പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താ ക്ഷേത്രങ്ങൾ

ഇമേജ്
ശ്രീ ധർമ്മ ശാസ്താവിന്റെ  ദശാസന്ധിക്ഷേത്രങ്ങൾ... പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താ ക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാല ഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിന്റെ  5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം. ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലായി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് ഈ 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ഈ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു.......

വൈകുണ്ഠ ഏകാദശി

വൈകുണ്ഠ ഏകാദശി   ഡിസംബർ 29 -വെള്ളിയാഴ്ച ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്.ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും  ഐതിഹ്യമുണ്ട് . പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വ...

പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര

ഇമേജ്
പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര പമ്പാ ഗണപതി: പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി പ്രാർത്തിച്ച്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി വിണ്ടും യാത്ര തുടരാം. നീലിമല: കഠിനമാണ് നീലിമല കയറ്റം. ചെങ്കുത്തായ കയറ്റമാണ് നീലിമല. പതുക്കെ വിശ്രമിച്ച് സാവധാനം കയറുന്നതാണ് ഉത്തമം. ശാരീരിക അവശതയുള്ളവര്‍ക്കും രോഗികള്‍ക്കുമായി ഓക്സിജന്‍ പാര്‍ലര്‍, കാര്‍ഡിയോളജി യൂണിറ്റ് എന്നിവയുടെ സഹായം ലഭ്യമാണ്. നീലിമല കയറ്റം അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്ന് പറയുന്നു. അപ്പാച്ചിമേട്: ശാസ്‍താ ദാസനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനായി ഇവിടുത്തെ പാതയുടെ ഇരുവശത്തുമുള്ള ആഗാധഗർതത്തിൽ [അപ്പാച്ചി, ഇപ്പാച്ചി] കന്നി സ്വാമിമാർ അരിമാവ് കുഴച്ച് ഉണ്ടാക്കിയ ഉണ്ടകൾ എറിയു...

കാടാമ്പുഴ ഭഗവതി ക്ഷേത്രം

ഇമേജ്
കാടാമ്പുഴ ഭഗവതിക്ഷേത്രം കേരളത്തിലെ മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ, കോട്ടക്കലിനടുത്ത് കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂർത്തി ഭഗവതിയാണ്. പാർവ്വതിയുടെ കിരാതരൂപത്തിലുള്ള സങ്കല്പം. ഇവിടത്തെ “മുട്ടറുക്കൽ“ വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല. ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാൽ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായിG മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം. *ഐതിഹ്യം* പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മുകാസുരനെ, അർജ്ജുനൻറെ തപസ്സ് മ...

ഹോമങ്ങൾ

ഇമേജ്
അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ 1). *ഗണപതിഹോമം* •••••••••••••••••••••••••• ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്ന നിവാരണത്തിനും ഐശ്വര്യ സമ്പൽസമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൾക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്. 2). *മൃത്യുഞ്ജയ ഹോമം* •••••••••••••••••••••••••••••• രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യുഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം. 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാമൃത്യുഞ്ജയ ഹോമം എന്ന് പറയുന്നു. 3). *മഹാസുദർശനഹവനം* •••••••••••••••••••••••••••••••••• ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം ...

ശബരിമലയിലെ ഉപദൈവങ്ങൾ

ഇമേജ്
ശബരിമലയിലെ ഉപദൈവങ്ങൾ മാളികപ്പുറത്തമ്മ ശബരിമലയില്‍ അയ്യപ്പസ്വാമിക്കു തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു. ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രിമഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായ ദത്താത്രേയനായും ത്രിദേവിമാരുടെ (വാണീ ലക്ഷ്മീ പാര്‍വതിമാരുടെ) അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവ മഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു. ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം ഭൂതനാഥോപാഖ്യാനത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഹങ്കാരമെല്ലാമൊഴിഞ്ഞു തന്നെ സമാശ്രയിച്ച മഹിഷിയുടെ ശരീരത്തില്‍ കരുണാമയനായ ഭൂതനാഥന്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങ...

