പോസ്റ്റുകള്‍

മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും

മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. *വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. *മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി.* *അഞ്ചുരത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്‌.* *പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.* *പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌.* *ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌.* *ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തികൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു.* *പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. *മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌.* *വൈഷ്‌ണവച...

പഞ്ചതന്ത്രം

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം.  ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത. പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ വെറും ആറുമാസങ്ങള്‍ കൊണ്ട് സര്‍വശാസ്ത്രസാരജ്ഞന്മാരും രാജനീതിജ്ഞന്മാരുമാക്കിത്തീര്‍ത്ത വിഷ്ണൂശര്‍മ്മയെ മഹാരാജാവ് യഥോചിതം പാരിതോഷികങ്ങള്‍ നല്കി...

ഋഷി നാഗകുളത്തപ്പൻ

ഋഷി നാഗകുളത്തപ്പൻ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന്‍ ക്ഷേത്രമെന്നാണ് ചരിത്രം. ഋഷി നാഗകുളത്തപ്പനാണ് എറണാകുളത്തപ്പനായി മാറിയത്. അതിന്റെ ഐതീഹ്യം ഇങ്ങനെ :ദ്വാപരയുഗത്തില്‍, ഹിമാലയപ്രാന്തങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന കുലമുനിയുടെ മൂന്നു കുമാരന്മാരില്‍ ഒരാളായിരുന്നു ദേവലന്‍. ഹോമദ്രവ്യങ്ങള്‍ ശേഖരിയ്ക്കാന്‍ കാട്ടില്‍ പോയ ദേവലന്‍, തന്നെ ദംശിച്ച ഒരു പാമ്ബിനെ കൊല്ലാനിടയായി. ഈ ഹിംസയ്ക്ക് ദേവലനെ, പാമ്ബിന്റെ ശിരസും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയാകട്ടെ എന്ന് ഗുരു ശപിച്ചു. ദേവലന്‍ നാഗര്‍ഷിയായി. പിന്നീട് ശാപമോക്ഷം കൊടുത്തു: കിഴക്ക് ദിക്കില്‍, മന്ഥര പര്‍വതത്തില്‍ ഇലഞ്ഞിമരച്ചുവട്ടില്‍ നാഗം പൂജ ചെയ്യുന്ന ശിവലിംഗം കണ്ടെത്തുക. ആ വിഗ്രഹം വാങ്ങി പൂജചെയ്യുക. ദക്ഷിണ ദിക്കിലേക്ക് സഞ്ചരിക്കുക. പൂജയ്ക്കിടെ എവിടെവെച്ച്‌ പൂജാവിഗ്രഹം ഉറച്ചു പോകുന്നുവോ, അവിടെ നീ ശാപമോചിതനാകും. ദക്ഷിണ ദിക്കിലേക്കു യാത്ര തിരിച്ച നാഗര്‍ഷി എറണാകുളത്തെത്തി. ഒരു വൃക്ഷത്തണലില്‍ വിഗ്രഹം വച്ച്‌, അടുത്തുളള കുളത്തിലിറങ്ങി കുളിച്ചു വന്ന് പൂജ ആരംഭിച്ചു. ചിലര്‍ കുളക്കടവില്‍ ഭീകരജീവിയെ കണ്ട് ഉ...
*കുമാരനാശാൻ (1873-1924)* *കുമാരനാശാൻ ജനിച്ചത്? ans : 1873 ഏപ്രിൽ 12 *കുമാരനാശാൻ ജനിച്ച സ്ഥലം? ans : കായിക്കര (തിരുവനന്തപുരം) *അച്ഛന്റെ പേര്? ans : നാരായണൻ *അമ്മയുടെ പേര്? ans : കാളി *കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്? ans : കുമാരു *‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്? ans : കുമാരനാശാൻ *ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്? ans : കുമാരനാശാൻ *കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്? ans : വെയിൽസ് രാജകുമാരൻ *കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? ans : 1913 *തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി? ans : കുമാരനാശാൻ *ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി? ans : കുമാരനാശാൻ (1973) *ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി? ans : കുമാരനാശാൻ *കുമാരനാശാൻ എഡിറ്ററായS.N.D.P യുടെ മുഖപത്രം? ans : വിവേകാദയം *കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം? ans : 1904 *പ്രതിഭ എന്ന മാസികയുടെ പത്രാധിപർ? ans : കുമാരനാശാൻ *കുമാ...

കേരളം - അടിസ്ഥാന വിവരങ്ങൾ

കേരളം - അടിസ്ഥാന വിവരങ്ങൾ      1 കേരളത്തിന്‍റെ വിസ്തീർണ്ണം?     Ans : 38863 ച.കി.മി     2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?     Ans : 152     3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?     Ans : 941     4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?     Ans : 21     5 കേരളത്തിൽ താലൂക്കുകൾ?     Ans : 75     6 കേരളത്തിൽ കോർപ്പറേഷനുകൾ?     Ans : 6     7 കേരളത്തിൽ നഗരസഭകൾ?     Ans : 87     8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?     Ans : 140     9 കേരളത്തിൽ നിയമസഭാഗങ്ങൾ?     Ans : 141     10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?     Ans : 14     11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?     Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)     12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?     Ans : 20     13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?   ...

ച്യവന മഹർഷി

ച്യവന മഹർഷി    ------------------- ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതീഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു.  ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു.വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു. ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റ...

ശിവരാത്രി വ്രതം

ഇമേജ്
ശിവരാത്രി വ്രതം  ശിവരാത്രി വ്രതം എടുക്കുന്നവർ  ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിവരുത്തണം.  തലേന്നു രാത്രി അരിയാ ഹാരം പാടില്ല. (ഇത്തവണ ശിവരാത്രി തലേന്നു  സോമവാര പ്രദോഷ വ്രതമാകയാല്‍ ഞായറും  വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം',  'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി  അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും  അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും  ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം. അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.  രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട...