ഒരു ദുരന്തവും അതിജീവനവും
അൽഭുതപ്പെടുത്തിയ അതിജീവനം
1972 ഡിസംബർ 20 ,ചിലിയിലെ ലോസ് മയിറ്റനസ് എന്ന ഉൾഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ (റാഞ്ച് ) ക്രിസ്തുമസിന് മുന്നിലെ ഒരു തണുത്ത സായാഹ്നം . വെറുതെ ഒരു കുതിര സവാരിക്കിറങ്ങായതായിരുന്നു കൃഷിയുടമ സെർജിയോ കറ്റാലാനും രണ്ടു സുഹൃത്തുക്കളും .പെട്ടെന്ന് പോർട്ടിലോ നദിയുടെ മറുകരയിൽ രണ്ടു മനുഷ്യ രൂപങ്ങളുടെ സഹായത്തിനായുള്ള നിലവിളി കേട്ടു. മുഷിഞ്ഞ വേഷങ്ങൾ ധരിച്ച അവശരായ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും നദിയിലെ ജല പ്രവാഹം അവരുടെ ശബ്ദം മറച്ചു . നാളെ വരാം എന്ന് ആംഗ്യം കാണിച്ചു തിരിച്ചു പോയ കറ്റാലൻ പിറ്റേ ദിവസം രാവിലെ തന്നെ കുറച്ചു ആഹാരവും പേപ്പർ കഷണങ്ങളും ആയി നദിക്കരയിൽ എത്തി . മുട്ടു കുത്തി നിന്ന് രക്ഷിക്കാൻ കരയുന്ന രണ്ടു പേരെയാണ് മറുകരയിൽ കണ്ടത്. താനെറിഞ്ഞു കൊടുത്ത റൊട്ടി ആർത്തിയോടെ കഴിച്ചു കഴിഞ്ഞ അവർക്ക് കറ്റാലാൻ താൻ കൊണ്ട് വന്ന കടലാസ് കല്ലിൽ പൊതിഞ്ഞു പെൻസിലും കെട്ടി വച്ച് മറുകരയിലേക്കു എറിഞ്ഞു കൊടുത്തു. തിരിച്ചു അവർ എഴുതി കൊടുത്ത വിവരണം കണ്ടു ഞെട്ടി തരിച്ചു പോയി കറ്റാലൻ. കടലാസ്സിൽ ഇങ്ങനെ എഴുതിയിരുന്നു -"എൻറെ പേര് നാൻഡോ പറാഡോ . ഞാനും എന്റെ 15 കൂട്ടാളികളും ഉറുഗ്വൻ പ്ലെയിൻ തകർന്നു മഞ്ഞു മലകളിൽ കുടുങ്ങി കിടക്കുന്നു. രക്ഷിക്കണം ". രക്തം ഉറഞ്ഞു പോയ കറ്റാലൻ ഉടൻ തന്നെ 10 മണിക്കൂറോളം സഞ്ചരിച്ചു അടുത്തുള്ള പട്ടാള ക്യാമ്പിൽ നിന്നും പട്ടാളക്കാരെയും കൂട്ടി എത്തി , കൂടെ ലോകത്തെമ്ബാടുമുള്ള പത്ര പ്രവർത്തകരും. കാരണം 72 ദിവസമായി ലോകം അന്വേഷിക്കുന്ന ഉറുഗ്വൻ എയർഫോഴ്സ് 571 ലെ യാത്രക്കാരായിരുന്നു നാൻഡോയും കൂട്ടരും . ഒന്നിന് മേലെ ഒന്നൊന്നായി പല ദുരന്തങ്ങളെയും അതിജീവിച്ച അവർ പക്ഷെ പത്ര പ്രവർത്തകരുടെ ഒരു ചോദ്യത്തിന് മുൻപിൽ നിശബ്ദരായി ഇരുന്നു - " പുല്ലു മുളക്കാത്ത മഞ്ഞു മലകളിൽ ഇത്രയും കാലം നിങ്ങൾ എന്തു ഭക്ഷിച്ചു ?" . അവരുടെ മൗനത്തിന് കാരണം അവർ ഭക്ഷിച്ചതു തങ്ങളുടെ മരിച്ചു പോയ സഹ യാത്രികരെ തന്നെയായിരുന്നു .
അപ്രതീക്ഷിത ദുരന്തം
--------------------------
1972 ഒക്ടോബർ 13 അർജന്റീനയിലെ മെന്റോസിൽ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്കു തിരിച്ചതായിരുന്നു ഓൾഡ് ക്രിസ്ത്യൻ ക്ളബ് എന്ന ഉറുഗ്വൻ റഗ്ബി ടീമും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട 45 പേരടങ്ങുന്ന ഉറുഗ്വൻ എയർഫോഴ്സ് 571 വിമാനം . അത്രയും പരിചയ സമ്ബന്നർ ഒന്നുമല്ലെങ്കിലും മുന്പ് 29 പ്രാവശ്യം ആൻഡിസ് പർവതം മുറിച്ചു കടന്നവർ ആയിരുന്നു പൈലറ്റുമാർ . പക്ഷെ ഇത്തവണ ആൻഡിസ് മുറിച്ചു കടന്നപ്പോൾ പൈലറ്റുമാർ ഒരു ഭീമാബദ്ധം കാണിച്ചു . പർവത ശൃഖല പകുതി ആകുന്നതിനു മുൻപ് തന്നെ അവർ പർവത നിര കഴിഞ്ഞു എന്ന അനുമാനത്തിൽ വലത്തോട്ടു ദിശ മാറ്റി.മേഘപടലങ്ങളിൽ നിന്നും വെളിയിലേക്കു വന്ന പൈലറ്റുമാർ കാണുന്നത് ചുറ്റും ഉയർന്നു നിൽക്കുന്ന പർവത ശിഖരങ്ങളെയായിരുന്നു . പറക്കുന്ന ദിശ മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ വിമാനം ഒരു പർവത ശിഖരത്തിലിടിച്ചു തകരുന്നതിനു മുൻപ് പൈലറ്റുമാർ മറ്റൊരബദ്ധം കൂടെ കാണിച്ചു . ഡിസ്ട്രെസ്സ് കാളിൽ തങ്ങൾ ആൻഡിസ് കടന്നു എന്ന് സാന്റിയാഗോയിലെ എയർ കൺട്രോളിനെ അറിയിച്ചു, ഇതാണ് രക്ഷാ പ്രവർത്തകർക്ക് ഒരിക്കലും വിമാനം കണ്ടെത്താൻ കഴിയാത്തതും. പർവത ശിഖരങ്ങളിലെവിടെയോ ഇടിച്ച വിമാനം രണ്ടായി മുറിഞ്ഞു വാൽഭാഗം മലമുകളിൽ വീണശേഷം ബാക്കി ഭാഗം ബാക്കിയുള്ള യാത്രക്കാരുമായി ഏകദേശം ഒന്നര കിലോമീറ്റർ താഴേക്ക് നിരങ്ങി നീങ്ങി ഏതോ പർവതത്തിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ചു .സമുദ്ര നിരപ്പിൽ നിന്നും 15000 അടി മുകളിൽ ആയിരുന്നു അപകട സ്ഥലം , മാത്രമല്ല 15 മണിക്കൂർ നീണ്ടു നിൽക്കുന്ന രാത്രിയും. 12 പേർ തൽക്ഷണം മരിച്ചു പിറ്റേ ദിവസം 5 പേരും ഒരാൾ എട്ടാം ദിവസവും മരിച്ചു. രക്ഷപ്പെട്ടവർ ആദ്യം ചെയ്തത് മരിച്ചവരെയും പരിക്കേറ്റവരെയും വേർപെടുത്തിയ ശേഷം തണുപ്പിൽ നിന്നും രക്ഷപെടാൻ തങ്ങളുടെ പെട്ടികളും മറ്റും വച്ച് വിമാനത്തിന്റെ മുറിഞ്ഞു വീണ ഭാഗം (ഫ്യുസലേജ് ) ഒരു വീട് പോലെ മറച്ചെടുക്കുകയായിരുന്നു . കുറച്ചു ചോക്കലേറ്റും വൈനും മാത്രം ആയിടുന്നു അവർക്കു അകെ ഉണ്ടായിരുന്ന ആഹാരം.
