ഒരു നിമിഷം
ശ്രീകൃഷ്ണ കഥകൾ
ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല? ഇതിനുള്ള വിശദീകരണം ശ്രീ കൃഷ്ണനിൽ നിന്ന് തന്നെ കേൾക്കുക. ************************* *ഒന്നാം ഭാഗം* ************************* മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ. കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല. മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി. ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല. അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന...
നവരാത്രി
നവരാത്രി ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ. *ശരത് നവരാത്രി* ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്. *വസ...
പൊതു വിജ്ഞാനം
ഹൈന്ദവ പൊതുവിജ്ഞാനം *1. ത്രിലോകങ്ങള്‍ ഏതെല്ലാം ?* സ്വര്‍ഗം ,ഭൂമി, പാതാളം *2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?* സത്വഗുണം ,രജോഗുണം , തമോഗുണം *3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?* സൃഷ്ടി ,സ്ഥിതി , സംഹാരം *4. ത്രികരണങ്ങള്‍ ഏതെല്ലാം ?* മനസ്സ്, വാക്ക് , ശരീരം *5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?* പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം *6. കൃഷ്ണദ്വൈപായനന് ആര് ? ആ പേര് എങ്ങനെ കിട്ടി ?* വേദവ്യാസന്, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന് എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന് എന്നും ആയി *7. ചതുരുപായങ്ങള്‍ എന്തെല്ലാം ?* സാമം ,ദാനം, ഭേദം ,ദണ്ഡം *8. ചതുര്ദന്തന് ആര് ?* ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല് *9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?* ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം *10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?* അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്ക്കുന്നവന് .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു *11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?* അരയന്നം (ഹംസം) *12. ഹാലാഹലം എന്ത് ? എവിടെനിന്ന...
ഓണം ഐതിഹ്യം
മഹാവിഷ്ണുവിന് 10 അവതാരങ്ങളാണ് ..... (1) മത്സ്യം (2) കൂർമ്മം (3) വരാഹം (4) നരസിംഹം (5) വാമനൻ (6) പരശുരാമൻ (7) ശ്രീരാമൻ (8) ബലഭദ്രൻ (9) കൃഷ്ണൻ (10) കൽക്കി ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം.... മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്... *അവിടേയാണ് സംശയം...* കേരളം ഉണ്ടാകുന്നതിനു മുമ്പ് എങ്ങനെ മഹാബലി കേരളം ഭരിച്ചു? കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്‍ത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്. മഹാബലിയുടെ കുടുംബവുമായി...
ശിവരാത്രി വ്രതം
ശിവരാത്രി വ്രതം ശിവരാത്രി വ്രതം എടുക്കുന്നവർ ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാ ഹാരം പാടില്ല. (ഇത്തവണ ശിവരാത്രി തലേന്നു സോമവാര പ്രദോഷ വ്രതമാകയാല്‍ ഞായറും വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