ശബരിമലയിലെ വിശേഷദിവസങ്ങൾ

ഇമേജ്
ശബരിമലയിലെ വിശേഷദിവസങ്ങൾ ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും, മണ്ഡലം 41 ദിവസവും, മകരം ഒന്നിൻ മുമ്പ് 9 ദിവസവും, മേടം ഒന്നിൻ മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം. ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്. മകരവിളക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻറെ ഒരു കോണിലുള്ള ...

ശബരിമല യാത്ര

ഇമേജ്
ശബരിമല യാത്ര... എരുമേലി. മഹിഷി നിഗ്രഹത്തിന്റെ പുണ്യഭൂമി.  ഇവിടെ പളളിയും അമ്പലവും തമ്മില് വേര്തിരിവില്ല. ഭക്തര്ക്ക് ക്ഷേത്രദര്ശനം പോലെ പരമ പവിത്രം വാവരുപളളി ദര്ശനവും. ഹരിഹരപുത്രനായ മണികണ്ഠന് അമ്മയുടെ രോഗം മാറ്റാന് പുലിപ്പാലുതേടി കാട്ടിലേക്കുളള യാത്രയില് ആദ്യം എത്തിയതും എരുമേലിയില്. അവതാരലക്ഷ്യം നേടാനായി മഹിഷിയുമായി മണികണ്ഠന് ഏറ്റുമുട്ടി നിഗ്രഹം നടത്തിയത് എരുമേലിയിലാണ്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് എരുമേലിയിലെ പേട്ടതുളളല്. മുഖത്ത് ചായം തേച്ച് പ്രാചീന വേഷംകെട്ടി കൊച്ചമ്പലത്തില് എത്തി വേണം പേട്ട തുടങ്ങാന്. പേട്ടതുളളാന് ആവശ്യമായ കമ്പും പച്ചക്കറികളും വാങ്ങി കരിമ്പടത്തില് കെട്ടേണ്ടത് രണ്ടാം കന്നിക്കാരുടെ നേതൃത്വത്തിലാണ്. കമ്പി മധ്യത്തില് കരിമ്പടത്തിലെ കിഴികെട്ടി തൂക്കി രണ്ടു കന്നിക്കാര് തോളില് വച്ചുവേണം പേട്ടതുള്ളാന്. കൊച്ചമ്പലത്തിലെ പേട്ട ശാസ്താവിനെ വണങ്ങി തുളളിനീങ്ങുന്നതിനു വാദ്യമേളങ്ങള് വേണം. ''അയ്യപ്പ.... തിന്തകത്തോം... സ്വാമി തിന്തകത്തോം... '' എന്നു പാടി താളത്തിനൊത്തു ചുവടുവെച്ചു നീങ്ങിയാല് ആദ്യം എത്തേണ്ടത് വാവരുപളളിയില്. പ്രദക്ഷിണം വച്ച് കാണിക്കയിട്ട്...

ശാസ്താവിൻറെ വാഹനമേത് ?

എന്താണ് ‘വാഹന’മെന്ന്  പറഞ്ഞാൽ? ശാസ്താവിൻറെ  വാഹനമേത് ?    ദേവൻറെ അല്ലെങ്കിൽ  ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ  എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ  ഒന്നായിരിക്കും വാഹനമായി പറയുക. വിഷ്ണുവിനു ഗരുഡൻ, ശിവനു വൃഷഭം, ദുർഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ. ’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂർവ്വം നാം ശരണം വിളിക്കാറുണ്ട്. പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാൽ  തേടിപ്പോയ അയ്യപ്പൻ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തിൽ  തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാൽ  പുലിവാഹനനായ അയ്യപ്പൻ ഭക്തമനസ്സുകളിൽ  പ്രതിഷ്ഠിക്കപ്പെ ട്ടു. എന്നാൽ  തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ  ശാസ്താവിൻറെ വാഹനമായി പറയുന്നത് കുതിരയെ ആണ്. ഭഗവാൻറെ ധ്വജപ്രതിഷ്ഠകളിൽ  വാഹനമായി പ്രതിഷ്ഠിക്കപ്പെ ടുന്നത് അശ്വമാണ്. ശാസ്താവിൻറെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവ...