ഉണ്ടായിരുന്ന ആഹാരത്തിനു റേഷൻ പ്രഖ്യാപിച്ച ശേഷം അവർ രക്ഷാ പ്രവർത്തകരെയും കാത്തു ഇരിപ്പായി . പലപ്പോഴും അന്വേഷണ വിമാനങ്ങളുടെ ഒച്ചകൾ കേട്ടിരുന്നെങ്കിലും എവിടെ നിന്നും സഹായം വന്നില്ല . പൈലറ്റ് കൊടുത്ത തെറ്റായ വിവരം മൂലം അപകടം നടന്നത് ചിലിയിൽ ആയിരുന്നു എന്നായിരുന്നു രക്ഷാ പ്രവർത്തകരുടെയും അപകടത്തിൽ പെട്ടവരുടെയും ധാരണ , പക്ഷെ യഥാർത്ഥത്തിൽ അവർ അർജന്റിനയിൽ തന്നെയായിരുന്നു.മാത്രവുമല്ല വിമാനത്തിന്റെ വെള്ള നിറം കാരണം മുകളിൽ നിന്നും രക്ഷാ പ്രവർത്തകർക്ക് താഴെയുള്ള മഞ്ഞു മലകളിൽ വിമാനവശിഷ്ടങ്ങൾ കാണാനും സാധിച്ചില്ല. കാത്തിരുന്നു മടുത്ത അവർക്കു എവിടെ നിന്നും രക്ഷ വന്നില്ലെങ്കിലും മൂന്നാം ദിവസം അവരുടെ ഇടയിൽ നിന്നും ഒരു രക്ഷകൻ ഉയർത്തെഴുന്നേറ്റു . ഗുരുതര പരുക്കേറ്റ് മരണത്തോട് മല്ലടിച്ചു കിടന്നിരുന്ന നാൻഡോ പറാഡോ ജീവിതത്തിലേക്ക് മടങ്ങി വരുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.ബോധം വീണ്ടെടുത്ത നാൻഡോ ആദ്യം അന്വേഷിച്ചത് കൂടെ യാത്ര ചെയ്ത തന്റെ അമ്മയെയും സഹോദരിയെയും ആണ്. നാൻഡോയുടെ അമ്മ ആദ്യ ദിവസം തന്നെ മരിച്ചിരുന്നു ,ഗുരുതര പരിക്ക് പറ്റിയ സഹോദരി എട്ടാം ദിവസം നാൻഡോയുടെ കൈകളിൽ കിടന്നു മരിച്ചു.പതുക്കെ പതുക്കെ ജീവിതത്തിലേക്ക് മടങ്ങി വന്ന നാൻഡോ ആ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തു.വിമാനത്തിലെവിടെയോ നിന്ന് കിട്ടിയ ഒരു ട്രാൻസിസ്റ്റർ റേഡിയോ വഴി പുറം ലോകത്തിലെ വിവരങ്ങൾ അവർ അറിയുന്നുണ്ടായിരുന്നു .വിമാനത്തിന്റെ അലുമിനിയം പാളികൾ ഇളക്കിയെടുത്തു മഞ്ഞിൽ നിന്നും വെള്ളമുണ്ടാക്കാനുള്ള ഒരു വിദ്യ അവർ വികസിപ്പിച്ചെടുത്തു. വെള്ളത്തിന്റെ പ്രശ്നം ഒരളവു വരെ പരിഹരിക്കപ്പെട്ടെങ്കിലും ആഹാര ദൗർലഭ്യം നേരിട്ട സംഘങ്ങൾ പതുക്കെ പതുക്കെ തളർന്നു തുടങ്ങി. രക്ഷപെടാൻ ഒരു ചെറു പഴുത് നോക്കിയിരുന്ന 27 പേരടങ്ങിയ ആ സംഘാങ്ങൾക്കിടയിലേക്കു 10 ആം ദിവസം വെള്ളിടി പോലെ ആ വാർത്ത ട്രാൻസിസ്റ്ററിലൂടെ വന്നു - യാത്രക്കാരെല്ലാം മരിച്ചു എന്ന അനുമാനത്തിൽ ഉറുഗ്വേ , ചിലി , അർജന്റീന എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിക്കൊണ്ടിരുന്ന രക്ഷാ പ്രവർത്തനം നിർത്തി വച്ചിരിക്കുന്നു.
രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു എന്നവർക്ക് തോന്നിത്തുടങ്ങി .1500 ഓളം പർവതങ്ങൾ ഉൾപ്പെട്ട ഒരു ശ്രിംഖല ആണ് ആൻഡീസ് , ഉയരത്തിന്റെ കാര്യത്തിൽ ഹിമാലയതിനു മുന്നിൽ മാത്രം തോറ്റവൾ .ആൻഡീസ് എടുക്കുന്നതൊന്നും ആൻഡീസ് തിരിച്ചു കൊടുക്കുന്നില്ല എന്ന ഒരു പഴഞ്ചൊല്ലു തന്നെ ചിലിയിൽ ഉണ്ട് . അവിടെ പെട്ട് പോയ വിമാന യാത്രക്കാരാവട്ടെ പർവതാരോഹണത്തിലോ പർവത ജീവിതത്തിലോ യാതൊരു പരിശീലനവും സിദ്ധിച്ചില്ലാത്തവരും. ദേഷ്യവും വിശപ്പും കൊണ്ട് വലഞ്ഞ നാൻഡോ പറഞ്ഞു -"എനിക്ക് വിശപ്പു സഹിക്കാനാവുന്നില്ല . ഇതിനു കാരണക്കാരായ പൈലറ്റുമാരെ ഞാൻ തിന്നാൻ പോകുകയാണ് ". ആദ്യം ആരും അത് കാര്യമായിട്ടെടുത്തില്ലെങ്കിലും പതുക്കെ പതുക്കെ എല്ലാവരും തങ്ങളുടെ മരിച്ചു പോയ സഹ യാത്രികരെ ഭക്ഷിക്കുന്നതിനെ കുറിച്ച് സംസാരിച്ചു തുടങ്ങി . അങ്ങനെ 11 ദിവസങ്ങൾക്കു ശേഷം അവരുടെ ശരീരത്തിലേക്ക് ആദ്യമായി ആഹാരം എത്തിത്തുടങ്ങി -മനുഷ്യ മാംസം. നമ്മൾ ചില ഭീകര സിനിമകളിൽ കാണുന്ന പോലെ അവർ മാംസം കടിച്ചു പറിച്ചു തിന്നുകയായിരുന്നില്ല , മറിച്ചു വിമാനത്തിന്റെ സീറ്റുകളിലെ പ്ലാസ്റ്റിക് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത കത്തികൾ കൊണ്ട് ശവ ശരീരങ്ങളിലെ മാംസള ഭാഗങ്ങൾ ചുരണ്ടിയെടുത്തു പതുക്കെ ഭക്ഷണമാക്കുകയായിരുന്നു. ശരീരത്തിന് പ്രോടീൻ ലഭ്യത വന്നതോടെ പതുക്കെ ആരോഗ്യം വീണ്ടെടുത്ത അവർക്കിടയിലേക്ക് അതിക്രൂരയായ ആൻഡീസ് പർവതം അടുത്ത ദുരന്തം വിതച്ചു .
വീണ്ടും ദുരന്തം
------------------
ആർക്കും പിടികൊടുക്കാത്ത അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുള്ള ആൻഡീസ് പർവതം മഞ്ഞു നിറഞ്ഞ അഗ്നി പർവതങ്ങൾക്ക് പുറമെ മറ്റൊന്നിനു കൂടെ കുപ്രസിദ്ധയാണ് - മഞ്ഞിടിച്ചിലുകൾ. വിമാനാപകടത്തിന്റെ പതിനാറാം ദിവസം ഒക്ടോബർ 29 ന് ഉച്ചക്ക് ഉണ്ടായ ഒരുഗ്രൻ മഞ്ഞിടിച്ചിൽ 27 സംഘാങ്ങളേയും അവരുടെ താൽക്കാലിക കൂടാരം ആയി പ്രവർത്തിച്ച വിമാനത്തിന്റെ ഫ്യൂസലേജിനേയും മഞ്ഞിന്റെ അടിയിൽ കുഴിച്ചു മൂടി. വിമാനാപകടം അതിജീവിച്ച അവസാന വനിത അടക്കം 8 പേർ വീണ്ടും കൊല്ലപ്പെട്ടു. ബാക്കിയുള്ള 19 പേരും അടുത്ത 3 ദിവസവും മഞ്ഞിനടിയിൽ തന്നെയായിരുന്നു. മൂന്നാം ദിവസം ചിലർ മഞ്ഞു വകഞ്ഞു മാറ്റി പുറത്തു വന്നു. ബോധം കെട്ടു കിടക്കുന്ന നാൻഡോ മരിച്ചിട്ടില്ല എന്ന വിവരം അവർക്കു തെല്ലെന്നുമല്ല ആശ്വാസം നൽകിയത്. ഏതാനും ആഴ്ചകൾ കൊണ്ട് വിമാനഭാഗവും തനിയെ പുറത്തോട്ടു വന്നു .