളം 5) ആറന്മുള 6) മണ്ണടി 7) പെരുന്തേനരുവി 8) കക്കി 9) കവിയൂർ 10) ശബരിമല പുൽമേട് 11) വാ...

ഭാരതഖണ്ഡം

ഇമേജ്
                                                                               എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും (ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെ കുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ). പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും  വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? // മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്...

ക്ഷേത്രാചാരം

ഇമേജ്
എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം? *താന്ത്രികവിധി*: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. *ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം*. "കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌" . "ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം" . "ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌". "ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌". "ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌". "അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌". "ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല". "ക്ഷേത്ര...

Sree Nellikka thiruthi Kazhakam

ഇമേജ്
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം ◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆◆ ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. ജാതിവ്യവസ്ഥയും‌ നാട്ടു രാജാക്കൻ‌മാരുടെ ആധിപത്യവും‌ നിലനിന്നിരുന്ന കാലത്ത്‌ ഭരണനി‌ർ‌വ്വഹണത്തിന്റെ ഭാഗമായി ജാതിക്കൂട്ടങ്ങളുടെ ഇടയിലാണ്‌ കഴകങ്ങൾ‌ രൂപം‌ കൊണ്ടത്‌. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകത്തിനുണ്ടായിരുന്നത്. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ‌ ഒരു സമുദായം‌ കെട്ടുറപ്പോടെ നിലനിന്നു പോന്നു. വടക്കേ മലബാറിൽ ഓരോ സമുദായത്തിനും കഴകങ്ങൾ രൂപംകൊണ്ടതിനെപറ്റിയും അതാത് ജാതിസമൂഹത്തിൽ അവയുടെ സ്ഥാനത്തെപ്പറ്റിയും മുന്നേയുള്ള ലേഖനങ്ങളിൽ ഞങ്ങൾ പരാമർശിച്ചിട്ടുണ്ട്. അത്യുത്തര കേരളത്തിലെ തീയരുടെ 4 കഴകങ്ങളിൽ ഏറ്റവും വടക്കേയറ്റത്തുള്ള  ഉദുമ ശ്രീ പാലക്കുന്ന്  കഴകം ഭഗവതി ക്ഷേത്രം  തീയരുടെ കഴകങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്തുള്ള നെല്ലിക്കാത്തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്രത്തെപ്പറ്റിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ചെറുവത്തൂ...