പോസ്റ്റുകള്‍

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങൾ

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങൾ പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം. ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീ...

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ             ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ.കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്. വള്ള സദ്യയിലെ ചടങ്ങുകൾ വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക്...

നക്ഷത്ര വിശേഷങ്ങൾ

 ജന്മനക്ഷത്രങ്ങൾ നക്ഷത്രങ്ങള് സ്വയം ജ്വലിക്കുന്നവയാണ്. അവയില്നിന്നും ധാരാളം ഊര്ജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തില് പെട്ട മരങ്ങള് ഈ ഊര്ജ്ജത്തെ  സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങള്ക്കും ഇരുപത്തിയേഴു  നക്ഷത്രത്തിൽ നിന്നുമുള്ള ഊര്ജ്ജം ആഗിരണം ചെയ്യാന്കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊര്ജ്ജം ആഗിരണം ചെയ്യാന് ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊര്ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനില്പ്പിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന് പാടില്ല. അവയെ പരിരക്ഷിക്കാന് കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്ത്തുന്നതും ഐശ്വര്യപ്രദമാണ്. *നക്ഷത്രഗണം* 27 ജന്മനക്ഷത്രങ്ങൾ മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം. 1. ദേവഗണം, 2. മനുഷ...
ശ്രീ വല്ലഭ ക്ഷേത്രം, തിരുവല്ല. എന്നും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു മഹാക്ഷേത്രം സുദര്ശന പ്രതിഷ്ടയുള്ളതും മലനാട് തിരുപ്പതികളിലും നൂറ്റിയെട്ട് ദിവ്യദേശങ്ങളിലും ഒരേപോലെ സ്ഥാനമലങ്കരിക്കുന്നതുമായ പ്രസിദ്ധമായ തിരുവല്ല ശ്രീ വല്ലഭക്ഷേത്രം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില് സ്ഥിതിചെയുന്നു. നാലായിരം വര്ഷത്തിനുമേല് പഴക്കമുള്ളക്ഷേത്രത്തില് രണ്ടു പ്രധാന പ്രതിഷ്ടയാണ് ഉള്ളത്. എട്ടു തൃക്കൈകളില് ദിവ്യായുധങ്ങളോട് പടിഞ്ഞാട്ടു ദര്ശനമായിരിക്കുന്ന സുദര്ശനമൂര്ത്തിയെ ഭഗവാന് ശ്രീഹരി സ്വയം പ്രതിഷ്ടിച്ചതാണെന്നും, കിഴക്കോട്ടു ദര്ശനമായിരിക്കുന്ന ശ്രീവല്ലഭന്റെ ചതുര്ബാഹുവിഗ്രഹം. ഗദയില്ല, കടിഹസ്തമായിട്ടാണ്. ദുര്വാസാവ് മഹര്ഷി പ്രതിഷ്ഠ നടത്തിയാതാണെന്നാണ് ഐതിഹ്യം. രണ്ടുകൊടിമരം, കിഴക്കേ ആനകൊട്ടിലില് ഒറ്റതടിയില് കൊത്തിയ അനന്തശായിരൂപം, മനുഷരൂപത്തില് ചിറകുകള് വിടര്ത്തി അഞ്ജലിബദ്ധനായിരിക്കുന്ന ഗരുഡനെ പ്രതിഷ്ടിച്ച സ്തഭം. അങ്ങനെ വിശേഷങ്ങള് അനവധിയുള്ള ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഐതിഹ്യപെരുമയിലേക്ക്. തിരുവല്ല ക്ഷേത്രം ഇന്നിരിക്കുന്ന പ്രദേശം പണ്ട് മല്ലികാവനം എന്നാണ് അറിയപ്പെട്ടിരുന്നത്. പുഴയും തോട...

കുരുക്ഷേത്രയുദ്ധം

കുരുക്ഷേത്രയുദ്ധം കൃത്യമായ കാലഘട്ടം ലഭ്യമല്ല (ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ ഫലം: പാണ്ഡവ വിജയം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി പാണ്ഡവർ ॐ➖➖➖➖ॐ➖➖➖➖ॐ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ കൗരവർ ॐ➖➖➖➖ॐ➖➖➖➖ॐ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം പാണ്ഡവ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 7അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) കൗരവർ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) അക്ഷൗഹിണികൾ ॐ➖➖➖➖ॐ➖➖➖➖ॐ ❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. ❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) ❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) ❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81...

ശ്രീകര്‍പ്പക വിനായക ക്ഷേത്രം തമിഴ്‌നാട്

ഇമേജ്
ശ്രീകര്‍പ്പക വിനായക ക്ഷേത്രം പിള്ളയാര്‍പട്ടി തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് അടുത്താണ് പിള്ളയാര്‍പട്ടി. ശിവഗംഗ ജില്ലയിലാണിത്. പിള്ളയാര്‍പട്ടി എന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ വിഘ്‌നേശ്വനുമായി ബന്ധപ്പെട്ടത്രെ. തമിഴില്‍ ഗണപതി ഭഗവാന്‍ പിള്ളയാര്‍ ആണ്. ഒരു ഗുഹാക്ഷേത്രത്തിന്റെ തോന്നലുളവാക്കുന്ന, പാറക്കെട് തുരന്നു നിര്‍മിച്ചതാണ് അതിപുരാതനമായ ഈ ക്ഷേത്രം. ഉള്ളിലെ പ്രാകാരത്തിലാണ് ഗണപതി ഭഗവാന്‍. രണ്ടു കൈകളോടുകൂടിയ ഗണപതിവിഗ്രഹം ലോകത്തു തന്നെ അത്യപൂര്‍വമാണ്. അങ്ങനെ ലോകത്തില്‍ രണ്ട് വിഗ്രഹങ്ങള്‍ ഉള്ളതില്‍ ഒന്നത്രെ ഇത്. ആറടി ഉയരവും സുമാര്‍ അഞ്ച് അടിയോളം വീതിയുമുള്ള മൂര്‍ത്തിയാണ്.നാലു കൈകളുള്ളതില്‍ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ് വലതുകൈകളില്‍ ഒന്നില്‍ ശിവലിംഗമുണ്ട്. സമ്പത്തിന്റെ അധിദേവനായ കുബേരന്റെ സ്ഥാനമായ വടക്കുഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകം പതിവാണ്. രാവിലെ 6 തൊട്ട് 6.30 വരെ തിരുവാണ്ടാള്‍ അഭിഷേകം. രാവിലെ 8.30 തൊട്ട് 9.30 വരെ കാലശാന്തി അഭിഷേകം. ഉച്ചൈക്കാല അഭിഷേകം 11.30 തൊട്ട് 12 മണിവരെ. മാലൈശാന്തി പൂജ വൈകിട്...

കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്

ഇമേജ്
കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട് *ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?* *ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി.  അത് പിന്നീട്* *""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.* *"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍* *""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."* *ഭഗവാന്‍ പറഞ്ഞു.* *" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം ...