പത്താമുദയം

പത്താമുദയം


 *_ (തുലാം പത്ത്)🕉️ 




 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂര്‍ണ സൂര്യന്റെ ദൃഷ്ടി ഭൂമിയില്‍ പതിയുന്ന ദിവസമാണ് മലയാളമാസമായ തുലാത്തിലെ പത്താം തീയ്യതി. കര്‍ഷകര്‍ക്ക് വളരെ പ്രധാനമായ ഈ ദിവസത്തോടെയാണ് കൊയ്ത്തില്‍ കന്നിക്കൊയ്ത്ത് കഴിഞ്ഞ ശേഷമുള്ള രണ്ടാമത്തെ വിളതുടങ്ങുന്നത്.* 


*പത്താമുദയത്തിന് വീടുകളില്‍ സൂര്യോദയത്തിനു മുമ്പായി അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി സൂര്യഭഗവാനെ വരവേല്‍ക്കുന്നു. വീടുകളില്‍ പ്രത്യേക പൂജകളും സാധാരണയാണ്.* 


*നിത്യപൂജകളില്ലാത്ത കാവുകളിലും കഴകങ്ങളിലും പള്ളിയറകളിലും തുലാപ്പത്തിന് വിശേഷ അടിയന്തരങ്ങള്‍ നടക്കും.*


 *🌳കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.*


*പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും, കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.*


*🌞 പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നു.*


*🕉️ തുലാം പത്ത് മുതല്‍ മേടം പത്ത് വരെയാണ് സാധാരണ ഉത്തര കേരളത്തില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടെയും കണ്ണൂര്‍ ജില്ലയില്‍ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടെയുമാണ് ഉത്തരമലബാറിലെ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത് മലയാന്‍, വണ്ണാന്‍, മാവിലര്‍ തുടങ്ങിയ സമുദായത്തില്‍പ്പെട്ടവരാണ് സാധാരണയായി തെയ്യക്കോലം കെട്ടുന്നത്.*


*🙏ഉത്തരമലബാറിന്റെ ഹൃദയത്തുടിപ്പുയരുന്നത് തന്നെ പത്താമുദയത്തോടെയാണ്. ഇടവപ്പാതിക്ക് കണ്ണൂര്‍ വളപട്ടണം കളരിവാതുക്കല്‍ വലിയ തമ്പുരാട്ടിയുടെ മുടി അഴിച്ചാല്‍ പിന്നെ അടുത്ത തുലാപത്ത് വരെ ഉത്തര മലബാറിലെ കാവുകളില്‍ തെയ്യാട്ടങ്ങള്‍ ഉണ്ടാവില്ല.*

അഭിപ്രായങ്ങള്‍

ഒരു നിമിഷം

ഹോമങ്ങൾ

സമുദായങ്ങളും ഇല്ലങ്ങളും

കാവുകൾ സംരക്ഷിക്കപ്പെടണം

നെറ്റിയിൽ കുറി തൊടുന്നത്

മയില്‍പ്പീലി