അയ്യപ്പന്‍ വിളക്ക്

ഇമേജ്
അയ്യപ്പന്‍ വിളക്ക്▪ ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും അയ്യപ്പന്റെ പ്രതിരൂപങ്ങളും. അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പന്‍ വിളക്കിന്. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും, പുലിപ്പാല്‍ തേടിയുള്ള യാത്രയും, വാപുരനുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ജനങ്ങളിലെക്കെത്തിക്കുന്ന ഒരു ആചാര കലയാണ്‌ അയ്യപ്പന്‍ വിളക്ക്. അയ്യപ്പന്‍ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതില്‍ തന്നെ കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക...

ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മങ്ങൾ

ഇമേജ്
ശബരിമല തീര്‍ഥാടനം ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം. ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് എഴുതിയത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട് സ്വാമി ശരണം... അയ്യപ്പ ശരണം... 'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ വാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം. 'ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം സ്വാമി...

ശബരിമല മണ്ഡല വ്രതവേളയില്‍ വീട്ടമ്മമാര്‍ ആചരിക്കേണ്ടത്

ഇമേജ്
സ്വാമി ശരണം .. ശബരിമല മണ്ഡല വ്രതവേളയില്‍ വീട്ടമ്മമാര്‍ ആചരിക്കേണ്ടത് *1*. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്. *2*. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം. *3*. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. പുകവലി , മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം. *4*. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം. *5*. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം. *6*. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക. *7*. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തര...

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും

ഇമേജ്
ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. *എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്ന തേജസ്സുകളാണ് അവർ*. ശ്രീധർമ്മശാസ്താവിന്റെ ജനത്തെക്കുറിച്ച് പല കഥകളും വായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും *പ്രധാനം ഹരിഹരാത്മജൻ എന്നുള്ളതാണ്*. ബ്രഹ്മാവ് കൊടുത്ത വരത്തിന്റെ ബലത്തില് മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനു മാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല് *ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള് ഉദ്ഘോഷിക്കുന്നത്*. മോഹിനീരൂപത്തിൽ ഭ്രമമുണർന്ന മഹാദേവൻ ആ ലാവണ്യവതിയിൽ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല് ഒരു മകന് പിറവിയെടുക്കാന് താമസമുണ്ടായില്ല. *കുഞ്ഞിനെ പിതാവായ മഹേശ്വരനെ ഏല്പ്പിച്ചശേഷം മോഹിനി ശ്രീഹരിയായി രൂപാന്തരം പ്രാപിച്ചു*. അങ്ങനെ *മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രാണ് ധർമ്മശാസ്താവ്*. ജനനോദ്ദേശം മഹിഷീനിഗ്രഹവും. മഹാവിഷ്ണു നല്കിയ പുത്രനെ മഹാദേവൻ കൈലാസത്തിലേക്ക് കൊണ്ടുപോയി. ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യും സ്വസഹോദരനെ ഏറ്റെടുത്ത് സകല...

ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം

ഐരാവതം ഉപാസിച്ച ശിവൻ കലയുടേയും വാസ്തുവിദ്യാ ചാതുര്യത്തിന്റേയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള ശ്രീകോവിലിന് മുമ്പിലുള്ള മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്. ഇന്ദ്രന്റെ ആനയായ ഐരാവതം ദുര്‍വാസാവിന്റെ ശാപത്താലാണ് വെളുത്തനിറമായത്. ഐരാവതം ശാപമോചനത്തിനായി ശിവനെ ഈ ക്ഷേ ്രതത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വരം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു. ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു. പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമ...

അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്

ഇമേജ്
മണ്ഡല വിശേഷം.. ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍                                                                 സ്വാമി ശരണം കന്നി അയ്യപ്പന്മാര്‍ക്കും, ശബരിമലയെ കുറിച്ച് അറിവില്ലാത്തവര്‍ക്കുമുള്ള ഒരു അറിയിപ്പ് ശബരിമലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ "ജാതിമത വ്യത്യാസമില്ലാതെ ശബരിമലയില്‍ ആര്‍ക്കും പോകാവുന്നതാണ്." *1*. പമ്പാ നദി മലിനമാക്കരുത് . *2*. തുറസ്സായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനം ചെയ്യരുത്. പമ്പയിലും സന്നിധാനത്തും കുളിമുറികളും, കക്കൂസുകളുമുണ്ട്. *3*. കക്കൂസും, കുളിമുറികളും വൃത്തികേടാക്കരുത്. *4*. പമ്പാ നദിയില്‍ ഉടുത്ത വസ്ത്രങ്ങളും മാലകളും ഉപേക്ഷിക്കരുത്. *5*. ഭസ്മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്. *6*. പമ്പാ സദ്യക്ക് ശേഷം എച്ചിലുകള്‍ നദിയില്‍ ഉപേക്ഷിക്കരുത്, എച്ചിലുകള്‍ അതാതു ഇടങ്ങളില്‍ നിക്ഷേപിക്കുക..#ഹൈന്ദവ ധർമ്മ ക്ഷേത്രം *7*....

തത്വമസി

തത്വമസി!!  ചന്ദൊഗ്യോപനിഷത്തില്‍ , ഉദ്ദാലകന്‍ , തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്.. തത്വമസി!! (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന്‍ എങ്ങനെ പരമാത്മാവാകും?? അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു. ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്‍റെ ചോദ്യം. ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം. ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു: "എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?" "അതെ, അതാണ്‌ നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്‌.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ്‌ നിന്നിലും എന്നിലും സര്‍വ്വ ച...

ശബരിമല ഇടത്താവളങ്ങള്‍

ഇമേജ്
സ്വാമി ശരണം ... മണ്ഡല വിശേഷം ശബരിമല ഇടത്താവളങ്ങള്‍...... മലയാത്രയ്‌ക്കിടയില്‍ അയ്യപ്പന്മാര്‍ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. *തിരുനക്കര മഹാദേവര്‍ ക്ഷേത്രം* പുണ്യ പാപച്ചുമടായ ഇരുമുടിക്കെട്ടുമേന്തിയുള്ള ശബരിമല യാത്രയ്‌ക്കിടയില്‍ കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം പ്രധാനപ്പെട്ട ഇടത്താവളമാകുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണിത്‌. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും തീവണ്ടിയില്‍ കോട്ടയത്തെത്തുന്ന അയ്യപ്പന്മാര്‍ ആദ്യ ദര്‍ശനത്തിനെത്തുന്ന പുണ്യ കേന്ദ്രമെന്ന ഖ്യാതികൂടി തിരുനക്കരയ്‌ക്കുണ്ട്‌. 41 ദിവസത്തെ ചിറപ്പു മഹോത്സവത്തോടെയാണ്‌ ഇവിടെ മണ്‌ഡലകാലം കടന്നുപോകുക. ധൂപദീപ മേളങ്ങളുടെ അകമ്പടിയില്‍ നടക്കുന്ന ചിറപ്പു മഹോത്സവത്തിന്‌ പക്ഷേ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ഭക്തജനത്തിരക്ക്‌ കണക്കിലെടുത്ത്‌ തിരുനക്കര ക്ഷേത്രത്തില്‍നിന്ന്‌ നിത്യവും പമ്പയ്‌ക്ക്‌ ദേവസ്വം ബോര്‍ഡ്‌ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രി 9...

101 ശരണ നാമങ്ങൾ

ശരണം അയ്യപ്പാ... 101 ശരണ നാമങ്ങൾ... 1. സ്വാമിയേ ശരണമയ്യപ്പ 2. ഹരിഹര സുതനേ ശരണമയ്യപ്പ 3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ 4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ 5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ 6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ 7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ 8. ആപത് ബാന്ധവനേ ശരണമയ്യപ്പ 9. അനാഥരക്ഷകനേ ശരണമയ്യപ്പ 10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ 11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ 12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ 13. ഏകാന്ത വാസനേ ശരണമയ്യപ്പ 14. എരുമേലി ശാസ്താവേ ശരണമയ്യപ്പ 15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ 16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ 17. അണിയും തുളസി മണിയേ ശരണമയ്യപ്പ 18. അഭയം തരുവോനെ ശരണമയ്യപ്പ 19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ 20. ആനന്ദരൂപനേ ശരണമയ്യപ്പ 21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ 22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ 23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ 24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ 25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ 26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ 27. കലിയുഗ വരദനേ ശരണമയ്യപ്പ 28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ. 29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ 30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ...

ചാണക്യസൂത്രം എന്ത്?