വീണ്ടും തങ്ങളുടെ തകർന്നു പോയ ആലയം പുനഃ സൃഷ്‌ടിച്ച സംഘം ജീവിതത്തേക്കു മെല്ലെ തിരിച്ചു വന്നു. എല്ലാം പോസിറ്റീവ് ആയി കാണുന്ന നാൻഡോയുടെ ഭാഷയിൽ മഞ്ഞിടിച്ചിൽ സംഭവിച്ചതിലും രണ്ടു ഉപകാരങ്ങൾ ഉണ്ടായിരുന്നു.മഞ്ഞിടിച്ചിലിൽ അവരുടെ താവളം കുഴിച്ചു മൂടപ്പെട്ടില്ലായിരുന്നെങ്കിൽ ദിവസങ്ങളോളം നീണ്ടു നിന്ന ശീതക്കാറ്റ് എല്ലാവരെയും വക വരുത്തിയേനെ. രണ്ടാമത്തെ ഉപകാരം കുറച്ചു ക്രൂരമായിപ്പോയി - അപകടത്തിൽ 8 പേർ മരിച്ചതോടെ ലഭിച്ച അധിക "ഭക്ഷണം".
രക്ഷപ്പെടാനുള്ള ശ്രമങ്ങൾ
----------------------------
എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപെടാൻ തങ്ങളാൽ ശ്രമിക്കുക മാത്രമാണ് മുന്നിലുള്ള ഒരേ ഒരു പോംവഴി എന്ന് പറഞ്ഞ നാൻഡോ , എന്ത് തന്നെ സംഭവിച്ചാലും താൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു തന്റെ ഏറ്റവും പ്രിയപ്പെട്ട പിതാവിനെ കണ്ടു അമ്മയുടെയും സഹോദരിയുടെയും മരണ വിവരം നേരിട്ടറിയിക്കും എന്ന വാശിയിൽ ഉറച്ചു നിന്നു. വിമാനത്തിന്റെ വയറുകളും സീറ്റ് കുഷ്യനും ഒക്കെ ഊരിയെടുത്തു സ്നോ ബൂട്ടും സ്ലീപ്പിങ് ബാഗുകളും ഒക്കെ ഉണ്ടാക്കിയ സംഘം നാൻഡോയുടെ നേതൃത്വത്തിൽ പതുക്കെ ചുറ്റും ഉള്ള പ്രദേശങ്ങൾ പരിശോധിക്കാൻ തുടങ്ങി.തങ്ങൾ ഒരു താഴ്‌വാരത്തിൽ ആണ് പെട്ടു പോയിരിക്കുന്നത് എന്ന് മനസ്സിലായ സംഘം പതുക്കെ പതുക്കെ തങ്ങൾ ഉണ്ടാക്കിയെടുത്ത പർവതാരോഹണ ഉപകരണങ്ങൾ വച്ച് തൊട്ടടുത്തുള്ള ശിഖരങ്ങൾ കയറാൻ തുടങ്ങിയപ്പോഴേക്കും അപകടമുണ്ടായി ഏകദേശം ഒരു മാസം കഴിഞ്ഞിരുന്നു. ഏറ്റവും അടുത്ത പർവത ശിഖരം കീഴടക്കിയ അവർ കണ്ട ആദ്യ കാഴ്ച അവർക്കു വിശ്വസിക്കാനായില്ല , തങ്ങളുടെ വിമാനത്തിന്റെ വാൽ ഭാഗം. രക്ഷപ്പെടാനുള്ള എന്തെങ്കിലും അതിൽ കാണുമെന്നു വിചാരിച്ചു പരത്തിയ നാൻഡോ സന്തോഷം കൊണ്ട് തുള്ളിച്ചാടി - ഒരു കമ്മ്യൂണിക്കേഷൻ റേഡിയോ . വാലിൽ നിന്നും കഷ്ടപ്പെട്ട് അത് തങ്ങളുടെ താവളത്തിൽ എത്തിച്ച അവരുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. കൂട്ടത്തിലെ ഇലക്ട്രോണിക്സ് വിദഗ്ധൻ ആ റേഡിയോ തീർത്തും ഉപയോഗ ശൂന്യമാണെന്ന സത്യം അവരെ അറിയിച്ചു . ഇതിനിടെ പരുക്കുകൾക്കു കാരണം 2 പേർ കൂടെ മരണത്തിനു കീഴടങ്ങി.