ശരണം വിളി
സ്വാമിയേ…. ശരണമയ്യപ്പാ!!!
സ്വാമിയേ…. ശരണമയ്യപ്പാ!!!
ഹരിഹരസുതനേ
ആര്‍ത്തപരായണനേ
കന്നിമൂല ഗണപതിഭഗവാനേ
അഖിലാണ്ഡകോടി നായകനേ
അന്നദാനപ്രഭുവേ
ആശ്രിതവത്സലനേ
ആപല്‍ബാന്ധവനേ
അഴുതാനദിയേ
അഴുതയില്‍ സ്‌നാനമേ
അഴുതയില്‍ തീര്‍ത്ഥമേ
അഴുതാമേടേ
അഴുതകയറ്റമേ
അഴുതയിറക്കമേ
ആശ്രയദായകനേ
അംബുജലോചനനേ
അസുരാന്തകനേ
അപ്പാച്ചിമേടേ
ഉത്തുംഗാദ്രി വാസനേ
ഉടുമ്പാറമലക്കോട്ടയേ
ഉടുമ്പാറത്താവളമേ
ഉരക്കുഴിതീര്‍ത്ഥമേ
ഏണാങ്കചിത്തനേ
എന്‍ഗുരുനാഥനേ
ഏണവിലോചനനേ
ഐങ്കരസോദരനേ
ഓങ്കാരാത്മകനേ
കദനവിനാശകനേ
കാരുണ്യാത്മകനേ
കോമളാകാരനേ
കാലദോഷമോചനനേ
കേശവാത്മജനേ
കാളകെട്ടിനിലവയ്യനേ
കല്ലിടാംകുന്നേ
കരിമലയടിവാരമേ
കരിമലയിറക്കമേ
കലികാലമൂര്‍ത്തിയേ
കാനനവാസനേ
കുഭദളതീര്‍ത്ഥമേ
ക്രീഡാലോലുപനേ
ഗഗന വിമോഹനനേ
ചമ്രവട്ടത്തയ്യനേ
ചണ്ഡികാസോദരനേ
ചെറിയാനവട്ടമേ
ദീപാര്‍ച്ചന പ്രിയനേ
ദുര്‍ജ്ജനദ്ധ്വംസകനേ
ദേവവൃന്ദവന്ദിതനേ
ദേവാദിദേവനേ
ദാക്ഷിണ്യശീലകനേ
ദേഹബലംകൊട് സ്വാമിയേ
നീലിമലകയറ്റമേ
നല്ലേക്കാവിലയ്യനേ
നാരദാദി സേവിതനേ
നാഗഭൂഷണാത്മജനേ
നാരായണ സുതനേ
പ്രത്യയദാദാവേ
പാര്‍വ്വതീശ പുത്രനേ
പേരൂര്‍ത്തോടേ
പാദബലംകൊട് സ്വാമിയേ
പമ്പാനദിയേ
പമ്പയില്‍സ്‌നാനമേ
പമ്പാവിളക്കേ
പമ്പയില്‍ സദ്യയേ
പമ്പാവാസനേ
പതിനെട്ടാം പടിയേ
പന്തളത്തുണ്ണിയേ
പാപരക്ഷകനേ
ഭസ്മക്കുളമേ
ഭക്തലോകപാലകനേ
മന്നോര്‍നായകനേ
മഹിതഗുണാലയനേ
മാരഹരാത്മജനേ
മുക്കുഴിതാവളമേ
രുദ്രനന്ദനനേ
വനചരഭൂഷണനേ
വനഭൂമിപാലകനേ
വിശ്വരക്ഷകനേ
വിശ്വവിശാരദനേ
വിഭൂതി ഭൂഷണനേ
വിഷ്ടപേശ്വരനേ
വലിയാനവട്ടമേ
ശബരിപീഠമേ
ശരംകുത്തിയാലേ
ശതമുഖസേവിതനേ
ലോകരക്ഷകനേ
ശക്തിസ്വരൂപനേ
ശക്തിമുക്തിപ്രദായകനേ
ശങ്കാവിഹീനനേ
സാംബശിവപ്രിയശബരീശനേ
സത്യകൃപാലയനേ
സത്യാന്വേഷകനേ
സാരപ്രകാശനേ
സോമശേഖരാത്മജനേ
സ്വച്ഛമാനസനേ
സത്യമൂര്‍ത്തിയേ
സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ
ബന്ധുരരൂപനേ
ജ്ഞാനസ്വരൂപനേ
ലീലാവിനോദനേ
തൃപ്പാദപത്മമേ
വില്ലാളി വീരനേ
വീരമണികണ്ഠനേ
കലിയുഗവരദനേ
ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
ശബരിമാമല ശാസ്താവേ
സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം
പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ…
ഹരിഹരസുതന്‍ ആനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പ…
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