“ചാണക്യസൂത്രം” 1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും. 2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം. 3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം. 4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്. 5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല. 6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ. 7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും. 8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ. 9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും. 10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്. 11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം. 12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും. 13. സമന്മാരുമായുള്ള സൗഹൃദം നന്ന്. 14. എല്ലാം തികഞ്ഞവരായി ആരുമില്ല. 15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്ന...

നെറ്റിയിൽ കുറി തൊടുന്നത്

കുറി തൊടുന്നത് ഐശ്വര്യത്തിന്     ഓരോ ആഴ്ചയിലും കുറി തൊടേണ്ടതിന്റെ പ്രത്യേകതയും കുറി തൊടുന്നതിനു പിന്നിലെ ആരോഗ്യ ആത്മീയ ഗുണങ്ങളും. കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. കുളിച്ചാല്‍ കുറി തൊടാത്തവനെ കണ്ടാല്‍ കുളിയ്ക്കണം എന്നാണ് ചൊല്ല് പോലും. അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത് അഥവാ തിലകം ചാര്‍ത്തുന്നത്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. ചിലര്‍ ഇതല്‍പ്പം നീട്ടി വരയ്ക്കുന്നതും കാണാം. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായി ഉണര്‍വ്വുണ്ടാകാന്‍ സഹായിക്കും. കുറി തൊടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം ഓരോ ആഴ്ചയും കുറി ധരിയ്ക്കാം. ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിയ്‌ക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോ്ക്കാം. ഭക്തികൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിയ്ക്കുന്നത് ഉത്തമമാണ്. എന്തൊക്കെയാണ് ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക...

ശരണം വിളി

ഇമേജ്
സ്വാമിയേ…. ശരണമയ്യപ്പാ!!! സ്വാമിയേ…. ശരണമയ്യപ്പാ!!! ഹരിഹരസുതനേ ആര്‍ത്തപരായണനേ കന്നിമൂല ഗണപതിഭഗവാനേ അഖിലാണ്ഡകോടി നായകനേ അന്നദാനപ്രഭുവേ ആശ്രിതവത്സലനേ ആപല്‍ബാന്ധവനേ അഴുതാനദിയേ അഴുതയില്‍ സ്‌നാനമേ അഴുതയില്‍ തീര്‍ത്ഥമേ അഴുതാമേടേ അഴുതകയറ്റമേ അഴുതയിറക്കമേ ആശ്രയദായകനേ അംബുജലോചനനേ അസുരാന്തകനേ അപ്പാച്ചിമേടേ ഉത്തുംഗാദ്രി വാസനേ ഉടുമ്പാറമലക്കോട്ടയേ ഉടുമ്പാറത്താവളമേ ഉരക്കുഴിതീര്‍ത്ഥമേ ഏണാങ്കചിത്തനേ എന്‍ഗുരുനാഥനേ ഏണവിലോചനനേ ഐങ്കരസോദരനേ ഓങ്കാരാത്മകനേ കദനവിനാശകനേ കാരുണ്യാത്മകനേ കോമളാകാരനേ കാലദോഷമോചനനേ കേശവാത്മജനേ കാളകെട്ടിനിലവയ്യനേ കല്ലിടാംകുന്നേ കരിമലയടിവാരമേ കരിമലയിറക്കമേ കലികാലമൂര്‍ത്തിയേ കാനനവാസനേ കുഭദളതീര്‍ത്ഥമേ ക്രീഡാലോലുപനേ ഗഗന വിമോഹനനേ ചമ്രവട്ടത്തയ്യനേ ചണ്ഡികാസോദരനേ ചെറിയാനവട്ടമേ ദീപാര്‍ച്ചന പ്രിയനേ ദുര്‍ജ്ജനദ്ധ്വംസകനേ ദേവവൃന്ദവന്ദിതനേ ദേവാദിദേവനേ ദാക്ഷിണ്യശീലകനേ ദേഹബലംകൊട് സ്വാമിയേ നീലിമലകയറ്റമേ നല്ലേക്കാവിലയ്യനേ നാരദാദി സേവിതനേ നാഗഭൂഷണാത്മജനേ നാരായണ സുതനേ പ്രത്യയദാദാവേ പാര്...