നൂമ റ്റുകാർത്തി എന്ന മൂന്നാമത്തെ യാത്രക്കാരന്റെ കാര്യമായിരുന്നു അതിലും കഷ്ടം , മനുഷ്യ മാംസം അദ്ദേഹത്തിന്റെ ശരീരം തള്ളിക്കളഞ്ഞതിനെ തുടർന്ന് അദ്ദേഹം പട്ടിണി കാരണം മരിച്ചു . വെറും 50 പൗണ്ട് ആയിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാരം . മരിക്കുന്നതിന് മുൻപേ 3 പേരും തങ്ങളുടെ സുഹൃത്തുക്കളോട് ഒറ്റ കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു. തങ്ങളുടെ മരണ ശേഷം തങ്ങളുടെ ശരീരം ഭക്ഷിച്ചു സുഹൃത്തുക്കളുടെ ജീവൻ നില നിർത്തുക. നാൻഡോയുടെ തന്നെ അഭിപ്രായത്തിൽ ആ അവസ്ഥയിൽ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു മരണം.
അവസാന ശ്രമം
------------------
തങ്ങളെ അന്വേഷിച്ചു ആരും വരില്ല എന്ന് മനസ്സിലായ നാൻഡോ തങ്ങളുടെ രക്ഷ തേടി ആൻഡിസിനു വെളിയിലേക്കു കടക്കാൻ തീരുമാനിച്ചു. അപകടത്തിന് കൃത്യം 61 ദിവസത്തിന് ശേഷം 1972 ഡിസംബർ 12ൻ നാൻഡോ തന്റെ കൂട്ടാളികളായ കാനേസ , വിസിന്റിൻ എന്നിവരുമായി യാത്ര തുടങ്ങി . ദിശയറിയാത്ത കുഴങ്ങിയ അവർ മറ്റൊരു തെറ്റ് കൂടെ കാണിച്ചു. പൈലറ്റിന്റെ വാക്കനുസ്സരിച്ചു തങ്ങൾ ചിലിയിലാണെന്ന് തെറ്റിദ്ധരിച്ച സംഘം പടിഞ്ഞാറോട്ടു നീങ്ങുന്നതായിരിക്കും ഏറ്റവും പെട്ടെന്ന് മനുഷ്യ വാസമുള്ള സ്ഥലത്തെത്താൻ എളുപ്പം എന്ന് കണക്കു കൂട്ടി. യഥാർത്ഥത്തിൽ അർജന്റിനയിൽ ആയിരുന്ന അവർ കിഴക്കോട്ട് നടന്നിരുന്നു എങ്കിൽ വെറും 18 മൈലുകൾക്കു അപ്പുറത്തുള്ള അർജന്റീനിയൻ മിലിറ്ററിയുടെ ഒരു സങ്കേതത്തിൽ എത്തിപ്പെട്ടേനെ. തങ്ങളുടെ കൂട്ടാളികളോട് എത്രയും പെട്ടെന്ന് പുറം ലോകത്തു നിന്ന് സഹായം എത്തിക്കാം എന്ന വാഗ്ദാനവും നൽകി 3 പേർക്കുള്ള 3 ദിവസത്തെ "ഭക്ഷണ" കരുതലുമായി ചെങ്കുത്തായ മലകൾ തരണം ചെയ്യാൻ തുടങ്ങി. പറയുന്നത് പോലെ നിസ്സാരമല്ലായിരുന്നു അത് . 