പോസ്റ്റുകള്‍

ഹൈന്ദവ പുരാണങ്ങൾ

ഇമേജ്
വേദങ്ങൾ ----------- --------- 1.ഋഗ്വേദം 2.യജുര്‍വേദം 3.സാമവേദം 4.അഥര്‍വ്വവേദം ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്, ----------------------------------------------------------------- 1.കര്‍മ്മകാണ്ഡം 2.ഉപാസനാകാണ്ഡം 3.ജ്ഞാനകാണ്ഡം ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്, ------------------------------------------------------------------- 1.സംഹിത 2.ബ്രാഹ്മണം 3.ആരണ്യകം 4.ഉപനിഷത് വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്, -------------------------------------------------------------------------- 1.ശിക്ഷ 2.കല്പം 3.വ്യാകരണം 4.നിരുക്തം 5.ജ്യോതിഷം 6.ഛന്ദസ്സ് ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, ------------------------------------------------------- യഥാക്രമം, 1.ആയുര്‍വ്വേദം 2.ധനുര്‍വ്വേദം 3.ഗാന്ധര്‍വ്വവേദം 4.a.ശില്പവേദം,b.അര്‍ത്ഥോപവേദം ഉപനിഷത്(ശ്രുതി) ----------------------- ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണ...

ചൂട്ടാട് ബീച്ച് കണ്ണൂർ ജില്ല

ഇമേജ്
ചൂട്ടാട് ബീച്ച് 'കണ്ണൂർ   പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില്‍ ഏഴിമലയുടെ താഴ്വാരത്താണ് പുതിയങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്.ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങള്‍ ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷി നിരീക്ഷണ കേന്ദ്രം, സാന്റ് ബെഡ്, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന അകര്‍ഷണം വശ്യമായ മരങ്ങളും ബോട്ട്‌സവാരിയും ഏറുമാടങ്ങളും ഒക്കെയാണ് ചൂട്ടാട് പാര്‍ക്ക് പോലെതന്നെ ചെമ്പല്ലികുണ്ട് വയലപ്ര- പരപ്പ് ടൂറിസം പാര്‍ക്കും വളരെ മനോഹരമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെയും ഏഴിമലയുടെയും താഴ്വരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും തുളിശ്ശേരി പക്ഷി സങ്കേതവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കുട്ടികളുടെ പാര്‍ക്ക്, റെയിന്‍ ഷെല്‍ട്ടര്‍, പെഡല്‍ ബോട്ട് സര്‍വീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാമപുരം-വയലപ്ര ബീച്ച്-ചെമ്പല്ലിക്കുണ്ട് വരെ 2.50 കോടി രൂപ ചെലവഴിച്ച് തുറമുഖ വകുപ്പ് നിര്‍മ്മിച്ച റോഡും സോളാര്‍ പാനല്‍ സിസ്റ്റവും ഇവിടെ എത്തുന്നവരെ ആകര്‍ഷിക...

മയില്‍പ്പീലി

ശ്രി കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി..? പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രിയയില്‍ നില നിന്നിരുന്നു. നാട്ടു രാജ്യങ്ങളുടെ ഭാഷ സംസ്കരിച്ചു സംസ്കൃതം ആക്കിയപ്പോള്‍ ഷോഡശ ക്രിയയില്‍ ഏകീകൃത നിയമം വന്നു . ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ശാസ്ത്രസത്യങ്ങള്‍ ആചരിക്കാതെ ആയി . ഉള്‍നാടന്‍ ആചാരങ്ങള്‍ക്ക് വിലയില്ലാതായി . പില്ക്കാലത്ത് ഷോഡശത്തില്‍ ആരുടെയോ താല്പര്യപ്രകാരം ആയുര്‍വേദ മരുന്നുകള്‍ കൂട്ടി ചേര്‍ത്തു . അധികം വൈകാതെ പിൽ്ക്കാലത്ത് നിര്‍മ്മിതമായ അഷ്ടാoഗ ഹൃദയത്തിലെ ഔഷദങ്ങള്‍ ഷോഡശത്തില്‍ വന്നു ചേര്‍ന്നു . ഇന്ന് ഷോഡശക്രീയയുടെ ഉള്‍ക്കാമ്പ് പഠിക്കാതെ അതിന്‍റെ വാസ്തവം അറിയാതെ ഏതു വസ്തുവന്നറിയാത്ത ഷോഡശം വില്പ്പനച്ചരക്കായി മാറി. ഇന്നും ഈ ഷോഡശസംസ്കാരം എന്താണ് എന്ന് പഠിക്കാതെ പലരുംഷോഡശക്രിയയുടെ തെറ്റുകള്‍ പഠിപ്പിക്കുന്നു .അതവിടെ നില്ക്കട്ടെ.നമുക്ക് ക്യഷ്ണനിലേക്ക് പോകാം കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുട...

ഓണ സദ്യ

ഇമേജ്
ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം. 1. സാമ്പാര്‍ 2. അവിയല്‍ 3. തോരന്‍ 4. കാളന്‍ 5. ഓലന്‍ 6. പച്ചടി 7. കിച്ചടി 8. ഇഞ്ചിക്കറി 9. മാങ്ങാക്കറി 10. നാരങ്ങ അച്ചാര്‍ 11. പരിപ്പ് 12. എരിശ്ശേരി 13. രസം സാമ്പാര്‍ പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക. അവിയല്‍ സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെ...

ശബരിമല ചരിത്രവും വിശ്വാസവും

ഇമേജ്
ശബരിമല ധർമ്മശാസ്താക്ഷേത്രം... കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം.സന്ന്യാസി ഭാവത്തിൽ ചിന്മുദ്രയോടെ "ഉദുങ്കാസനത്തിലിരിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധർമ്മശാസ്താവിനോടൊപ്പം തുല്യപ്രാധാന്യത്തോടെ മാളികപ്പുറത്തമ്മ എന്ന ഭഗവതിയുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, കടുത്തസ്വാമി, കറുപ്പസ്വാമി, വാവരുസ്വാമി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു. "ഞാൻ നിന്നിൽ തന്നെ ഉണ്ട്" അഥവാ "നീ തന്നെയാണ് ഈശ്വരൻ" എന്നർത്ഥം വരുന്ന തത്ത്വമസി എന്ന ഉപനിഷദ്വാക്യം ക്ഷേത്രത്തിനു മുന്നിൽ എഴുതിവച്ചിരിയ്ക്കുന്നത് കാണാം. അതിനാൽ ഇവിടെ വരുന്ന പുരുഷഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും. എല്ലാവർഷവും ഏകദേശം 10 കോടി ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കുന്നു.മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ ...

രാജരാജേശ്വര ക്ഷേത്രം. തളിപ്പറമ്പ് കണ്ണൂർ

രാജരാജേശ്വര ക്ഷേത്രം.  കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.     ശക്തിപീഠം: ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്. മാന്ധാതാവ്: ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ച...

ഇടുക്കി അണക്കെട്ട്

ഇമേജ്
ഇടുക്കി  അണക്കെട്ട്  1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ .  ജെ .  ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ  കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരായ  അഞ്ജമോ ഒമേദയോ,  ക്ളാന്തയോ  മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ് അണക്...