45 ഡിഗ്രി ചെരുവിൽ 2000 അടി കടക്കണമായിരുന്നു യാതൊരു പരിശീലനമോ തങ്ങൾ ഉണ്ടാക്കിയെടുത്ത ഉപകരണങ്ങൾ അല്ലാതെ പർവതാരോഹണ ഉപകരണങ്ങളോ ഇല്ലാത്ത ആ സാഹസികർക്കു ഒരു പർവത ശിഖരം കടക്കാൻ. കൂട്ടത്തിൽ നാൻഡോ ആയിരുന്നു ഏറ്റവും വാശിയോടെ മുന്നിൽ നടന്നത്, പലപ്പ്പോഴും കൂട്ടാളികൾക്ക് അദ്ദേഹത്തോട് നില്ക്കാൻ അഭ്യർത്ഥിക്കേണ്ടി വന്നു. 3 ദിവസം കൊണ്ട് ഏറ്റവും ഉയരത്തിലുള്ള പർവതം കീഴടക്കി താഴോട്ട് നോക്കിയ നാൻഡോ ഞെട്ടി തരിച്ചു പോയി. പച്ചപ്പ് നിറഞ്ഞ താഴ്‌വാരം പ്രതീക്ഷിച്ചു താഴേക്ക് നോക്കിയ നാൻഡോ കണ്ടത് എണ്ണമറ്റ, മഞ്ഞു മൂടിയ പർവതങ്ങൾ തന്നെ ആയിരുന്നു . കരഞ്ഞു പോയ നാൻഡോ പക്ഷെ ഉറച്ച ഒരു തീരുമാനം എടുത്തു. തനിക്കു ശ്വാസം ഉള്ളടത്തോളം മുന്നോട്ടു തന്നെ നടക്കും , തന്റെ അച്ഛനെ കാണും. 3 പേരുടെ സംഘത്തിനേക്കാൾ 2 പേരുടെ സംഘം ആയിരിക്കും വേഗത്തിൽ സഞ്ചരിക്കാൻ പറ്റിയത് എന്ന തീരുമാനത്തിൽ അവർ വിസിന്റിനെ അദ്ദേഹത്തിന്റെ ഭക്ഷണ ശേഖരവും പർവതാരോഹണ ഉപകരണങ്ങളും മേടിച്ച ശേഷം തിരിച്ചയച്ചു. 3 ദിവസം ആരോഹണം ചെയ്ത ദൂരം 1 മണിക്കൂറിനുള്ളിൽ വിസിന്റിൻ തിരിച്ചിറങ്ങി എന്ന് പറയുമ്ബോൾ തന്നെ അറിയാമല്ലോ അവരുടെ പാതയുടെ കാഠിന്യം .
പ്രതിസന്ധികളിൽ തളരാതെ ഏറ്റവും അടുത്ത മനുഷ്യ വാസം തേടി നാൻഡോയും കാനേസയും പടിഞ്ഞാറോട്ടുള്ള തങ്ങളുടെ യാത്ര തുടർന്നു. കിലോമീറ്ററുകളോളം മഞ്ഞുമലകൾ ഇനിയും താങ്ങാനുണ്ടെന്ന തിരിച്ചറിവിലും നാൻഡോ തനിക്കാവുന്ന പരമാവധി വേഗത്തിൽ നടന്നു. അതിനു പിന്നിൽ ദാരുണമായ ഒരു കാരണവും ഉണ്ടായിരുന്നു. പുറപ്പെടും മുൻപ് തന്റെ കൂട്ടുകാരുടെ കൈയിൽ നിന്നും ഒരു വാക്ക് വാങ്ങിയിരുന്നു -തന്റെ അമ്മയെയും സഹോദരിയെയും ഏറ്റവും അവസാനമേ ഭക്ഷിക്കാവൂ എന്ന് . അത് സംഭവിക്കുന്നതിനു മുൻപ് എത്രയും പെട്ടെന്ന് അവിടേക്കു രക്ഷാ പ്രവർത്തകരെ എത്തിക്കണം. പർവതങ്ങളെ കീഴടക്കി യാത്ര തുടർന്ന അവർക്കു മുൻപിൽ ആറാം ദിവസത്തോടെ മഞ്ഞുമലകൾ മാറി പുല്ലുകൾ നിറഞ്ഞ മലകൾ എത്തിത്തുടങ്ങി . പതുക്കെ പതുക്കെ ജനവാസ കേന്ദ്രങ്ങളുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി . ഒൻപതാം ദിവസം വൈകിട്ടാണ് അവർ ലോസ് മയിറ്റനസിലെ കാറ്റാലനെ കണ്ടു മുട്ടുന്ന രാത്രി. അപ്പോഴേക്കും അവർ അപകട സ്ഥലത്തു നിന്നും 40 മൈലുകൾ പിന്നിട്ടിരുന്നു. പത്താം ദിവസം നാൻഡോയും കനേസ്സയും ചിലിയൻ സൈന്യത്തിന്റെ സംരക്ഷണയിലായി . സേനയുടെ ഹെലോകോപ്റ്റർ രക്ഷാ സംഘത്തിന് അപ്പോഴും നാൻഡോ പറഞ്ഞു കൊടുത്ത സ്ഥലം കണ്ടെത്താനായില്ല . പക്ഷെ രക്ഷ കാത്തിരിക്കുന്ന 14 ജീവനുകളെ ഒരു നിമിഷം പോലും അധികം കത്ത് നിർത്തിക്കാൻ നാൻഡോക്കു മനസ്സില്ലായിരുന്നു. തന്റെ ശാരീരിക അവശതകളെ ലവലേശം പോലും വക വയ്ക്കാതെ അദ്ദേഹവും ഹെലികോപ്റ്ററിലേക്ക് കയറി. ഡിസംബർ 22 ,23 തീയതികളിലായി എല്ലാവരെയും രക്ഷപ്പെടുത്തിയതോടെ 72 ദിവസം നീണ്ടു നിന്ന 16 മനുഷ്യരുടെ പീഡന പർവം അവസാനിച്ചു.അപ്പോഴാണ് നാൻഡോയും കൂട്ടരും തങ്ങൾ ഒരിക്കലും ചിലിയിൽ എത്തിയില്ല എന്നും അപകട സ്ഥലം അർജന്റീനയിൽ ആണെന്നും മനസ്സിലായത് . അങ്ങനെ എടുത്തതൊന്നും തിരിച്ചു കൊടുക്കാത്തവൾ എന്ന അഹങ്കാരം അടിയറവു വച്ച് ആൻഡിസ് പർവത നിരകൾ നാൻഡോ പാറാഡോ എന്ന മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടു കുത്തി.
പരിസമാപ്‌തി
----------------
നാൻഡോയുടെയും കൂട്ടരുടെയും കഥ ലോകം മൊത്തം അതിശയത്തോടെയും ആരാധനയോടെയും കേട്ടെങ്കിലും സാവധാനം അത് കുറ്റപ്പെടുത്തലുകൾക്കു വഴി മാറി. ഉറച്ച കത്തോലിക്കാ വിശ്വാസികൾ ആയിരുന്നു രക്ഷപ്പെട്ട എല്ലാവരും. ഏറ്റവും ഉറച്ച കത്തോലിക്കാ വിശ്വാസികൾ ഉള്ള സ്‌പെയിനിലെ പത്രങ്ങൾ ഇവരെ "നരഭോജികൾ" എന്ന് വിളിച്ചു. പക്ഷെ തങ്ങൾ ചെയ്തത് തങ്ങളുടെ ജീവൻ നില നിർത്താനുള്ള പ്രവൃത്തി മാത്രമായിരുന്നു എന്ന നിലപാടിൽ അവർ ലോകത്തിനു മുന്പിൽ ഉറച്ചു നിന്നു . വൈകാതെ കത്തോലിക്കാ സഭ തന്നെ ഇടപെട്ടു ഇവരെ കുറ്റവിമുക്തരാക്കി , അവർ ചെയ്തത് നരഭോജനം അല്ല അതി ജീവിനത്തിന്റെ പോരാട്ടം ആയിരുന്നു എന്ന് സഭ തന്നെ പ്രഖ്യാപിച്ചു. രക്ഷപ്പെട്ട 16 പേരും ഇന്നും ജീവിച്ചിരിക്കുന്നു എന്ന് മാത്രമല്ല രക്ഷാപ്രവർത്തനം പൂർത്തി ആയ ദിനത്തിന്റെ എല്ലാ വാര്ഷികത്തിലും ഒത്തുകൂടുകയും ചെയ്‌യുന്നു. ഭൂമിയിലെ ജീവിത സാഹചര്യങ്ങൾ വച്ച് നോക്കിയാൽ ഇവിടെ നിലനിൽക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വർഗം ആണ് മനുഷ്യ വർഗം . പക്ഷെ നമ്മളെ ഈ ഗ്രഹത്തിന്റെ അധിപൻമാരാക്കി മാറ്റിയത് നമ്മുടെ ബുദ്ധിയും , ധൈര്യവും നിശ്ചയ ദാർഢ്യവും ആണ് . അതിനുള്ള ഉത്തമോദാഹരണം ആണ് നാൻഡോ പറാഡോയും കൂട്ടരും .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